ബെംഗളൂരു: നഗരത്തിലെ റോഡുകളുടെ വികസനത്തിനും മാലിന്യ സംസ്കരണത്തിനും കൂടുതൽ ഫണ്ട് അനുവദിച്ചുകൊണ്ട് ബെംഗളൂരു കോർപ്പറേഷൻ (ബി.ബി.എം.പി) ബജറ്റ് അവതരിപ്പിച്ചു. 10688 കോടിയുടെ ബജറ്റാണ് കൗൺസിലിൽ അവതരിപ്പിച്ചത്. സ്വത്ത് നികുതി വകയിൽ പ്രതീക്ഷിക്കുന്നത് 3542 കോടി രൂപയാണ്. സർക്കാറിൽനിന്ന് കോർപ്പറേഷന് ലഭിച്ച ഗ്രാന്റ് 3606 കോടി രൂപയയാണ്. കൗൺസിൽ യോഗത്തിൽ ബി. ജെ. പി. അംഗങ്ങളുടെ പ്രതിഷേധത്തിനിടയിലാണ് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഹേമലത ഗോപാലയ്യ ബജറ്റ് അവതരിപ്പിച്ചത്.
റോഡ് വികസനത്തിന് 2247 കോടി രൂപയും മാലിന്യ നീക്കത്തിന് 1186 കോടി രൂപയും ബജറ്റിൽ അനുവദിച്ചു. സമാധിയായ തുമക്കൂരു സിദ്ധഗംഗ മഠാധിപതി ഡോ. ശിവകുമാരസ്വാമിയുടെ പ്രതിമ നിർമാണത്തിന് അഞ്ച് കോടി വകയിരുത്തി.
കൂടുതൽ ബഡ്ജറ്റ് വിവരങ്ങൾ:
- അഴക്കുചാൽ നവീകരണത്തിന് 1321 കോടി
- റോഡുകളുടെ ആധുനീകവത്കരണം (വൈറ്റ് ടോപ്പിങ്)- 1172 കോടി
- എലിവേറ്റഡ് കോറിഡോർ- 1000 കോടി
- വിവിധ നവീകരണ പ്രവർത്തികൾ- 851 കോടി
- ശബളം, പെൻഷൻ നൽകുന്നതിന്- 797 കോടി
- തടാകങ്ങളുടെ നവീകരണത്തിന് 348 കോടി
- ആരോഗ്യമേഖലയ്ക്ക്- 231 കോടി
- ഐ.ടി., ബി.ടി. ഇടനാഴിക്ക് 125 കോടി
- നടപ്പാതകളുടെ നവീകരണം- 75 കോടി
- തെരുവ് വിളക്ക് സ്ഥാപിക്കൽ- 31 കോടി
- മരങ്ങൾ വെച്ചുപിടിപ്പിക്കൽ- മൂന്ന് കോടി
- ബൈക്ക് ആംബുലൻസ്- രണ്ട് കോടി
- അംഗപരിമിതിയുള്ളവരുടെ വിദ്യാഭ്യാസം- 25 ലക്ഷം
- സി.സി.ടി. വി. ക്യാമറ സ്ഥാപിക്കൽ- ആറ് ലക്ഷം