കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന, നിസ്‌കാരനിര കൊണ്ട് ന്യൂസിലാന്‍ഡ് എംബ്ലം!!

ക്രൈസ്റ്റ്ചര്‍ച്ച്‌: ഭീകരാക്രമണത്തില്‍ ഒരേ മനസോടെ ഒന്നിച്ച്‌ നില്‍ക്കുകയാണ് രാജ്യം. ഇരകളുടെ കുടുംബത്തിന് ആശ്വസവുമായി ഹിജാബ് ധരിച്ചെത്തിയ പ്രധാനമന്ത്രി ജസിന്ത ആര്‍ഡേണ്‍ മുതല്‍ ന്യൂസിലാന്‍ഡിലെ സാധാരണ ജനങ്ങള്‍ വരെ ഒന്നിച്ച്‌ നില്‍ക്കുകയാണ്. ഭീകരാക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ആദരാഞ്ജലിയർപ്പിച്ച് ന്യൂസിലാന്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കെയ്ൻ വില്ല്യംസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. നിസ്‌കാരനിര കൊണ്ട് ന്യൂസിലാന്‍ഡ് എംബ്ലം വരച്ച്‌ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതാണ് ചിത്രം. നിസ്‌കരിക്കാനായി നിരന്നു നില്‍ക്കുന്നവരെ ന്യൂസിലന്റിന്റെ അനൗദ്യോഗിക ചിഹ്നമായ സില്‍വര്‍ ഫേണിന്റെ രൂപത്തില്‍ വരച്ച ചിത്രമാണ്…

Read More

യഷിനെയും ദർശനെയും ഇടത്തും വലത്തും ഇരുത്തി സുമലത പ്രഖ്യാപിച്ചു,പിന്മാറുന്ന പ്രശ്നമില്ല മണ്ഡ്യയിൽ സ്വതന്ത്രയായി മത്സരിക്കും;കന്നട സിനിമാ ലോകം പിൻതുണ നൽകും;മണ്ഡ്യയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ ബിജെപിയും.

ബെംഗളൂരു : ഇന്ന് നഗരത്തിൽ വച്ച് നടന്ന പത്രസമ്മേളനത്തിൽ സിനിമാതാരവും അംബരീഷിന്റെ വിധവയുമായ സുമലത മാണ്ഡ്യയിലെ തൻറെ സ്ഥാനാർത്ഥിത്വം അസന്നിഗ്ധമായി പ്രഖ്യാപിച്ചു. കന്നഡയിലെ സൂപ്പർതാരങ്ങളായ യക്ഷിനെയും ദർശനയും ഇടതും വലതും ഇരുത്തിയാണ് തൻറെ സ്ഥാനാർത്ഥിത്വം സുമലത പ്രഖ്യാപിച്ചത് 20 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും എന്നും അറിയിച്ചു മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും സിനിമാതാരവുമായ നിഖിൽ ഗൗഡ ആണ് ജെഡിഎസ് കോൺഗ്രസ് സഖ്യത്തിന് മണ്ഡ്യയിലെ  സ്ഥാനാർത്ഥി. അതേസമയം കന്നട സിനിമ രംഗം പൂർണമായും സുമലതയ്ക്ക് പിന്നിൽ അണിനിരക്കാൻ ആണ് സാധ്യത മറ്റൊരു നാടകീയമായ നീക്കത്തിലൂടെ ബിജെപി…

Read More

ലാൽബാഗിൽ വീണ്ടും തേനീച്ചയുടെ ആക്രമണം;സന്ദർശകർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു :  മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ലാൽബാഗിൽ പുഷ്പ പ്രദർശനം കാണാനെത്തിയ 7 വയസായ ബാലിക തേനീച്ചയുടെ ആക്രമണം ഏറ്റ് മരിച്ചത്. ഇന്നലെ ലാൽബാഗിൽ വച്ച് നടന്ന വിൻറേജ് കാർ പ്രദർശനത്തിന് ഇടയിൽ തേനീച്ചയുടെ ആക്രമണമുണ്ടായി. പലരും മുൻപ് തയ്യാറാക്കിയിട്ടുള്ള ടെൻറുകളിൽ കയറി രക്ഷപ്പെട്ടത് വൻ അപകടം ഒഴിവാക്കി. പ്രസിദ്ധമായ ഗ്ലാസ് ഹൗസിന് അടുത്തു വച്ചാണ് തേനീച്ചയുടെ ആക്രമണമുണ്ടായത്. മൂന്നുവർഷം മുൻപ് ബാലികയുടെ മരണത്തിനിടയാക്കിയ സംഭവത്തിന് ശേഷം ലാൽബാഗിൽ നടക്കുന്ന എല്ലാ പരിപാടികൾക്ക് വേണ്ടിയും തേനീച്ചയുടെ ആക്രമണം ഉണ്ടായാൽ സ്വീകരിക്കേണ്ട പ്രാഥമിക സൗകര്യങ്ങൾ തയ്യാറാക്കി…

Read More

ചിക്ക്ബല്ലപുരയിൽ സിപിഎം സ്ഥാനാർഥിയായി എസ് വരലക്ഷ്മി മൽസരിക്കും.

ബെംഗളൂരു :ചിക്കബലാപുര മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥിയായി എസ് വരലക്ഷ്മി മത്സരിക്കും ഇവിടെ ആദ്യമായാണ് സിപിഎം ഒരു വനിതാ അംഗത്തിന് സീറ്റ് നൽകുന്നത് എന്ന് പാർട്ടി നേതാവ് ജി വി ശ്രീരാമ റെഡി അറിയിച്ചു . കോൺഗ്രസ് നേതാവ് മുതിർന്ന കോൺഗ്രസ് നേതാവ് വീരപ്പ മൊയ്ലിയാണ് ചിക്കബലാപുര സിറ്റിംഗ് എം പി.

Read More

ജിവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചാണ് വിമാനയാത്രികർക്ക് ഏറ്റവും കൂടുതൽ പരാതി!

ന്യൂഡൽഹി: രാജ്യത്തെ വിമാനയാത്രികർക്ക് വിമാനക്കമ്പനി ജിവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചാണ് ഏറ്റവും കൂടുതൽ പരാതിയെന്ന് റിപ്പോർട്ട്. വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട പരാതിപരിഹാര സംവിധാനത്തിൽ ഇതു സംബന്ധിച്ച് 3,524 പരാതികളാണ് ലഭിച്ചിട്ടുള്ളത്. യാത്രയ്ക്കിടെ സാധനസാമഗ്രികൾ നഷ്ടപ്പെടുന്നത് സംബന്ധിച്ച പരാതികളാണ് രണ്ടാംസ്ഥാനത്ത്. ഇത്തരത്തിലുള്ള 1,822 പരാതികളാണ് ലഭിച്ചത്. ടിക്കറ്റ് വിതരണം, നിരക്ക്, യാത്രക്കൂലി തിരിച്ചുനൽകൽ എന്നീ പരാതികളാണ് മൂന്നാം സ്ഥാനത്ത്. 1,011 പരാതികളാണ് ഈ വിഭാഗത്തിൽ ലഭിച്ചിട്ടുള്ളത്. പരാതികൾ ബന്ധപ്പെട്ട വിമാനക്കമ്പനികളെ അറിയിക്കുകയും നിശ്ചിതസമയത്തിനകം പരിഹരിച്ചോയെന്നും ഉറപ്പാക്കുകയും ചെയ്യും. വീഴ്ച വരുത്തുന്ന വിമാനക്കമ്പനികൾക്കെതിരേ നടപടിയെടുക്കും. വിമാനയാത്രികരുടെ പരാതികൾ വേഗം തീർപ്പാക്കാൻ 2007-08…

Read More

സംസ്ഥാനത്ത് മക്കൾരാഷ്ട്രീയം സജീവമാക്കി ജെ.ഡി.എസ്സും ബി.ജെ.പിയും കോൺഗ്രസ്സും!

ബെംഗളൂരു: മക്കൾ രാഷ്ട്രീയത്തിലും കുടുംബവാഴ്ചയിലും സംസ്ഥാനം എല്ലായ്‌പോഴും ഏറെ മുന്നിലാണ്. തിരഞ്ഞെടുപ്പ് കാലം ആകുമ്പോഴേക്കും വർഷങ്ങളായി പാർട്ടിക്കുവേണ്ടി വെള്ളംകോരുകയും വിറകുകീറുകയും ചെയ്തവരെ തട്ടിമാറ്റി നേതാക്കളുടെ മക്കളും ബന്ധുക്കളും സീറ്റ് ഉറപ്പിക്കുന്നു. ഇക്കാര്യത്തിൽ ആരും ഒട്ടും പിന്നിലല്ലാത്തതിനാൽ പ്രമുഖ പാർട്ടികളൊന്നും എതിരേ പ്രതികരിക്കാറില്ല എന്നതാണ് സത്യം. കുടുംബവാഴ്ചയുടെ കാര്യത്തിൽ ജെ.ഡി.എസ്സാണ് മുന്നിലെന്ന് പറയാം. പാർട്ടി നേതാവ് എച്ച്.ഡി. ദേവഗൗഡയുടെ രണ്ട് കൊച്ചുമക്കളും ലോക്‌സഭാതിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായതോടെ കുടുംബത്തിലെ മൂന്നാം തലമുറയും രാഷ്ട്രീയത്തിലെത്തി. കൊച്ചുമക്കളെ സ്ഥാനാർഥികളാക്കിയതിനെതിരേ സാമൂഹികമാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞെങ്കിലും നിലപാടിൽ മാറ്റമുണ്ടായില്ല. ദേവഗൗഡയുടെ മകൻ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയാണ്. ഭാര്യ…

Read More

വേനൽച്ചൂട് കത്തിക്കയറുന്നു; നഗരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം.

ബെംഗളൂരു: നഗരത്തിൽ ജനങ്ങളെ വലച്ചുകൊണ്ട് വേനൽച്ചൂട് ഉയർന്നുകൊണ്ടിരിക്കുന്നു. ഇന്നലെ പകൽ നഗരത്തിൽ അനുഭവപ്പെട്ടത് 34 മുതൽ 36 ഡിഗ്രിസെൽഷ്യസ് വരെ ചൂടാണ്. രാത്രികാലങ്ങളിൽ അനുഭവപ്പെടുന്ന ചൂടും കുത്തനെ വർധിച്ചു. പലയിടങ്ങളിലും കുടിവെള്ളത്തിന് ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. കാവേരി പദ്ധതിയിൽ നിന്നുള്ള കുടിവെള്ളം വിതരണംചെയ്യുന്ന പല പ്രദേശങ്ങളിലും പൈപ്പ് ലൈനുകളിലെ തകരാറിനെത്തുടർന്ന് വിതരണം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. ഈ പ്രദേശങ്ങളിൽ കോർപ്പറേഷൻ സൗജന്യമായി ടാങ്കറിൽ വെള്ളമെത്തിക്കും. മഴക്കാലത്ത് കനത്തമഴ ലഭിച്ചതിനാൽ ഇത്തവണ കുടിവെള്ളവിതരണത്തിന് പ്രയാസമുണ്ടാകില്ലെന്നാണ് നേരത്തേ ബി.ഡബ്ല്യു. എസ്.എസ്.ബി. പറഞ്ഞിരുന്നത്. എന്നാൽ, വേനൽ തുടങ്ങിയതോടെ കുടിവെള്ളക്ഷാമം ആരംഭിച്ചത് നഗരവാസികളിൽ…

Read More

ഇനി ഈ സൂപ്പർ കപ്പ് നമ്മ ബെംഗളൂരുവിൽ വിശ്രമിക്കും;കന്നിക്കിരീട നേട്ടവുമായി ചരിത്രം കുറിച്ച് ബെംഗളൂരു എഫ് സി.

മുംബൈ: മുംബൈ ഫുട്ബോൾ അറീനയിൽ ചരിത്രം തിരുത്തി ബെംഗളൂരു എഫ്.സി. ഗോവ ഉയർത്തിയ വെല്ലുവിളിയെ അതിജീവിച്ച് ബെംഗളൂരു എഫ്.സി ഐ.എസ്.എല്ലിൽ കന്നിക്കിരീടം നേടി. 118-ാം മിനിറ്റിൽ ഗോൾ നേടിയ രാഹുൽ ബെക്കെയാണ് ബെംഗളൂരുവിനെ വിജയത്തിലേക്ക് കൈപിടിച്ചു നടത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾ കണ്ടെത്താതിരുന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. ഒടുവിൽ ഫൈനൽ വിസിലിന് രണ്ട് മിനിറ്റ് മുമ്പ് ദിമാസിന്റെ കോർണറിൽ നിന്ന് ബെക്കെ എണ്ണം പറഞ്ഞൊരു ഹെഡ്ഡറിലൂടെ ഗോവയുടെ വല കുലുക്കി. ഗോവയുടെ ഗോൾ കീപ്പർ നവീൻ കുമാർ പന്ത് തട്ടിയകറ്റാൻ ശ്രമിച്ചെങ്കിലും…

Read More

ഗോവ മുഖ്യമന്ത്രി മനോഹർ പരിക്കർ അന്തരിച്ചു.

പനജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കർ (63)വിടപറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ ഐ ഐ ടി ബിരുദധാരിയായ മുഖ്യമന്ത്രിയായിരുന്നു. പാന്‍ക്രിയാസില്‍ കാന്‍സര്‍ ബാധിതനായിരുന്നു. മൂന്ന് പ്രാവശ്യം ഗോവയുടെ മുഖ്യമന്ത്രിയായി (2000-2005,2012-2014,2017-2019). 3 വർഷം നരേന്ദ്ര മോദി സർക്കാറിൽ പ്രതിരോധ മന്ത്രിയായിരുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും അനുശോചനം അറിയിച്ചു.

Read More

ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി വെബ് സിരീസ്; എംജിആറായി ഇന്ദ്രജിത്ത്

ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി വെബ് സിരീസ് തയാറാക്കാന്‍ ഒരുങ്ങുകയാണ് തമിഴ് സംവിധായകന്‍ ഗൗതം മേനോന്‍. രമ്യാകൃഷ്ണന്‍ ജയലളിതയായെത്തുന്ന സീരിസില്‍ എം.ജി.ആറായി വേഷമിടുന്നത് മലയാളികളുടെ പ്രിയ താരം ഇന്ദ്രജിത്താണ്. തമിഴില്‍ പുറത്തിറങ്ങുന്ന വെബ്‌ സിരീസ് 30 എപ്പിസോഡുകളുണ്ടാകും. നിര്‍മ്മാണം നിര്‍വഹിക്കുന്നതാരെന്ന കാര്യ൦ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ സംഭവബഹുലമായ ജീവിതം ഉള്‍ക്കൊള്ളിക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞാണ് വെബ് സീരീസായി ചിത്രീകരിക്കാന്‍ തീരുമാനിച്ചത്. ജയലളിതയുടെ ജീവിതത്തെ കുറിച്ച് ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ഗൗതം മേനോന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.

Read More
Click Here to Follow Us