ബന്ദിപ്പൂരിൽ വൻ കാട്ടുതീ; മൈസൂർ-ഊട്ടി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

ബെംഗളൂരു : ബന്ദിപ്പൂർ മേഖലയിൽ വൻ കാട്ടുതീ. മൈസൂരു-ഊട്ടി ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയോടെ ഗോപാലസ്വാമി ബെട്ട പരിസരത്താണ് തീ കണ്ടത് അത് വളരെ വേഗത്തിൽ വാച്ചിനനള്ളി ഭാഗത്തേക്ക് പടരുകയായിരുന്നു. മേൽക്കമ്മനഹള്ളി ഭാഗത്തേക്കും തീ പടർന്നു. മേൽക്കമ്മനഹള്ളി ചെക് പോസ്റ്റ് പലവട്ടം അടച്ച ,ഹെക്ടറുകണക്കിന് വനഭൂമി കത്തി നശിച്ചിരിക്കാൻ ആണ് സാദ്ധ്യത. കാട്ടുതീയെത്തുടർന്ന് മാനുകൾ ഓടിപ്പോയതായും ഇഴജന്തുക്കൾ ചത്തൊടുങ്ങിയതായും പരിസ്ഥിതിപ്രവർത്തകർ പറഞ്ഞു. തീ ഉൾവനത്തിലേക്ക് കടന്നത് മൃഗങ്ങളുടെ ആവസവ്യവസ്ഥയെ ബാധിച്ചേക്കും. ബന്ദിപ്പുർ കടുവസംരക്ഷണകേന്ദ്രത്തിന്റെ അതിർത്തിയായ വയനാട് വന്യജീവിസങ്കേതത്തിലേക്കും തീപടർന്നു. അടുത്തകാലത്ത് ബന്ദിപ്പുരിലുണ്ടായ…

Read More

കാറുകൾ തീപിടിച്ച സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

ബെംഗളൂരു: യെലങ്കഹയില്‍ വ്യോമസേനയുടെ എയറോ ഷോ പരിസരത്തുണ്ടായ വന്‍ തീപ്പിടുത്തത്തില്‍ ദൃക്‌സാക്ഷികളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. എയറോ ഇന്ത്യയുടെ വളണ്ടിയറായെത്തിയ അഭിഷേക് തീപ്പിടുത്തതിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്. ഇവരുടെ ടെന്റിനടുത്ത് എന്തോ കത്തുന്നത് കണ്ട് ഇയാള്‍ ടീമംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കുറ്റിക്കാടില്‍ എന്തോ കത്തുന്നതാണെന്നാണ് ഇവര്‍ കരുതിയത്. മിനുട്ടുകള്‍ക്കുള്ളില്‍ പാര്‍ക്കിംഗ് മേഖലയിലെ ഒരറ്റത്ത് നിന്ന് തീകത്തി തുടങ്ങുകയും പിന്നീട് വന്‍ തീപ്പിടുത്തമായി മാറുകയുമായിരുന്നു. കാറുകള്‍ പലതും പൊട്ടിത്തെറിച്ചെന്ന് അഭിഷേക് പറഞ്ഞു. സ്‌ഫോടനം നടക്കുമ്പോള്‍ നിരവധി ഡ്രൈവര്‍മാര്‍ കാറില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. താനും സുഹൃത്തും ചേര്‍ന്ന് കാറിന്റെ വാതിലില്‍…

Read More

300ല്‍ അധികം കാറുകള്‍ കത്തിനശിച്ചു;കാറുകളുടെ ശവപ്പറമ്പായി യെലഹങ്ക;കാറില്‍ വന്നവര്‍ക്ക് തിരിച്ചു പോകാന്‍ ബി.എം.ടി.സി ബസുകള്‍ സര്‍വീസ് നടത്തും;ആര്‍ ടി ഓ യും പോലീസും ചേര്‍ന്ന് പ്രത്യേക ഹെല്പ് ഡസ്ക് തുറക്കും.

ബെംഗളൂരു: എയാറോ ഇന്ത്യ ഷോ യോട് അനുബന്ധിച്ച് പാര്‍ക്കിംഗ് സ്ഥലത്ത് രൂപപ്പെട്ട അഗ്നി നിയന്ത്രണവിധേയമാക്കി,തീയണച്ചു.ആളപായമില്ല. ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം 310 ലധികം കാറുകള്‍ അഗ്നിക്കിരയായി.കാറുകളുടെ ശവപ്പറമ്പ് ആയിമാറി ഈ പ്രദേശം.കാറുകള്‍ അഗ്നിക്ക് ഇരയാക്കപ്പെട്ടവര്‍ പലരും കരയുന്നതും കാണാമായിരുന്നു.പല കാറുകളും തിരിച്ചറിയാന്‍ കഴിയാത്ത വിധം നമ്പര്‍ പ്ലേറ്റുകള്‍ പോലും കത്തി നശിച്ചിട്ടുണ്ട്. കാറുകള്‍ പൂര്‍ണമായോ ഭാഗികമായോ നഷ്ട്ടപ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് സഹായം ലഭിക്കുന്നതിലേക്കായി ആര്‍ ടി ഓ യും പോലീസും ചേര്‍ന്ന് നാല് ഹെല്പ് ഡെസ്ക്കുകള്‍ സംഭവ സ്ഥലത്ത് സ്ഥാപിക്കുന്നുണ്ട് എന്ന് പോലീസ് മേധാവി സുനില്‍…

Read More

എയറോ ഇന്ത്യ ഷോക്കിടെ പാര്‍ക്കിംഗ് ഏരിയയില്‍ വന്‍ തീപിടുത്തം;60 ല്‍ അധികം കാറുകള്‍ കത്തി നശിച്ചു.

ബെംഗളൂരു: എയറോ ഷോക്കിടെ പാര്‍ക്കിംഗ് ഏരിയയില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ 60ല്‍ അധികം കാറുകള്‍ കത്തിനശിച്ചു.രാവിലെയോടെയാണ് പാര്‍ക്കിംഗ് ഏരിയയില്‍ തീ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത് നിരവധി അഗ്നി ശമന വാഹനങ്ങള്‍ തീ അണക്കല്‍ തുടരുകയാണ്.ചന്നപട്ടനയില്‍ നിന്നുള്ള അഗ്നിശമന സേനഅംഗം രകേഷിനു ചെറിയ രീതിയില്‍ പരിക്കേറ്റു. വലിയ രീതിയില്‍ പുക അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു,എയറോ ഷോ നടക്കുന്നതിന്റെ വളരെ ദൂരത്തില്‍ ആണ് പാര്‍ക്കിംഗ് സ്ഥലം ഒരുക്കിയിരിക്കുന്നത് അതുകൊണ്ട് ഷോയെ ഇത് ബാധിച്ചില്ല. അഗ്നിബാധക്ക് ഉള്ള കാരണം എന്താണു എന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല,സിഗരേറ്റു വലിച്ചതിന് ശേഷം ബാക്കി ഭാഗം പുല്ലിലേക്ക്‌…

Read More

5 പേരുടെ തല ദേവിക്ക് കാഴ്ച്ചവച്ചാല്‍ ഒളിഞ്ഞിരിക്കുന്ന നിധി കിട്ടും;മുത്തശ്ശിയെ തല്ലിക്കൊന്ന് യുവാവ്‌.

ബെംഗളൂരു: നിധി കിട്ടാനായി യുവാവ്‌ 75 വയസ്സായ സ്വന്തം മുത്തശ്ശിയെ തലയറുത്ത് കൊന്നു ,സംഭവം നടന്നത് ഉത്തര കര്‍ണാടകയിലെ ബദനഗോടി ഗ്രാമത്തില്‍ ആണ്,സംഭവത്തില്‍ ഇവരുടെ കൊച്ചുമകന്‍ രമേഷ് ഗോല്ലര (32)പിടിയിലായി.ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. മറഞ്ഞിരിക്കുന്ന നിധി കൈക്കലാക്കാന്‍ ആണ് കൊല നടത്തിയത് എന്ന് രമേഷ് പോലീസിനോട് സമ്മതിച്ചു.5 പെരുടെ തല അറുത്ത് ദേവിക്ക് കാഴ്ച വച്ചാല്‍ നിധി ലഭിക്കുമെന്ന് വിശ്വസിച്ചാണ് ഇയാള്‍ കൊല നടത്തിയത്. 2016 ല്‍ ഒരു ആണ്‍ കുട്ടിയെ കൊല ചെയ്ത കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്ന…

Read More

തേജസ്സില്‍ പറക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകാന്‍ ഒരുങ്ങി ബാഡ് മിന്‍റെന്‍ താരം പി.വി.സിന്ധു.

ബെംഗളൂരു: എയ്റോ ഇന്ത്യ ഷോയില്‍ തദ്ദേശനിർമിത ലഘു യുദ്ധവിമാനമായ തേജസിൽ ഇന്ന്  ബാഡ്മിന്റൺ താരം പി.വി. സിന്ധു പറക്കും. സഹപൈലറ്റിന്റെ സീറ്റിലാകും സിന്ധു ഉണ്ടാകുക. ഇതോടെ തേജസിൽ പറക്കുന്ന പ്രായംകുറഞ്ഞ വ്യക്തി യാകും സിന്ധു. തേജസ് മാർക്ക് മൂന്നിന് അന്തിമ ക്ലിയറൻസ് ലഭിച്ച് വ്യോമ സേനയുടെ ഭാഗമായതിനുപിന്നാലെ തേജസില്‍ പറക്കുന്ന  ആദ്യ വനിതയും സിന്ധുവായിരിക്കും. എയ്റോ ഇന്ത്യ പ്രദർശനത്തിൽ വനിതകൾക്ക്‌ ആദരമർപ്പിച്ച് ശനിയാഴ്ച വനിതാദിനമായാണ് ആചരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പി.വി. സിന്ധു തേജസിൽ പറക്കുന്നത്. തേജസിന്റെ ട്രെയിനർ വിമാനങ്ങളായ പ്രോട്ടോടൈപ്പ് വെഹിക്കിൾസ് (പി.വി)-5, പി.വി-6 വിഭാഗങ്ങളിലൊന്നിലാകും സിന്ധു…

Read More

കേരളത്തിലെ പ്രതിരോധ നിക്ഷേപ സാധ്യതകളെക്കുറിച്ച് ‘എയ്‌റോ ഇന്ത്യ’യിൽ സെമിനാർ

ബെംഗളൂരു: എയ്‌റോ ഇന്ത്യയോടനുബന്ധിച്ച് പ്രതിരോധമേഖലയിൽ കേരളത്തിന്റെ നിക്ഷേപസാധ്യതകൾ തുറന്നുകാട്ടിയുള്ള സെമിനാറിൽ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. കേരളത്തിന്റെ നിക്ഷേപസാധ്യതകളെക്കുറിച്ചും പാലക്കാട്ട്‌ നിർമാണത്തിലിരിക്കുന്ന കിൻഫ്ര ഡിഫൻസ് പാർക്കിനെക്കുറിച്ചും കിൻഫ്ര മാനേജിങ് ഡയറക്ടർ വിങ് കമാൻഡർ കെ.എ. സന്തോഷ് കുമാർ വിശദീകരിച്ചു. സെമിനാറിൽ കിൻഫ്ര, കെ.എസ്.ഐ.ഡി.സി., കെൽട്രോൺ, കെൽ, സ്റ്റീൽ ഫോർജിങ് തുടങ്ങിയ സ്ഥാപനങ്ങൾ പ്രതിരോധരംഗത്തെ കേരളത്തിന്റെ സാധ്യതകൾ അവതരിപ്പിച്ചു. ബെമലിന്റെ നിക്ഷേപസാധ്യതകളെക്കുറിച്ച് ഡിഫൻസ് പ്രൊഡക്‌ഷൻസ് ചീഫ് ജനറൽ മാനേജർ സഞ്ജയ് സോം, പ്രതിരോധമേഖലയിലെ റബ്ബറിന്റെ ഉപയോഗത്തെക്കുറിച്ച് റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടർ ജെയിംസ് ജേക്കബ് എന്നിവർ വിശദീകരിച്ചു.…

Read More

മൂന്നു വർഷത്തിനകം തേജസ്സിന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കുമെന്ന് എച്.എ.എൽ.

ബെംഗളൂരു: തദ്ദേശീയ ലഘുയുദ്ധ വിമാനമായ തേജസ്സിന്റെ പരിഷ്കരിച്ച പതിപ്പ് എം.കെ.-1എ, ഈ വർഷംതന്നെ വ്യോമസേനയുടെ കരാർ ലഭിച്ചാൽ 2022-ൽ പുറത്തിറക്കുമെന്ന് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ.). തേജസ്സ് പരിഷ്കരിക്കുന്ന കാര്യത്തിൽ രണ്ടു മാസത്തിനുള്ളിൽ പ്രതിരോധമന്ത്രാലയം തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ വ്യോമസേനയുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ സാധിച്ചുകൊടുക്കാൻ എച്ച്.എ.എൽ. സന്നദ്ധമാണെന്ന് എച്ച്.എ.എൽ. ചെയർമാൻ ആർ. മാധവൻ പറഞ്ഞു. വ്യോമസേനയിൽനിന്ന് ഇതുവരെ ഉത്തരവ് ലഭിച്ചിട്ടില്ലെങ്കിലും സ്വന്തം ഫണ്ട് ഉപയോഗിച്ച് വിമാനം പരിഷ്കരിക്കാനാണ് തീരുമാനമെന്ന്  അദ്ദേഹം പറഞ്ഞു. നിലവിൽ 40 വിമാനങ്ങൾക്കുള്ള കരാർ ലഭിച്ചിട്ടുണ്ടെന്നും എച്ച്.എ.എല്ലിന്റെ വ്യവസായ സമീപനത്തിൽ മാറ്റം വരുത്താൻ…

Read More

ഇന്ത്യപ്പേടിയിൽ തെറ്റിദ്ധരിച്ച് പാകിസ്ഥാൻ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ടു! സത്യമെന്ത് ?

ലാഹോർ: “പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പ്രതികാരം ചെയ്യുമെന്ന പേടിയിൽ കരുതലോടെയാണ് പാകിസ്ഥാൻ നിലകൊള്ളുന്നത്. തങ്ങൾക്ക് പങ്കില്ല, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞെങ്കിലും ഏതു നിമിഷവും ഇന്ത്യയുടെ ആക്രമണം പ്രതീക്ഷിച്ചു ഭയത്തോടെയാണ് രാജ്യം കഴിയുന്നത്. ഈ അവസരത്തിൽ ഉറക്കമില്ല രാത്രികളാണ് പാകിസ്ഥാൻ ആർമിക്ക്. ഇത്തരത്തിൽ ഉള്ള മുൻകരുതലിൽ പാകിസ്ഥാൻ ആർമി ഒരു യുദ്ധ വിമാനം വെടിവെച്ചിടുകയും ചെയ്തു. എന്നാൽ അത് സ്വന്തം യുദ്ധവിമാനമായിരുന്നു. എന്നാൽ ഇതിനു ശേഷം ഈ വാർത്ത പാകിസ്ഥാൻ മറച്ചു വെക്കാൻ ശ്രമിച്ചെങ്കിലും എങ്ങനെയോ ഇത് വൈറലാകുകയായിരുന്നു.”…

Read More

കണ്ണൂര്‍ എക്സ്പ്രസ്സ്‌ 2 മാസത്തിനകം തിരിച്ച് യെശ്വന്ത് പുരയില്‍ എത്തും:കര്‍ണാടക എം.പി.ശോഭ കരന്തലാജെ.

ബെംഗളൂരു: കണ്ണൂര്‍ എക്ഷ്പ്രെസ് നെ രണ്ടു മാസത്തിനകം തിരിച്ചു യെശ്വന്ത് പുരിലേക്ക് മാറ്റം എന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഉറപ്പു നല്‍കിയതായി ശോഭ കരന്തലാജെ എം പി അറിയിച്ചു. എം പി യെ പ്രശ്നത്തില്‍ ഇടപെടീക്കുന്നതിനായി കേരള സമാജം പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചപ്പോള്‍ എം പി ഉടന്‍ തന്നെ ഡി ആര്‍ എമ്മുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.രണ്ടു മാസത്തിനകം ബൈയപ്പനഹള്ളി ടെര്‍മിനല്‍ പ്രവര്‍ത്തന സജ്ജമാകും എന്നും അപ്പോള്‍ മറ്റു ട്രെയിനുകള്‍ അവിടേക്ക് മാറ്റി കണ്ണൂര്‍ എക്സ്പ്രസിനെ തിരികെ കൊണ്ടുവരാം എന്നുമാണ് ഡി ആര്‍ എം ഉറപ്പു നല്‍കിയത്.…

Read More
Click Here to Follow Us