ബെംഗളൂരു : നഗരത്തിൽ ഉപരി പഠനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഒരു വഴികാട്ടിയാവുകയാണ് വിദ്യാഭ്യാസ മേഖലയിലെ സേവന ധാതാക്കളായ ലേൺടെക് എഡ്യു സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്. കമ്പനി കഴിഞ്ഞ ദിവസം ആരംഭിച്ച വെബ്സൈറ്റിൽ ഉന്നത വിദ്യാഭ്യാസം സ്വപ്നം കാണുന്ന ഒരു വിദ്യാർത്ഥിക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ചേർത്തിട്ടുണ്ട്. നഗരത്തിലെ സ്കൂളുകളെയും കോളേജുകളേയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കുറിച്ച് വിശദമായ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്. കോഴ്സ് ഫീ, അഡ്മിഷൻ സമയം, അഡ്മിഷൻ ലഭ്യമാക്കാൻ വേണ്ട നടപടി ക്രമങ്ങൾ, പ്രവേശന പരീക്ഷ, ജോലി സാദ്ധ്യതകൾ എന്നിവ കൃത്യമായി ഈ വെബ്സൈറ്റിൽ…
Read MoreMonth: March 2019
എല്ലാവര്ക്കും രാഹുല്‍ ഗാന്ധി വേണം!ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ കര്‍ണാടക പരിഗണിക്കണം എന്ന് വീണ്ടും ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം.
ബെംഗളൂരു: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ അദ്ദേഹത്തെ വീണ്ടും സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്ത് കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയെ ആദ്യം സ്വാഗതം ചെയ്തത് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയയും കര്‍ണാടക പിസിസി പ്രസിഡന്റു ദിനേശ് ഗുണ്ട് റാവുവുമാണ്. കര്‍ണാടകയില്‍ നിന്നും മത്സരിക്കണമെന്ന വീണ്ടും രാഹുലിനോട് ആവശ്യപ്പട്ടിട്ടുണ്ടെന്ന് കര്‍ണാടക പിസിസി പ്രസിഡന്റ് ദിനേശ് ഗുണ്ട്റാവു മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ കര്‍ണാടകയില്‍ മത്സരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സംസ്ഥാനത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലൊന്ന്…
Read Moreഇന്ത്യ അത്ര ഹാപ്പിയല്ല!! പുതിയ റിപ്പോര്‍ട്ട് പ്രകാരം 140ാം സ്ഥാനത്ത്!
ലോക ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ഫിന്‍ലാന്‍ഡാണ് ഒന്നാം സ്ഥാനത്ത്. മുന്‍ വര്‍ഷത്തേക്കാള്‍ ഏഴ് സ്ഥാനം പിന്നോട്ട് മാറി ഇന്ത്യ. പുതിയ റിപ്പോര്‍ട്ട് പ്രകാരം 140ാം സ്ഥാനത്താണ് ഇന്ത്യ. 2018നെ അപേക്ഷിച്ച് 2019ല്‍ ഇന്ത്യക്കാര്‍ അത്ര സന്തോഷത്തിലല്ലെന്ന് ഇതില്‍ നിന്ന് വ്യക്തം. യു.എന്നിന് വേണ്ടി സുസ്ഥിര വികസന പരിഹാര ശ്യംഖലയാണ് മാര്‍ച്ച് 20ന് ഹാപ്പിനസ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 2012 മുതല്‍ മാര്‍ച്ച് 20 ലോക സന്തോഷദിനമായിട്ടാണ് യു.എന്‍ ജനറല്‍ അസംബ്ലി ആചരിക്കുന്നത്. രാജ്യങ്ങളുടെ വരുമാനം, സ്വാതന്ത്രം, വിശ്വാസം, ആരോഗ്യകരമായ ആയുസ്സ്, സാമൂഹ്യ പിന്തുണ, ഉദാരത എന്നീ…
Read Moreസ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ അവസാന ദിവസം ഞെട്ടിച്ച് ബി.ജെ.പി;അനന്ത് കുമാറിന്റെ മണ്ഡലത്തില്‍ 28കാരന് തേജസ്വി സൂര്യ ജനവിധി തേടും!
ബെംഗളൂരു : ആദ്യഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിലെ മണ്ഡലങ്ങളിലേക്ക് നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട അവസാന ദിവസമാണ് ഇന്ന് എന്നാൽ ഒരു സ്ഥാനാർത്ഥി നിർണയത്തിലും ബിജെപി ഞെട്ടിച്ചിരിക്കുകയാണ് കഴിഞ്ഞ വർഷം അന്തരിച്ച ബി ജെ പി നേതാവും മുന്‍ മന്ത്രിയുമായ എച് എന്‍ അനന്തകുമാർ നിരവധി വർഷങ്ങളായി പ്രതിനിധീകരിക്കുന്ന ബംഗളൂരു സൗത്തിൽ അനന്ദ് കുമാറിനെ പത്നിയും സാമൂഹ്യപ്രവർത്തകയുമായ തേജസ്വി അനന്തകുമാർ മത്സരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്, എന്നാൽ ഇന്നലെ രാത്രി എടുത്ത ഒരു തീരുമാനത്തിലൂടെ ബിജെപി കേന്ദ്രനേതൃത്വം യുവമോർച്ചയുടെ യുവനേതാവിനെ രംഗത്തിറക്കിയിരിക്കുകയാണ് പേര് സൂര്യ തേജസ്വി,വയസ്സ് 28. അനന്തകുമാറിന്റെ …
Read Moreഓച്ചിറയിൽ നിന്ന് കാണാതായ രാജസ്ഥാനി പെണ്‍കുട്ടിയെ മുംബൈയില്‍ കണ്ടെത്തി;പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ മുഹമ്മദ് റോഷനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം: ഓച്ചിറയിൽ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടു പോയ രാജസ്ഥാൻ സ്വദേശിയായ നാടോടി പെൺകുട്ടിയെ മുംബൈയിൽ നിന്ന് കണ്ടെത്തി. പത്ത് ദിവസത്തിന് ശേഷമാണ് പെൺകുട്ടിയെയും ഒപ്പമുള്ള റോഷൻ എന്ന യുവാവിനെയും കണ്ടെത്തുന്നത്. ഏറെ വിവാദമായ കേസിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ മുഹമ്മദ് റോഷനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് പെൺകുട്ടിയേയും തട്ടിക്കൊണ്ടുപോയ റോഷനെയും മുംബൈയിൽ നിന്ന് കണ്ടെത്തിയതെന്നാണ് വിവരം.രണ്ട് ദിവസം മുൻപാണ് ഇവര്‍ മഹാരാഷ്ട്രയിലെത്തുന്നത്. ആദ്യം പോയത് ബെംഗലൂരുവിലേക്കാണ്. അവിടെ രണ്ട് ദിവസം താമസിച്ചു. അതിന് ശേഷം രാജസ്ഥാനിലേക്ക് പോയി. പിന്നീടാണ് മഹാരാഷ്ട്രയിലെത്തുന്നത്. നിരന്തരം യാത്രചെയ്യുകയായിരുന്നതിനാൽ ഇവരെ…
Read Moreലൂസിഫറില്‍ പ്രിഥ്വിരാജും അഭിനയിക്കുന്നു;രഹസ്യമായി വച്ച കാര്യം പരസ്യമാക്കുന്നത് ക്യാരക്റ്റര്‍ പോസ്റ്റിലൂടെ റിലീസിന്റെ രണ്ടു ദിവസം മുന്‍പ്;ആരാധകര്‍ ആവേശത്തില്‍.
ആദ്യമായി സംവിധായകന്റെ കുപ്പയ മണിഞ്ഞ പിത്വി രാജ് “ലുസിഫെര്‍” എന്നാ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് എന്നത് ആണ് മലയാള സിനിമ ലോകത്ത് നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത.രഹസ്യമായി വച്ചിരുന്ന ഈ വാര്‍ത്ത ഇന്ന് 10 മണിക്ക് ക്യാരക്റ്റര്‍ പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു. കുറച്ചു ദിവസം മുന്‍പ് നടന്ന പ്രൊമോഷന് പരിപാടിയില്‍ എന്നാണ് മോഹന്‍ ലാലും പ്രിത്വിയും സ്ക്രീന്‍ പങ്കിടുക എന്നാ ചോദ്യത്തിന് ഉടന്‍ തന്നെയുണ്ടാകും എന്ന് മോഹന്‍ ലാല്‍ മറുപടി നല്‍കിയിരുന്നു. സയീദ് മസൂദ് എന്നാ കഥാപാത്രമായാണ് പ്രിത്വി രാജ് അഭിനയിക്കുന്നത്,നെഗറ്റീവ് ടച്ച് ഉള്ള വില്ലന്‍ കഥാപാത്രമാണ്…
Read Moreഇത്തരം സംഭവങ്ങൾ കർണാടക രാഷ്ട്രീയത്തിൽ മാത്രമേ കാണാൻ കഴിയൂ;ദേശീയ നേതാവിനെ ബി.എസ്.പിക്ക് വായ്പയായി നൽകി ജെഡിഎസ് !;കോൺഗ്രസിലെ തലമുതിർന്ന നേതാവ് മത്സരിക്കുന്നത് ജെ.ഡി.എസ്സിന്റെ ചിഹ്നത്തില്‍!
ബെംഗളൂരു : ഒരു കാലത്ത് രാഷ്ട്രീയ നാടകങ്ങളുടെ വേദി ഉത്തര്‍പ്രദേശ് ആയിരുന്നു ,പിന്നീട് നാടകങ്ങള്‍ കൂടുതല്‍ നടക്കുന്നത് തമിഴ്നാട്ടില്‍ ആയി,ജയലളിതയും കരുണാനിധിയും ഉള്ള കാലത്ത്.എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയ നാടകങ്ങളുടെ ആസ്ഥാനം കര്‍ണാടകമാണ്. ലോക്സഭാ തിരഞ്ഞെടുപ്പോടെ കർണാടകത്തിൽ നടക്കുന്ന പല കാര്യങ്ങളും നമ്മൾ മറ്റെവിടെയും കേട്ടുകേൾവിപോലുമില്ലാത്ത താണ്. അതിൽ ഏറ്റവും രസകരമായി ജനങ്ങൾക്ക് തോന്നാവുന്ന രണ്ട് കാര്യങ്ങളിൽ ഒന്ന് ജെ.ഡി.എസിലെ ദേശീയ നേതാവും ദേവഗൗഡയുടെ വലംകൈയും ആയ വലംകൈയും ആയ ഡാനിഷ് അലിയെ ജെ ഡി എസ് ,ബി എസ് പി ക്ക് വായ്പയായി നല്‍കിയതാണ്.ഉത്തർപ്രദേശിലെ…
Read Moreബട്ലര് ചതിക്കുഴിയിൽ വീണു, ഒപ്പം രാജസ്ഥാനും. പഞ്ചാബിനു വിജയം!!
ജയ്പൂര്‍: ഐപിഎല്ലിന്റെ 12ാം സീസണിലെ നാലാമത്തെ മല്‍സരത്തില്‍ കിങ്സ് ഇലവന് പഞ്ചാബിനു നാടകീയ വിജയം. പ്രഥമ സീസണിലെ ചാംപ്യന്മാരായ രാജസ്ഥാന് റോയല്‍സിനെ അവരുടെ മൈതാനത്തു 14 റണ്‍സിനാണ് പഞ്ചാബ് മറികടന്നത്. 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുക്കാനെ സാധിച്ചുള്ളൂ. വിജയത്തിലേക്ക് കുതിക്കുകയായിരുന്ന രാജസ്ഥാനെ അവസാന ഓവറുകളിലെ മികച്ച ബൗളിങ്ങിലൂടെ പഞ്ചാബ് പിടിച്ചുകെട്ടുകയായിരുന്നു. ഒരു ഘട്ടത്തില്‍ ജോസ് ബട്ലര് തകര്‍ത്തടിച്ചപ്പോള്‍ രാജസ്ഥാന് അനായാസ ജയത്തിന് അരികെയായിരുന്നു. എന്നാല്‍ തികച്ചും അസാധാരണമായ രീതിയില്‍ ബട്ലര് റണ്ണൗട്ടായത് കളിയിലെ…
Read More2 ലക്ഷത്തിൽ പരം വോട്ടുകൾക്ക് സദാനന്ദ ഗൗഡ ജയിച്ച മണ്ഡലത്തിൽ നിർത്താൻ സ്ഥാനാർത്ഥികളില്ല;അവസാന നിമിഷം മണ്ഡലം കോൺഗ്രസിന് വിട്ടുകൊടുത്ത് ജെഡിഎസ്;ബെംഗളൂരു നോർത്തിൽ മന്ത്രി കൃഷ്ണബൈര ഗൗഡ മൽസരിക്കും.
ബെംഗളൂരു : ദേവഗൗഡയും ചെറുമക്കളും വിശ്വസ്ഥരും പങ്കിട്ടെടുത്തിട്ടും ഇനിയും ലോക്സഭാ സീറ്റുകൾ ബാക്കിയാണ്, മൽസരിക്കാൻ പറ്റിയ ആളില്ലാത്ത അവസ്ഥ.ആദ്യ ഘട്ടത്തിലെ നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം ഇന്നാണ്. അവസാനം ജെഡിഎസ് തങ്ങൾക്ക് ലഭിച്ച സീറ്റ് കോൺഗ്രസിന് തന്നെ തിരിച്ച് നൽകുകയയിരുന്നു. 2014ൽ കേന്ദ്ര മന്ത്രി വി.ഡി.സദാനന്ദ ഗൗഡ 229664 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലമാണ് ,അവിടെ ബി ജെ പ്പി ക്ക് 718236 വോട്ട് ലഭിച്ചപ്പോൾ കോൺഗ്രസിന് ലഭിച്ചത് 488562 വോട്ടുകളും ജെഡി എസിന്റെ പെട്ടിയിൽ 92681 വോട്ടുകളും ആയിരുന്നു. മുൻ പ്രധാനമന്ത്രിയും…
Read Moreജയനഗറിൽ തെരുവുനായയുടെ അക്രമണത്തിൽ 17 പേർക്ക് പരിക്കേറ്റു.
ബെംഗളൂരു : തെരുവുനായയുടെ അക്രമണത്തിൽ 17 പേർക്ക് പരിക്കേറ്റു, സംഭവം നടന്നത് ജയനഗറിലെ റാഗി ഗുഡയിലാണ്. കടിയേറ്റ ആളുകൾക്ക് പേവിഷ ബാധക്ക് എതിരെയുള്ള കു ത്തിവെയ്പ്പ് നൽകി പറഞ്ഞയച്ചതായി ബിസിഎംപി മൃഗസംരക്ഷണ വകുപ്പ് ജോയിൻറ് ഡയറക്ടർ ഡോ: ജി.ആനന്ദ് അറിയിച്ചു. വഴിയാത്രക്കാരെയാണ് തെരുവുനായ അക്രമിച്ചത്.
Read More