യഷിനെയും ദർശനെയും ഇടത്തും വലത്തും ഇരുത്തി സുമലത പ്രഖ്യാപിച്ചു,പിന്മാറുന്ന പ്രശ്നമില്ല മണ്ഡ്യയിൽ സ്വതന്ത്രയായി മത്സരിക്കും;കന്നട സിനിമാ ലോകം പിൻതുണ നൽകും;മണ്ഡ്യയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ ബിജെപിയും.

ബെംഗളൂരു : ഇന്ന് നഗരത്തിൽ വച്ച് നടന്ന പത്രസമ്മേളനത്തിൽ സിനിമാതാരവും അംബരീഷിന്റെ വിധവയുമായ സുമലത മാണ്ഡ്യയിലെ തൻറെ സ്ഥാനാർത്ഥിത്വം അസന്നിഗ്ധമായി പ്രഖ്യാപിച്ചു.

കന്നഡയിലെ സൂപ്പർതാരങ്ങളായ യക്ഷിനെയും ദർശനയും ഇടതും വലതും ഇരുത്തിയാണ് തൻറെ സ്ഥാനാർത്ഥിത്വം സുമലത പ്രഖ്യാപിച്ചത് 20 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും എന്നും അറിയിച്ചു

മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും സിനിമാതാരവുമായ നിഖിൽ ഗൗഡ ആണ് ജെഡിഎസ് കോൺഗ്രസ് സഖ്യത്തിന് മണ്ഡ്യയിലെ  സ്ഥാനാർത്ഥി. അതേസമയം കന്നട സിനിമ രംഗം പൂർണമായും സുമലതയ്ക്ക് പിന്നിൽ അണിനിരക്കാൻ ആണ് സാധ്യത മറ്റൊരു നാടകീയമായ നീക്കത്തിലൂടെ ബിജെപി യുടെ ആദ്യ സ്ഥാനാർഥി പട്ടിക പുറത്തുവന്നു എങ്കിലും മാണ്ഡ്യയിൽ അവർ സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല മണ്ഡലത്തിലെ പ്രാദേശിക കോൺഗ്രസ് നേതാക്കളിൽ ഭൂരിഭാഗവും സുമലതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്

അതേസമയം മാണ്ഡ്യയിൽ ജെഡിഎസിന് പണി കൊടുത്താൽ മറുപടി മൈസൂരിൽ കോൺഗ്രസിന് ലഭിക്കുമെന്ന് ജെഡിഎസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ മഹീന്ദ്ര ഥാർ മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
[masterslider id="10"]

Related posts