എവിടെ മത്സരിക്കുമെന്നകാര്യം 18-ന് വെളിപ്പെടുത്തുമെന്ന് നടി സുമലത.

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏതു മണ്ഡലത്തിൽ മത്സരിക്കുമെന്നകാര്യം 18-ന് വെളിപ്പെടുത്തുമെന്ന് നടി സുമലത. ‘‘ആർക്കും എന്റെമേൽ സമ്മർദം ചെലുത്താനാകില്ല. കാരണം ഞാൻ ആരാണെന്നും എന്താണെന്നും അവർക്ക് അറിയാം. മാണ്ഡ്യയിൽനിന്ന് മത്സരിക്കരുതെന്നാവശ്യപ്പെട്ട് മന്ത്രി ഡി.കെ. ശിവകുമാർ വന്നുകണ്ടെന്ന വാർത്ത ശരിയാണ്. വേറെ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കണമെന്ന നിർദേശമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യമായതിനാൽ കോൺഗ്രസിന് മാണ്ഡ്യയിൽ സീറ്റില്ലെന്ന് ശിവകുമാർ പറഞ്ഞു. ഞാൻ എന്റെ നിലപാട് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു’’ -സുമലത മാണ്ഡ്യയിൽ മാധ്യമങ്ങളോട് പറഞ്ഞു. മാണ്ഡ്യയിൽ കോൺഗ്രസ് ടിക്കറ്റ് നൽകില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അവസാനനിമിഷംവരെ എന്തും സംഭവിക്കുമെന്ന…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നഗരത്തിൽ 88,81,066 വോട്ടർമാർ

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നഗരത്തിൽ 88,81,066 വോട്ടർമാർ. ഇതിൽ 46,32,900 പുരുഷ വോട്ടർമാരും 42,48,166 സ്ത്രീവോട്ടർമാരുമാണെന്ന് ബി.ബി.എം.പി. കമ്മിഷണറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ എൻ. മഞ്ജുനാഥ് പ്രസാദ് അറിയിച്ചു. മാർച്ച് 16 വരെ വോട്ടർപ്പട്ടികയിൽ പേരു ചേർക്കാനുള്ള അവസരമുണ്ടെന്നും മഞ്ജുനാഥ് പ്രസാദ് പറഞ്ഞു. ബെംഗളൂരു നോർത്ത്, സെൻട്രൽ, സൗത്ത് ലോക്‌സഭാ മണ്ഡലങ്ങളാണ് ബെംഗളൂരുവിന്റെ പരിധിയിൽ വരിക. ഏപ്രിൽ 18-നാണ് ഈ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ്.

Read More

“എനിഡെസ്ക്ക്” ആപ്പ് ഉപയോഗിക്കുന്നവർക്ക് പണി ഉറപ്പ്! ഹാക്കർമാർ മൊബൈൽ ഫോണിന്റെ നിയന്ത്രണം വരെ ഏറ്റെടുത്തേക്കാം;ജാഗ്രത പാലിക്കണമെന്ന് ബെംഗളുരു സിറ്റി പോലീസ്; റിസർവ്വ് ബാങ്കിൽ നിന്നും ജാഗ്രതാ നിർദ്ദേശം.

ബെംഗളൂരു : എനിഡെസ്ക് എന്ന സോഫ്റ്റ് വെയറിനെതിരെ ജാഗ്രത പാലിക്കണം എന്ന് നിർദ്ദേശിച്ച് ബെംഗളുരു സിറ്റി പോലീസ്. ഈ സോഫ്റ്റ് വെയർ ഉപയോഗിച്ച് ഡെസ്ക് ടോപ്പ് ഷെയർ ചെയ്തതിന് ശേഷം കമ്പ്യൂട്ടറിന്റെ നിയന്ത്രണം ഹാക്കേഴ്സ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ആണ് സൈബർ സെല്ലിന് ലഭിച്ചത്. ഈ ആപ്പ് ഉപയോഗിക്കരുത് എന്ന് നിർദ്ദേശിച്ച് റിസർവ് ബാങ്കും സന്ദേശം പങ്കുവച്ചിരുന്നു. ഈ ആപ്പ് കംപ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കുക മാത്രമല്ല, മൊബൈലിലേക്ക് ലിങ്കുകൾ അയച്ചു കൊണ്ട് അവയുടെ നിയന്ത്രണവും ഏറ്റെടുക്കുന്നുണ്ട് എന്ന് ബെംഗളൂരു സിറ്റി പോലീസിന്റെ സന്ദേശത്തിൽ…

Read More

ഹ്രസ്വചിത്രത്തിലേക്ക് ഗായകരെ തേടുന്നു.

ബെംഗളൂരു:”ആഡ്റൂട്ട മീഡിയ” പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെംഗളൂരു മലയാളീയായ രാഹുൽ ഷീല രാജൻ സംവിധാനം ചെയുന്ന പുതിയ ഷോർട് ഫിലിം “അണ്ടനും അടക്കോടനും ” ലേക്ക് ഒരു വെറൈറ്റി സൗണ്ടുള്ള ഫാസ്റ്റ് നമ്പർ പാടുന്ന പാട്ടുകാരനെ തേടുന്നു ! നിങ്ങൾ പാടുമെങ്കിൽ ഒരു ഫാസ്റ്റ് സോങ് പാടി വാട്‍സ് ആപ് ചെയുക

Read More

“ലൂസിഫർ”ഫാൻസ് ഷോ നഗരത്തിലും;ടിക്കറ്റ് ആവശ്യമുളളവർ ഉടനെ ബന്ധപ്പെടുക.

ബെംഗളൂരു : പ്രമുഖ നടനായ പ്രിഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന “ലൂസിഫർ” എന്ന ചിത്രം മാർച്ച് 28ന് പ്രദർശനത്തിനെത്തും. നഗരത്തിൽ ഫാൻസ് ഷോകൾ ഉണ്ട്, ജാലഹള്ളി എച്ച് എം ടി തീയേറ്ററിൽ ഏഴു മണിക്കുള്ള ടിക്കറ്റുകൾ ലഭ്യമാണ്. താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടുക. ലൂസിഫർ – ഒരു രാഷ്ട്രീയ ത്രില്ലർ രൂപത്തിലൊരുക്കിയിരിക്കുന്ന സിനിമയുടെ തിരക്കഥ മുരളീ ഗോപിയുടേതാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ വിവേക് ഒബ്രോയ്, മഞ്ജു വാരിയർ,ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കലാഭവൻ ഷാജോൺ, നൈല ഉഷ എന്നിവർ…

Read More

രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മഭൂഷന്‍ ഏറ്റുവാങ്ങി”മലയാളികളുടെ സ്വകാര്യ അഹങ്കാരം”മോഹന്‍ലാല്‍.

ന്യൂഡല്‍ഹി : രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മഭൂഷന്‍  മോഹന്‍ലാല്‍ ഏറ്റുവാങ്ങി.ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് പത്മ അവാർഡുകൾ സമ്മാനിച്ചു. Received #PadmaBhushan, The 3rd Highest Civilian Award from The Honorable President of India, with jubilation. I express fervent gratitude to the Supreme Power & all well wishers, for being a part of my journey. Truly happy with this inimitable moment. #PadmaAwards pic.twitter.com/cXQyoZoY6Z…

Read More

30 പൂച്ചകളെ പിടിക്കാന്‍ ഒരു ലക്ഷം രൂപ കരാര്‍!

ബെംഗളൂരു : 30 പൂച്ചകളെ പിടിക്കാന്‍ കരാര്‍ തുക ഒരു ലക്ഷം രൂപ.സംഭവം ഇവിടെ തന്നെയാണ്.രാജ്ഭവനിലെ ശല്യക്കാരായ പൂച്ചകളെ പിടിക്കാൻ ഒരു ലക്ഷം രൂപയ്ക്കു കരാർ നൽകി ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) മാതൃകയായി! അലഞ്ഞു നടക്കുന്ന മുപ്പതോളം പൂച്ചകൾ മാസങ്ങളായി ശല്യമുണ്ടാക്കുന്നെന്നു രാജ്‌ഭവൻ ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്നാണ് മൃഗ സംരക്ഷണ വകുപ്പ് കരാർ ക്ഷണിച്ചത്. അക്രമസ്വഭാവം കാണിക്കുന്ന പൂച്ചകൾ ഗവർണർ നടക്കാനിറങ്ങുമ്പോഴും മറ്റും പ്രയാസമുണ്ടാക്കുന്നെന്നും ഗവർണറുടെയും വിവിഐപികളുടെയും ഔദ്യോഗിക വസതിയിലും മറ്റും വിസർജനം നടത്തുന്നെന്നും പരാതിയുയർന്നിരുന്നു. ഇവിടത്തെ വളർത്തുനായയെ പൂച്ചകൾ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ചിരുന്നു.…

Read More

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽ പെട്ടാൽ ജനങ്ങൾക്ക് മൊബൈൽ ആപ്പ് വഴി പരാതിപ്പെടാം.

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽ പെട്ടാൽ ജനങ്ങൾക്ക് തന്നെ എളുപ്പം പരാതിപ്പെടുന്നതിനായി ഒരു സിവിജിൽ ആപ്പ് (cVIGIL app) തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിരിക്കുകയാണ്. ഇങ്ങനെ ലഭിക്കുന്ന പരാതികളിൽ നൂറ് മിനിറ്റിൽ (ഒരു മണിക്കൂർ 40 മിനിറ്റിൽ) നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ് എന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ പറഞ്ഞു. പെരുമാറ്റ ചട്ട ലംഘനം ശ്രദ്ധയിൽ പെടുകയാണെങ്കിൽ അതിന്റെ ചിത്രമോ വീഡിയോ ദൃശ്യമോ സഹിതം ആപ്പ് വഴി തിരഞ്ഞെടുപ്പ് കമ്മീഷന്…

Read More

കെജിഎഫ്. ചിത്രത്തിലെ ‘ധീര ധീര’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനം പുറത്തിറങ്ങി.

യാഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്‍ത കന്നഡ സിനിമാമേഖലയില്‍ പുതു ചരിത്രമെഴുതിയ ചിത്രമാണ് കെജിഎഫ്. ചിത്രത്തിലെ ‘ധീര ധീര’ എന്ന് തുടങ്ങുന്ന പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. അനന്യ, മോഹന്‍, സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കന്നഡ ഒറിജിനല്‍ പതിപ്പിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം പതിപ്പുകളും ഒരുമിച്ചാണ് തീയേറ്ററുകളിലെത്തിയത്. എല്ലാ ഭാഷകളില്‍ നിന്നും ചിത്രത്തിന് വമ്പന്‍ അഭിപ്രായമാണ് എല്ലായിടത്തു നിന്നും ലഭിച്ചത്. ശ്രി​നി​ധി ഷെ​ട്ടി​യാ​ണ് ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​കു​ന്ന​ത്. വ​മ്പ​ന്‍ താ​ര​നി​ര​യി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ല്‍ തെ​ന്നി​ന്ത്യ​ന്‍ നാ​യി​ക ത​മ​ന്ന ഒ​രു പാ​ട്ടി​ല്‍ അ​തി​ഥി…

Read More

ഇടഞ്ഞ സുമലതയെ അനുനയിപ്പിക്കാൻ ഡി.കെ.ശിവകുമാർ തന്നെ രംഗത്ത്.

ബെംഗളൂരു : മാണ്ഡ്യയിൽ നിന്ന് തിരഞ്ഞെടുപ്പിനെ നേരിടും എന്ന് ഉറച്ച് പ്രഖ്യാപിച്ച സിനിമാ താരവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന റിബൽ സ്റ്റാർ അംബരീഷിന്റെ പത്നി സുമലതയെ അനുനയിപ്പിക്കാൻ ഡി കെ ശിവകുമാർ രംഗത്ത്. മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും സിനിമാതാരവുമായ നിഖിൽ ഗൗഡയെ മൽസരിപ്പിക്കാൻ ജെഡിഎസ് തീരുമാനമെടുത്ത മണ്ഡലത്തിലാണ് സുമലത ഭീഷണിയാകുന്നത്, മണ്ഡലത്തിലെ അംബരീഷിന്റെ ആരാധകരും ദളിൽ നിന്ന് കോൺഗ്രസിലെത്തിയ മുൻ എംപി ചലുവരായസ്വാമി, നരേന്ദ്ര ഗൗഡ, രമേഷ് ബന്ധി, സിദ്ധ ഗൗഡ, ചന്ദ്രശേഖർ തുടങ്ങിയ പ്രദേശിക കോൺഗ്രസ് നേതാക്കൾ സുമലതയുടെ കൂടെ ഉറച്ച് നിൽക്കുന്നത് സ്ഥിതി…

Read More
Click Here to Follow Us