ബെംഗളൂരു: സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ, ഡെന്റൽ കോളേജുകളിൽ പി.ജി. സീറ്റുകൾക്ക് 15 ശതമാനം ഫീസ് വർധനയ്ക്ക് സർക്കാരിന്റെ അനുമതി. കർണാടക മെഡിക്കൽ വിദ്യഭ്യാസമന്ത്രി ഇ. തുക്കറാമും സ്വകാര്യ മെഡിക്കൽ, ഡെന്റൽ കോളേജ് മാനേജ്‌മെന്റും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. ഏറെക്കാലമായി ഫീസ് നിരക്ക് വർധിപ്പിക്കണമെന്ന് സ്വകാര്യ മാനേജ്‌മെന്റുകൾ ആവശ്യപ്പെട്ടുവരികയായിരുന്നു. അടുത്ത അധ്യയനവർഷത്തോടെ പുതുക്കിയ ഫീസ് നിരക്ക് പ്രാബല്യത്തിലാകും. ഡെന്റൽ ഡിഗ്രി ആൻഡ് ഡിപ്ലോമ കോഴ്‌സിന് സർക്കാർ ക്വാട്ടയിൽ 2,97, 562-ഉം മാനേജ്‌മെന്റ് ക്വാട്ടയിൽ 4,65,520 രൂപയുമാണ് അടുത്ത വർഷം മുതൽ നൽകേണ്ടത്. അടുത്ത അധ്യയനവർഷത്തിൽ പി.ജി. മെഡിക്കൽ…
Read MoreMonth: February 2019
വീടുകൾക്കും ഫ്ലാറ്റുകൾക്കും ഇനി വില കുറയും; നികുതി കുത്തനെ കുറച്ചു!
ന്യൂഡൽഹി: ജി.എസ്.ടി. കൗൺസിൽ യോഗം പാർപ്പിടനിർമാണമേഖലയിൽ നികുതിയിളവ് അനുവദിക്കാൻ തീരുമാനിച്ചു. ചെലവുകുറഞ്ഞ വീടുകൾക്കുള്ള ജി.എസ്.ടി. നിരക്ക് എട്ടുശതമാനത്തിൽനിന്ന് ഒരു ശതമാനമായി കുറച്ചു. നിർമാണത്തിലുള്ള വീടുകൾക്കും ഫ്ലാറ്റുകൾക്കുമുള്ള നികുതി 12 ശതമാനമുള്ളത് അഞ്ചു ശതമാനമായും കുറച്ചു. പുതിയ നികുതിനിരക്കുകൾ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽവരും. റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണർവേകുന്നതാണ് ഈ തീരുമാനം. ചെലവുകുറഞ്ഞ വീടുകൾക്കുള്ള നികുതി കുത്തനെ കുറച്ചത് സാധാരണക്കാർക്ക് ഗുണകരമാവും. 45 ലക്ഷം രൂപയ്ക്കുള്ളിലും മെട്രോ നഗരങ്ങളിൽ 60 ചതുരശ്രമീറ്ററും മറ്റുനഗരങ്ങളിൽ 90 ചതുരശ്രമീറ്റർ വിസ്തൃതി ഉള്ളവയുമാണ് ചെലവുകുറഞ്ഞ വീടുകളായി കണക്കാക്കുന്നത്. നിർമാണമേഖലയ്ക്ക് പ്രോത്സാഹനമാവുന്ന തീരുമാനമാണ് ജി.എസ്.ടി.…
Read Moreഎയ്‌റോ ഷോ പാർക്കിംഗ് തീപിടുത്തം: ഇൻഷുറൻസ് ലഭ്യമാക്കാൻ പ്രത്യേക സെൽ
ബെംഗളൂരു: യെലഹങ്ക ‘എയ്‌റോ ഇന്ത്യ’ പാർക്കിങ് സ്ഥലത്തുണ്ടായ തീപ്പിടിത്തത്തിൽ കത്തിനശിച്ച വാഹനങ്ങളുടെ ഉടമകളെ സഹായിക്കാൻ പ്രത്യേക ഇൻഷുറൻസ് സെൽ സ്ഥാപിക്കാൻ പ്രതിരോധമന്ത്രാലയം ഫിനാൻഷ്യൽ സർവീസസ് വകുപ്പിനോട് (ഡി.എഫ്.എസ്.) ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനം നഷ്ടപ്പെട്ടവരെ സഹായിക്കാൻ ഹെൽപ്പ് ഡെസ്‌ക്കും ആരംഭിച്ചിട്ടുണ്ട്. ആവശ്യക്കാർക്ക് 9480801415, 080 22942536 എന്നീ നമ്പറുകളിൽ വിളിക്കാം. ചില ഇൻഷുറൻസ് കമ്പനികൾ സ്ഥലത്ത് സെന്ററുകൾ തുടങ്ങിയിട്ടുണ്ട്. ഡ്രൈവിങ് ലൈസൻസിന്റെയും രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെയും ഡ്യൂപ്ലിക്കേറ്റ് ലഭ്യമാക്കാൻ ഗതാഗതവകുപ്പ് യെലഹങ്ക ആർ.ടി.ഒഫീസിൽ പ്രത്യേക കേന്ദ്രം തുറന്നു. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ വേണ്ടവർക്ക് 080 29729908, 29729909, 9449864050 എന്നീ നമ്പറുകളിൽ വിളിക്കാം. ഡ്യൂപ്ലിക്കേറ്റ്…
Read More12 സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിച്ച് ശിവരാത്രിക്കൊരുങ്ങി കേരള ആർ ടി സി.
ബെംഗളൂരു: ശിവരാത്രിയോടനുബന്ധിച്ച് 12 സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിച്ച് കേരള ആർടിസി.കണ്ണൂർ, എറണാകുളം, പാലക്കാട്, ബത്തേരി, തൃശൂർ, കോടിക്കോട്, കോട്ടയം എന്നിവിടങ്ങളിലേക്ക് മാർച്ച് 1 ന് ആണ് സ്പെഷൽ ബസുകൾ സർവ്വീസ് നടത്തുക.28 ന് ബുക്കിംഗ് ആരംഭിക്കും. കർണാടക ആർ ടി സി സ്പെഷൽ സർവ്വീസുകൾ ഒരാഴ്ചമുൻപെ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. കേരള ആർടിസിയെ ബന്ധപ്പെടാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Read Moreപാർക്കിംഗ് ഏരിയയിൽ തീ പടർന്നു;200ൽ അധികം കാറുകൾ കത്തിനശിച്ചു.
ചെന്നൈ : സ്വകാര്യ ടാക്സി കമ്പനിയുടെ പാർക്കിംഗ് സ്ഥലത്ത് വൻ അഗ്നി ബാധ. 200ൽ അധികം കാറുകൾ കത്തിനശിച്ചു.പൊരൂർ രാമചന്ദ്ര ആശുപത്രിക്ക് എതിർവശത്ത് ആണ് സ്വകാര്യ കമ്പനിയുടെ പാർക്കിങ്ങ് ഏരിയ. അഗ്നി ശമന സേനയുടെ തീവ്രമായ ശ്രമത്തിനൊടുവിൽ ഒരു മണിക്കൂർ കൊണ്ട് തീ നിയന്ത്രണ വിധേയമാക്കി. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പാർക്കിംഗ് ഏരിയയുടെ ചുമതലയുള്ള സുരക്ഷാ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തു വരികയാണ്.
Read More“പാക്കിസ്ഥാനെ തോല്‍പ്പിച്ചാണ് സച്ചിന്‍ കരിയര്‍ തുടങ്ങിയത്”; സച്ചിന് പിന്തുണയുമായി ശരദ് പവാര്‍
മുംബൈ: മെയ് അവസാനം ആരംഭിക്കുന്ന ലോകകപ്പില്‍ പാക്കിസ്ഥാനുമായുള്ള മാച്ച് ഇന്ത്യ കളിക്കണമെന്ന അഭിപ്രായപ്പെട്ട ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിനെ വിമര്‍ശിച്ചവര്‍ ഏറെയായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറേണ്ട ആവശ്യമില്ലെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ വ്യക്തമാക്കിയിരുന്നു. മത്സരത്തില്‍ നിന്ന് പിന്‍മാറി രണ്ട് പോയിന്‍റ് നഷ്ടപ്പെടുത്തുകയല്ല, പാക്കിസ്ഥാനെ കളിച്ച് തോല്‍പിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത് എന്നായിരുന്നു സച്ചിന്‍ അഭിപ്രായപ്പെട്ടത്. ഒപ്പം ഇത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും രാജ്യം ഏത് തീരുമാനം എടുത്താലും പിന്തുണയ്ക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാനെ അനുകൂലിക്കുന്നു എന്നാരോപിച്ച് സച്ചിനെതിരെ…
Read Moreആസാമില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 114 ആയി.
ഗുവാഹത്തി: ആസാമില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 114 ആയി. കൂടാതെ, 300 ല്‍ അധികം ആളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മരിച്ചവര്‍ തേയിലതോട്ടം തൊഴിലാളികളാണ്. ആസാമിലെ ഗോലാഘട്ട്, ജോര്‍ഹട്ട് ജില്ലകളിലാണ് ആളുകള്‍ മരിച്ചത്. മരിച്ചവരില്‍ ഒമ്പത് പേർ സ്ത്രീകളാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പോലീസ് അറസ്റ്റു ചെയ്തു. കൂടാതെ, 2 എക്സൈസ് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡു ചെയ്തു. വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും നല്‍കും. ദുരന്തത്തെ…
Read Moreചലച്ചിത്ര സംവിധായിക നയന സൂര്യൻ അന്തരിച്ചു.
തിരുവനന്തപുരം : പുതുമുഖ സംവിധായിക നയന സൂര്യൻ (28) അന്തരിച്ചു.തിരുവനന്തപുരത്തെ സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായിരുന്നു. ലെനിൻ രാജേന്ദ്രന്റെ മകരമഞ്ഞിലൂടെ യാണ് സിനിമാപ്രവേശം.
Read Moreഡി.കെ. ശിവകുമാറിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി
ബെംഗളൂരു: മന്ത്രി ഡി.കെ. ശിവകുമാർ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ആസ്തിവിവരം മറച്ചുവെച്ചതിൽ നടപടി ആവശ്യപ്പെട്ട് ആദായനകുതി വകുപ്പ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. സത്യവാങ്മൂലത്തിൽ കാണിച്ചിരിക്കുന്ന വരുമാനവും യഥാർഥ വരുമാനവും തമ്മിൽ ചേരുന്നില്ലെന്ന് കാണിച്ചാണ് കമ്മിഷന് കത്തെഴുതിയത്. റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖ കമ്പനിയുമായി ശിവകുമാറിനും കുടുംബാംഗങ്ങൾക്കുമുള്ള അനധികൃത ഇടപാടുകൾക്കെതിരേ നടപടിയെടുക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയോടും (സെബി) ആവശ്യപ്പെട്ടിട്ടുണ്ട്. ആദായനികുതി വകുപ്പിന്റെ പരാതിയെക്കുറിച്ച് അന്വേഷിക്കുമെന്ന് കർണാടക മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സഞ്ജീവ് കുമാർ പറഞ്ഞു. ആരോപണങ്ങൾ തെളിഞ്ഞാൽ ശിവകുമാറിന് കനത്ത തിരിച്ചടിയാകും.
Read Moreഇന്ദിരാനഗറിലേ ‘കറാച്ചി’ ബേക്കറിക്കെതിരേ പ്രതിഷേധം; ഉടമ പേര് മറച്ചു
ബെംഗളൂരു: പുല്‍വാമ ആക്രമണത്തിനു പിന്നാലെ ഇന്ദിരാനഗറില്‍ സ്ഥിതിചെയ്യുന്ന ബേക്കറിയിലേയ്ക്ക് ഒരുസംഘം പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടര്‍ന്ന് പാക് നഗരത്തിന്റെ പേരില്‍ ബേക്കറി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ബേക്കറി നടത്തുന്നത് പാകിസ്താൻകാരാണെന്ന് കരുതിയാണ് പ്രതിഷേധക്കാരെത്തിയത്. ഒരുവിഭാഗം ആളുകൾ കൂട്ടത്തോടെ ബേക്കറിക്കുമുമ്പിലെത്തി പ്രതിഷേധിച്ചതിനെത്തുടർന്ന് കറാച്ചി എന്നെഴുതിയ ബോർഡ് ജീവനക്കാർ നീക്കി. ഫ്രൂട്ട് ബിസ്കറ്റുകൾക്ക് പ്രശസ്തമാണ് കറാച്ചി ബേക്കറി. ഇന്ദിരാനഗർ 100 ഫീറ്റ് റോഡിലെ ബേക്കറിയിൽ വെള്ളിയാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. ഇരുപതോളം പേർ ബേക്കറിക്കു മുമ്പിലെത്തി പ്രതിഷേധിച്ചെങ്കിലും അക്രമത്തിന് മുതിരുകയോ നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്തില്ല. അരമണിക്കൂറോളം ബേക്കറിക്കുമുമ്പിൽ പ്രതിഷേധിക്കുകയും…
Read More