‘ലൂസിഫര്‍’ ഗംഭീര൦, മോഹന്‍ലാല്‍ മാസ്!! പോളണ്ടുകാരിയുടെ വീഡിയോ വൈറലാകുന്നു…

മോഹന്‍ലാല്‍- മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫര്‍’ തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ലൂസിഫര്‍ കണ്ടിറങ്ങിയ ഒരു പോളണ്ട് ആരാധികയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

സിനിമ കണ്ടിറങ്ങിയ പോളണ്ട് സ്വദേശി ഡയാന സ്റ്റാന്‍കിയേവിന്‍സാണ് തന്‍റെ ആവേശവും ആരാധനയും തുറന്നു പറഞ്ഞു രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ സ്‌ക്രിപ്റ്റും സംഗീതവുമെല്ലാം തന്നെ ഏറെ ആകര്‍ഷിച്ചുവെന്നാണ് ഡയാന പറയുന്നത്.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

ലൂസിഫര്‍ ഗംഭീരമായിരുന്നുവെന്നും മോഹന്‍ലാല്‍ മാസ് സൂപ്പര്‍സ്റ്റാറാണെന്നും ടൊവിനോയുടെ കഥാപാത്രം സൂപ്പറാണെന്നും ഡയാന പറയുന്നു. ലൂസിഫറില്‍ അഭിനയിച്ച എല്ലാവരും നന്നായെന്നും തനിക്കൊപ്പം ചിത്രം കണ്ട പ്രേക്ഷകരെല്ലാം സിനിമ നന്നായി ആസ്വദിച്ചു കണ്ടെന്നും ഡയാന പറയുന്നു.

ഇത്തരത്തിലുളള മോഹന്‍ലാല്‍ സിനിമകള്‍ ഇനിയും പ്രതീക്ഷിക്കുന്നുവെന്നും ഡയാന വ്യക്തമാക്കി. മലയാള ചിത്രങ്ങളുടെ ആരാധിക എന്ന രീതിയില്‍ ഇതിനു മുന്‍പും സൈബര്‍ ലോകത്ത് ചര്‍ച്ചയായ വ്യക്തിയാണ് ഡയാന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
[masterslider id="10"]

Related posts