സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ, ഡെന്റൽ സീറ്റുകൾക്ക് 15% ഫീസ് വർധന

ബെംഗളൂരു: സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ, ഡെന്റൽ കോളേജുകളിൽ പി.ജി. സീറ്റുകൾക്ക് 15 ശതമാനം ഫീസ് വർധനയ്ക്ക്‌ സർക്കാരിന്റെ അനുമതി. കർണാടക മെഡിക്കൽ വിദ്യഭ്യാസമന്ത്രി ഇ. തുക്കറാമും സ്വകാര്യ മെഡിക്കൽ, ഡെന്റൽ കോളേജ് മാനേജ്‌മെന്റും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. ഏറെക്കാലമായി ഫീസ് നിരക്ക് വർധിപ്പിക്കണമെന്ന് സ്വകാര്യ മാനേജ്‌മെന്റുകൾ ആവശ്യപ്പെട്ടുവരികയായിരുന്നു. അടുത്ത അധ്യയനവർഷത്തോടെ പുതുക്കിയ ഫീസ് നിരക്ക് പ്രാബല്യത്തിലാകും.

ഡെന്റൽ ഡിഗ്രി ആൻഡ് ഡിപ്ലോമ കോഴ്‌സിന് സർക്കാർ ക്വാട്ടയിൽ 2,97, 562-ഉം മാനേജ്‌മെന്റ് ക്വാട്ടയിൽ 4,65,520 രൂപയുമാണ് അടുത്ത വർഷം മുതൽ നൽകേണ്ടത്. അടുത്ത അധ്യയനവർഷത്തിൽ പി.ജി. മെഡിക്കൽ ഡിഗ്രി ക്ലിനിക്കൽ കോഴ്‌സിന് സർക്കാർ ക്വാട്ടയിൽ 5,81,900 രൂപയും മാനേജ്‌മെന്റ് ക്വാട്ടയിൽ 8,72,850 രൂപയുമായിരിക്കും ഫീസ്. സർക്കാർ ക്വാട്ടയിൽ 5,06,000 വും മാനേജ്‌മെന്റ് ക്വാട്ടയിൽ 7,59,000 വുമാണ് ഇപ്പോഴത്തെ ഫീസ്.

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

പി.ജി. മെഡിക്കൽ ഡിഗ്രി പാരാക്ലിനിക്കൽ കോഴ്‌സിൽ സർക്കാർ ക്വാട്ടയിൽ 1,26,500 രൂപയും മാനേജ്‌മെന്റ് ക്വാട്ടയിൽ 1, 89,750 രൂപയും ആയിരുന്നത് അടുത്ത അധ്യയന വർഷത്തോടെ യഥാക്രമം 1,45,475 ഉം 2,18,212 ഉം ആയി വർധിക്കും. ഫീസ് നിരക്ക് വർധിപ്പിക്കുന്നതോടെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ഗവേഷണത്തിന് കൂടുകൽ പണം നീക്കിവെക്കാൻ കഴിയുമെന്ന് മനേജ്‌മെന്റുകളുടെ സംഘടനയായ കർണാടക പ്രൊഫഷണൽ കോളേജസ് ഫൗണ്ടേഷൻ അവകാശപ്പെട്ടു.

  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി

സർക്കാർ ക്വാട്ടയിലെയും മാനേജ്‌മെന്റ് ക്വാട്ടയിലെയും ഫീസ് തുല്യമാക്കണമെന്ന് നേരത്തേ സംഘടന ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ഇത് തള്ളി. സംസ്ഥാനത്ത് 13 മെഡിക്കൽ കോളേജുകളിലും 25 ഡെന്റൽ കോളേജുകളിലുമാണ് പി.ജി. കോഴ്‌സുകളുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
[masterslider id="10"]

Related posts