സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന, ധ്യാന്‍ ശ്രീനിവാസന് നായകനായി എത്തുന്ന പുതിയ സിനിമ സച്ചിന്റെ ഒഫീഷ്യല്‍ ട്രെയ്ലര് പുറത്തിറങ്ങി. നടന് ദിലീപിന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ട്രെയ്ലര് പുറത്തു വിട്ടത്. ഹാസ്യത്തിന് പ്രാധാന്യം നല്കി ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ മുഴുനീള എന്റര്ടൈന്മെന്റായാണ് ഒരുങ്ങുന്നത്. ക്രിക്കറ്റ് ഭ്രാന്തനായ വിശ്വനാഥിന് ഒരു ആണ്കുഞ്ഞു ജനിച്ച സന്തോഷവും, പ്രിയപ്പെട്ട ക്രിക്കറ്റ് താരം സച്ചിന് സെഞ്ച്വറി അടിച്ചതും ഒരേ ദിവസം. പിന്നെ ഒന്നും ആലോചിക്കാതെ വിശ്വനാഥന്റെ കുഞ്ഞിന് ‘സച്ചിന് ‘ എന്ന് പേരിട്ടു. ചിത്രത്തില്‍ സച്ചിന്റെ അച്ഛനായി എത്തുന്നത് മണിയന് പിള്ള…
Read MoreDay: 29 March 2019
മോദിയുടെ പരാജയം ഉറപ്പാക്കാനാവശ്യപ്പെട്ട് 100 സിനിമാ പ്രവർത്തകർ ഒപ്പിട്ട പ്രസ്താവന;ദക്ഷിണേന്ത്യയിൽ നിന്ന് ആഷിഖ് അബുവും,വെട്രിമാരനും,ബീനാ പോളും, മധുപാലും,സനൽ ശശിധരനും പട്ടികയിൽ.
രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരായി വോട്ട് രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് 100 സിനിമാ പ്രവർത്തകർ ചേർന്ന് പ്രസ്താവന പുറപ്പെടുവിച്ചു. സിനിമാ പ്രവർത്തകരായ ആഷിഖ് അബു,വെട്രിമാരൻ,ബീനാ പോൾ,സുദേവൻ, ലീന മണിമേഖല, മധുപാൽ, സനൽ കുമാർ ശശിധരൻ, ആനന്ദ് പട്ട് വർദ്ധർ, ദീപ ധനരാജ്, ഗുർവീന്ദർ സിംഗ്, പുഷ്പേന്ദർ സിംഗ്, അഞ്ജലി മോൾടെ റോ, പ്രവീൺ മോർച്ചാലെ എന്നിവർ ലിസ്റ്റിൽ ഉണ്ട്. സേവ് ദി ഡെമോക്രസി (ജനാധിപത്യത്തെ സംരക്ഷിക്കാം) എന്ന പേരിൽ ആണ് പൊതു പ്രസ്താവന ഇറക്കിയിരിക്കുന്നത്. വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ഭരണത്തിൽ നിന്ന്…
Read Moreഒരു ദശാബ്ദത്തോളം നീണ്ടു നിന്ന അര്‍ജന്റീനാ കരിയറിന് വിരാമം!
ഒരു ദശാബ്ദത്തോളം നീണ്ടു നിന്ന അര്‍ജന്റീനാ ജെഴ്സിയിലെ കരിയറിന് വിരാമമിട്ട് ഗോണ്‍സാലോ ഹിഗ്വയ്ൻ. അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ച അദ്ദേഹം പക്ഷെ ക്ലബ്ബ് ഫുട്ബോളില്‍ തുടരു൦. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയുടെ താരമാണ് ഈ മുപ്പത്തൊന്നുകാരന്. യുവന്റസില്‍ നിന്ന് വായ്പാ അടിസ്ഥാനത്തിലാണ് ഹിഗ്വായ്ൻ ചെല്‍സിയില്‍ കളിക്കുന്നത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും അര്‍ജന്റീനാ താരം വ്യക്തമാക്കി. അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ആറാമത്തെ താരമാണ് ഹിഗ്വയ്ൻ. 2009-ലാണ് അര്‍ജന്റീനയുടെ ദേശീയ ടീമില്‍ ഹിഗ്വയ്ൻ അംഗമായെത്തിയത്. ഇതുവരെ 75 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം…
Read Moreപ്രകാശ് രാജിന് മുന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടേഴ്സ് കാര്‍ഡ്!! സ്ഥാനാര്‍ഥിത്വം റദ്ദ് ചെയ്യണമെന്നുമാണ് ഇലക്ഷന് കമ്മീഷന് പരാതി.
ബെംഗളൂരു: ബെംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്ര സ്വാനാര്‍ഥിയായി മല്‍സരിക്കുന്ന പ്രകാശ് രാജിനെതിരെ വന്‍ ആരോപണമുയര്‍ത്തി ബംഗ്ലൂരിലെ ഒരു സാമൂഹ്യ പ്രവര്ത്തകന്. പ്രകാശ് രാജിന് മുന്ന് സംസ്ഥാനങ്ങളിലായി മൊത്തം 4 വോട്ടേഴ്സ് കാര്‍ഡ് ഉണ്ടെന്നാണ് ഇയാള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബംഗളുരുവിലെ ജഗന് കുമാര്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് പ്രകാശ് രാജിനെതിരെ ഇലക്ഷന് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. നിയമ വിരുദ്ധമായി വോട്ടേഴ്സ് കാര്‍ഡ് കരസ്ഥമാക്കിയതിന് പ്രാകാശ് രാജിനെതിരെ കേസെടുത്ത് ശിക്ഷ നല്‍കണമെന്നും നടന്റെ സ്ഥാനാര്‍ഥിത്വം റദ്ദ് ചെയ്യണമെന്നുമാണ് ഇലക്ഷന് കമ്മീഷന് ഇദ്ദേഹം പരാതി നല്‍കിയിരിക്കുന്നത്. തമിഴ്നാടിലെ വെലാന്‍ചേരി മണ്ഡലത്തില്‍ രണ്ട്…
Read More‘മേ ഭീ ചൗക്കീദാർ’ എന്നെഴുതിയ ചായ കപ്പുകൾ പിൻവലിച്ച് ഇന്ത്യൻ റെയിൽവേ!
ഡൽഹി: മോദിയുടെ ചിത്രമുള്ള റെയിൽവേ ടിക്കറ്റുകൾ പിൻലിച്ചതിന് പിന്നാലെ മേ ഭീ ചൗക്കീദാർ(ഞാനും കാവൽക്കാരൻ) എന്നെഴുതിയ പേപ്പർ ചായ കപ്പുകൾ പിൻവലിച്ച് ഇന്ത്യൻ റെയിൽവേ. വ്യാപകമായ എതിർപ്പിനെ തുടർന്നാണ് റെയിൽവേ ചായക്കപ്പുകൾ പിൻവലിച്ചത്. ശതാബ്ദി ട്രെയിനിൽ വിറ്റ ചായക്കപ്പുകളിലാണ് ഞാനും കാവൽക്കാരൻ എന്നെഴുതിയിട്ടുണ്ടായിരുന്നത്. ഇത് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തിരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കെ ഇത്തരം പ്രചാരണങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തിയത് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ചായക്കപ്പുകൾ പിൻവലിച്ചെന്നും കരാറുകാരനിൽ നിന്ന് പിഴ ഈടാക്കിയെന്നും റെയിൽവേ അറിയിച്ചു. ഒരു ലക്ഷം രൂപയാണ് റെയിൽവേ പിഴ ഈടാക്കിയത്.…
Read Moreകർഷകരുടെ സുഹൃത്ത് ആര്? മണ്ണിരയോ, യെദ്യൂരപ്പയോ, കുമാരസ്വാമിയോ!!! ചോദ്യപേപ്പർ വിവാദത്തിൽ.
ബെംഗളൂരു: നഗരത്തിലെ സ്വകാര്യ വിദ്യാലയത്തിലെ വാർഷികപരീക്ഷയ്ക് തയ്യാറാക്കിയ നേതാക്കളുടെ പേരുകളുൾപ്പെട്ട ചോദ്യപ്പേപ്പർ വിവാദമായി. എട്ടാംക്ലാസ് പരീക്ഷയ്ക്ക് രാജരാജേശ്വരി നഗറിലെ മൗണ്ട് കാർമൽ സ്കൂളിൽ തയ്യാറാക്കിയ ചോദ്യപ്പേപ്പറാണ് വിവാദമായത്. കർഷകരുടെ സുഹൃത്ത് ആരെന്ന ചോദ്യത്തിന് തിരഞ്ഞെടുക്കാനുള്ള ഉത്തരങ്ങളുടെ കൂട്ടത്തിൽ മണ്ണിരയ്ക്കൊപ്പം മുഖ്യമന്തി എച്ച്.ഡി. കുമാരസ്വാമിയുടെയും മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെയും പേരുമുണ്ടായിരുന്നു. ശരിയായ ഉത്തരം തിരഞ്ഞെടുക്കാനായിരുന്നു നിർദേശം. ചോദ്യത്തിന് തിരഞ്ഞെടുക്കാൻ നൽകിയ വിചിത്രമായ ഉത്തരങ്ങൾകണ്ട് വിദ്യാർഥികൾ ഞെട്ടിയെങ്കിലും ഭൂരിപക്ഷം കുട്ടികളും ഉത്തരമെഴുതിയത് മണ്ണിര എന്നാണ്. പരീക്ഷകഴിഞ്ഞ് മണിക്കൂറുകൾക്കകം ചോദ്യപ്പേപ്പർ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവം വിവാദമായതോടെ ചോദ്യപ്പേപ്പർ തയ്യാറാക്കിയ അധ്യാപകനെ…
Read Moreയമുന എക്സ്പ്രസ്സ് ഹൈവേയില്‍ വന്‍ വാഹനാപകടം;8 മരണം;30 പേര്‍ക്ക് പരിക്ക്.
ഡല്‍ഹിയെയും ഉത്തർപ്രദേശിനെയും ബന്ധിപ്പിക്കുന്ന യമുനാ എക്സ്പ്രസ് വേയിൽ വൻ വാഹനാപകടം. ഇന്ന് പുലർച്ചെ ബസ്സും ട്രാമും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു. 30 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ ദില്ലി – യുപി അതിർത്തിയായ ഗ്രേറ്റർ നോയിഡയിലാണ് അപകടമുണ്ടായത്. കൂട്ടിയിടിയിൽ ബസ്സിന്റെ പകുതി ഭാഗവും തകർന്നു. ബസ്സിനകത്തേക്ക് ട്രാം ചെന്ന് ഇടിച്ചു നിൽക്കുകയായിരുന്നു. എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല. ബസ്സിലെ യാത്രക്കാരാണ് മരിച്ചവരിൽ ഭൂരിഭാഗവും. 8 dead and 30 injured after a bus rammed into a truck on Yamuna Expressway in…
Read Moreഅവസാന ഓവര്‍ വരെ നീണ്ട ത്രില്ലറിൽ ആര്‍സിബിക്കു തോല്‍വി; മുംബൈക് ആദ്യ ജയം.
ബെംഗളൂരു: അവസാന ഓവര്‍ വരെ നീണ്ട ത്രില്ലറിൽ ആര്‍സിബിക്കു തോല്‍വി; മുംബൈക് ആദ്യ ജയം. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുഖാമുഖം വന്ന ഐപിഎല്‍ പോരാട്ടത്തില്‍ ആറു റൺസിനായിരുന്നു മുംബൈയുടെ വിജയം. മുംബൈയുടെ ആദ്യ ജയമാണിത്. അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ 41 പന്തുകളിൽ നിന്ന് ആറു സിക്സും നാലു ബൗണ്ടറികളുമടക്കം 70 റൺസെടുത്ത ഡിവില്ലിയേഴ്സ് ബാംഗ്ലൂരിനായി മികച്ച പ്രകടനം കാഴ്ചവെച്ചു. സീസണില്‍ മുംബൈയുടെ കന്നി ജയമാണിതെങ്കില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലാണ് ആര്‍സിബി തോല്‍വിയേറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട്…
Read Moreനമ്മമെട്രോ ഗേറ്റ് തുറക്കാൻ കാർഡിൽ ചുരുങ്ങിയത് 50 രൂപയെങ്കിലും വേണം.
ബെംഗളൂരു : നമ്മ മെട്രോ സ്മാർട് കാർഡിൽ 9 രൂപ ബാലൻസ് ഉണ്ടങ്കിൽ കൂടെ ട്രെയിൻ കയറാൻ അനുവദിച്ചിരുന്ന സൗകര്യം എടുത്തു കളഞ്ഞു. ഇനി ചുരുങ്ങിയത് 50 രൂപയിലെങ്കിൽ മെട്രോ ഗേറ്റുകൾ നിങ്ങൾക്ക് മുന്നിൽ തുറക്കില്ല. സാധാരണ ടിക്കറ്റ് (കോയിൻ) ഉപയോഗിച്ച് യാത്ര ചെയ്യുമ്പോൾ അടുത്ത സ്റ്റേഷനിലേക്ക് ഈടാക്കുന്ന തുക 10 രൂപയാണ്, കാർഡ് ഉപയോഗിക്കുമ്പോൾ അത് 8.50 രൂപയായി മാറും. അത് പ്രകാരമാണ് അത്രയും തുകയുള്ളവരെ പ്ലാറ്റ് ഫോമിലേക്ക് കടത്തിവിട്ടിരുന്നത്. എന്നാൽ പലപ്പോഴും കുറഞ്ഞ ബാലൻസുമായി ട്രെയിനിൽ യാത്ര ചെയ്തതിന് ശേഷം പുറത്തേക്കിറങ്ങേണ്ട…
Read Moreആദായനികുതിവകുപ്പ് റെയ്ഡിനെതിരെ നഗരത്തിൽ വ്യാപക പ്രതിഷേധം.
ബെംഗളൂരു: ആദായനികുതിവകുപ്പ് നടത്തിയ റെയ്ഡിൽ ഭരണപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധത്തിനിറങ്ങി. ഭരണപക്ഷ നേതാക്കളുടെ വീടുകളിൽ ആദായനികുതിവകുപ്പ് റെയ്ഡ് നടത്തുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് കേന്ദ്ര സുരക്ഷാസേനയുടെ സുരക്ഷയിൽ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. ഇതാണ് പ്രതിഷേധം ശക്തമാക്കാൻ കാരണം. മാണ്ഡ്യയിലും ഹാസനിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതൽ പണം ചെലവഴിക്കുന്നതായ ആരോപണത്തിന് പിന്നാലെയാണ് റെയ്ഡ് എന്നതും പ്രത്യേകതയാണ്. ജനതാദൾ. എസ് ശക്തി കേന്ദ്രങ്ങളായ മാണ്ഡ്യ, മൈസൂരു, ഹാസൻ എന്നിവിടങ്ങളിലാണ് ആദായനികുതിവകുപ്പ് റെയ്ഡ് നടത്തിയത്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി മത്സരിക്കുന്ന മാണ്ഡ്യയിലെ തിരഞ്ഞെടുപ്പ്…
Read More