ഡി.കെ. ശിവകുമാറിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി

ബെംഗളൂരു: മന്ത്രി ഡി.കെ. ശിവകുമാർ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ആസ്തിവിവരം മറച്ചുവെച്ചതിൽ നടപടി ആവശ്യപ്പെട്ട് ആദായനകുതി വകുപ്പ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.

സത്യവാങ്മൂലത്തിൽ കാണിച്ചിരിക്കുന്ന വരുമാനവും യഥാർഥ വരുമാനവും തമ്മിൽ ചേരുന്നില്ലെന്ന് കാണിച്ചാണ് കമ്മിഷന് കത്തെഴുതിയത്. റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖ കമ്പനിയുമായി ശിവകുമാറിനും കുടുംബാംഗങ്ങൾക്കുമുള്ള അനധികൃത ഇടപാടുകൾക്കെതിരേ നടപടിയെടുക്കാൻ സെക്യൂരിറ്റീസ് ആൻഡ്‌ എക്സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയോടും (സെബി) ആവശ്യപ്പെട്ടിട്ടുണ്ട്.

  കടബാധ്യതയിൽ തർക്കം; ആവശ്യത്തിന് പണമുണ്ട്, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കൂ'; വിജയിന് മറുപടിയുമായി സ്റ്റാലിൻ, ആരോപണങ്ങൾ തള്ളി മുൻ മുഖ്യമന്ത്രി

ആദായനികുതി വകുപ്പിന്റെ പരാതിയെക്കുറിച്ച് അന്വേഷിക്കുമെന്ന് കർണാടക മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സഞ്ജീവ് കുമാർ പറഞ്ഞു. ആരോപണങ്ങൾ തെളിഞ്ഞാൽ ശിവകുമാറിന് കനത്ത തിരിച്ചടിയാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവത്വത്തെ വിഴുങ്ങുന്ന വായയിലെ ക്യാൻസർ; പുകയില മാത്രമല്ല വില്ലൻ, ബെംഗളൂരുവിൽ ആശങ്ക!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us