ന്യൂയോര്‍ക്ക്: ചരിത്രത്തിലെ ഏറ്റവും മാരകമായ ശൈത്യകാലമാണ് അമേരിക്ക നേരിടാനിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മഞ്ഞില്‍പ്പെടുന്നവരെ മിനിറ്റുകള്‍ക്കുള്ളില്‍ ശ്വാസംമുട്ടിച്ച് കൊല്ലുന്ന അതിശൈത്യമാണ് അമേരിക്കയിലെ ജനങ്ങള്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്‍. നോര്‍ത്തേണ്‍ ഇല്ലിനോയിയില്‍ -55 ഡിഗ്രി വരെയും മിനസോട്ടയില്‍ -30 ഡിഗ്രി വരെയും താപനില താഴാന്‍ ഇടയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്. വലിയതോതിലുള്ള ശീതക്കാറ്റ് കൂടി വീശുന്നതോടെ -60 ഡിഗ്രി സെല്‍ഷ്യസ് പോലെയാകും ഇതനുഭവപ്പെടുകയെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ബ്രയന്‍ ഹേളി പറയുന്നു. ഇന്ന് മുതല്‍ താപനില വീണ്ടും താഴുമെന്നും ബുധനാഴ്ച ഏറ്റവും കടുത്ത തണുപ്പിന് സാധ്യതയുണ്ടെന്നും…
Read MoreMonth: January 2019
ഇങ്ങനെയും സ്വർണകടത്തോ..!! 81 പവൻ ഒളിപ്പിച്ചത് മലദ്വാരത്തിൽ; യുവാവ് പിടിയിൽ.
കോഴിക്കോട്: ദുബായില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഇറങ്ങിയ മലപ്പുറം വേങ്ങര കീഴ്മുറി സ്വദേശി മണ്ടോടാന്‍ യൂസഫ്(36) ആണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായത്. സ്വര്‍ണം പൊടിച്ച് കവറിലാക്കി മലദ്വാരത്തില്‍ വച്ച് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഇയാളുടെ നടത്തത്തില്‍ അസ്വാഭാവികത തോന്നിയപ്പോള്‍ ആശുപത്രിയിലെത്തിച്ച് എക്‌സറേ എടുക്കുകയായിരുന്നു. 648.8ഗ്രാം (81പവന്‍) സ്വര്‍ണം പൊടിച്ച് രാസവസ്തുക്കള്‍ ചേര്‍ത്ത് കവറിലാക്കി മലദ്വാരത്തില്‍ ഒളിപ്പിക്കുകയായിരുന്നു. അഞ്ച് കവറുകളിലായാണ് സ്വര്‍ണം നിക്ഷേപിച്ചത്.
Read Moreമുൻ പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസ് അന്തരിച്ചു.
ഡൽഹി : മുൻ പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസ് (88)അന്തരിച്ചു. ഡൽഹിയിലായിരുന്നു അന്ത്യം. ഒൻപത് തവണ ലോക്സഭ അംഗമായി, പ്രതിരോധ മടക്കം നിരവധി വകുപ്പുകൾ കേന്ദ്രത്തിൽ കൈകാര്യം ചെയ്തു, സമതാ പാർട്ടിയുടെ സ്ഥാപകനാണ്. 1930ൽ ജൂൺ മംഗലാപുരത്ത് ജനിച്ച ജോർജ് ഫെർണാണ്ടസ് മുംബെയിൽ ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയാണ് പൊതു രംഗത്ത് പ്രവേശിച്ചത്.
Read Moreകന്നടയിലെ പ്രശസ്ത സിനിമാ താരം ഉപേന്ദ്ര, ആരാധക പിന്തുണ വോട്ടാക്കാനൊരുങ്ങുന്നു..
ബെംഗളൂരു: ലോകസഭ തെരഞ്ഞെടുപ്പില്‍ സിനിമാ പ്രേമികളുടെ പിന്തുണ വോട്ടാക്കി മാറ്റാനൊരുങ്ങി പ്രശസ്ത കന്നടസിനിമാ താരം ഉപേന്ദ്ര. സ്വന്തം സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് വ്യക്തമായ ഒരു ഉത്തരം അദ്ദേഹം നല്‍കിയിട്ടില്ല, പക്ഷെ തന്റെ ഉത്തമ പ്രജകീയ പാര്‍ട്ടി 28 സീറ്റുകളിലും മത്സരിക്കുമെന്ന് ഉപേന്ദ്ര വ്യക്തമാക്കി. പാര്‍ട്ടിയിലെ മറ്റുള്ളവരെ പോലെ സ്ഥാനാര്‍ഥിയാകാനുള്ള ടെസ്റ്റ് താൻ പാസായാല്‍ മത്സരിക്കുമെന്നാണ് ഉപേന്ദ്ര കഴിഞ്ഞ ദിവസം പറഞ്ഞത്. മത്സരത്തിന് എല്ലാ നിലക്കും തയ്യാറായതായി ഉപേന്ദ്ര വ്യക്തമാക്കി. യാഥാര്‍ഥ്യമാകാവുന്ന പ്രകടന പത്രിക മാത്രമേ പാര്‍ട്ടി അംഗീകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു. ഉത്തമ പ്രജകീയ പാര്‍ട്ടി ഓട്ടോറിക്ഷ ചിഹ്നത്തിലായിരിക്കും മത്സരിക്കുക. സാധാരണക്കാര്‍ക്കായുള്ള പാര്‍ട്ടി എന്ന നിലയിലാണ് ഓട്ടോറിക്ഷ…
Read Moreനമ്മമെട്രോയുടെ ഗ്രീൻലൈനിലും ആറുകോച്ചുള്ള മെട്രോട്രെയിൻ ഓടിത്തുടങ്ങി.
ബെംഗളൂരു: നമ്മമെട്രോയുടെ ഗ്രീൻലൈനിലും (യെലച്ചനഹള്ളി- നാഗസാന്ദ്ര) ആറുകോച്ചുള്ള മെട്രോട്രെയിൻ ഓടിത്തുടങ്ങി. പർപ്പിൾ ലൈനിൽ (ബൈയ്യപ്പനഹള്ളി- മൈസൂരു റോഡ്) ഓടുന്നതിന് സമാനമായി തിരക്കുള്ള സമയമായ രാവിലെയും വൈകീട്ടുമായിരിക്കും ആറുകോച്ചുള്ള മെട്രോ ട്രെയിൻ ഗ്രീൻലൈനിലും സർവീസ് നടത്തുക. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി സാംപിഗെ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഫ്ളാഗ് ഓഫ് ചെയ്തു. ഉപമുഖ്യമന്ത്രി ജി. പരമേശ്വര, ദിനേശ് ഗുണ്ടുറാവു, മേയർ ഗംഗാംബികെ മല്ലികാർജുൻ എന്നിവർ പങ്കെടുത്തു. പർപ്പിൾലൈനിൽ ആറുകോച്ചുള്ള രണ്ടുമെട്രോ ട്രെയിനുകൾകൂടി ഇതോടൊപ്പം ഓടിത്തുടങ്ങി. നേരത്തേ ആറുകോച്ചുള്ള മൂന്നു മെട്രോ ട്രെയിനുകളാണ് സർവീസ് നടത്തിയിരുന്നത്. ഇതോടെ രണ്ടുലൈനുകളിലുമായി സർവീസ് നടത്തുന്ന ആറുകോച്ച്…
Read Moreപൊതുവേദിയിൽ സ്ത്രീയുടെ ദുപ്പട്ട വലിച്ചഴിച്ചു;മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വിവാദത്തിൽ;വീഡിയോ കാണാം.
പൊതുവേദിയില്‍ സ്ത്രീയോട് മോശമായി പെരുമാറുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വിവാദത്തില്‍. മൈസൂരുവില്‍ നടന്ന ഒരു പൊതു ചടങ്ങിനിടെ സിദ്ധരാമയ്യ സ്ത്രീയുടെ ദുപ്പട്ട പിടിച്ചുവലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സിദ്ധരാമയ്യയുടെ മകനും എംഎല്‍എയുമായ യതീന്ദ്രക്കെതിരെ ചോദ്യം ഉന്നയിച്ചതില്‍ പ്രകോപിതനായാണ് സിദ്ധരാമയ്യയുടെ നടപടി. സംഭവത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. അതേ സമയം, സിദ്ദരാമയ്യ തന്നെയാണ് തന്റെ നേതാവെന്ന് കൈയേറ്റത്തിനിരയായ ജമീല പ്രതികരിച്ചു.സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്രയുടെ മണ്ഡലത്തിലെ യോഗത്തില്‍ പങ്കെടുക്കവേയാണ് സംഭവം. യതീന്ദ്രയെ മണ്ഡലത്തില്‍ കാണാനില്ലാത്തത് എന്ത് കൊണ്ടാണെന്ന ചോദ്യത്തില്‍ പ്രകോപിതനായിട്ടായിരുന്നു സിദ്ധരാമയ്യയുടെ…
Read Moreന്യൂസിലാന്‍ഡിലും ഇന്ത്യക്കു ഏകദിന പരമ്പര!
ആദ്യ ഏകദിനങ്ങള്‍ക്കും സമാനമായി മൂന്നാമത്തെ കളിയിലും കിവീസിനെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് കോലിയും സംഘവും കാഴ്ചവച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിനെ ഒരോവര്‍ ബാക്കിനില്‍ക്കെ 243 റണ്‍സിന് ഇന്ത്യ എറിഞ്ഞൊതുക്കി. മറുപടിയില്‍ ഏഴോവറും ഏഴു വിക്കറ്റും ബാക്കിനില്‍ക്കെ ഇന്ത്യ അനായാസം ലക്ഷ്യത്തിലെത്തി. രോഹിത് ശര്‍മ (62), ക്യാപ്റ്റന്‍ വിരാട് കോലി (60) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യന്‍ ജയം വേഗത്തിലാക്കിയത്. ഈ ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-0ന്റെ അപരാജിത ലീഡ് കൈക്കലാക്കുകയും ചെയ്തു. വിദേശത്ത് ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാമത്തെ ഏകദിന പരമ്പര നേട്ടമാണിത്. നേരത്തേ…
Read Moreപറന്നുയര്‍ന്ന് ഹര്‍ദിക്കിന്‍റെ തകര്‍പ്പന്‍ ക്യാച്ച്!!
ബേ ഓവല്‍: വളരെ ചെറിയ ഇടവേളയ്ക്കുശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ മടങ്ങിയെത്തിയ ഹാർദ്ദിക് പാണ്ഡ്യ ക്രിക്കറ്റ് പ്രേമികള്‍ക്ക് സമ്മാനിച്ചത് തകര്‍പ്പന്‍ ക്യാച്ച്!! ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ നായകന്‍ കെയ്ന്‍ വില്യംസണെ പുറത്താക്കാനാണ് പാണ്ഡ്യ പറന്നുയര്‍ന്നത്. 17ാം ഓവറില്‍ ചാഹലിന്‍റെ പന്തില്‍ മിഡ് വിക്കറ്റില്‍ വില്യംസണിന്‍റെ ബുള്ളറ്റ് ഷോട്ട് പാണ്ഡ്യ മുഴുനീള ഡൈവിംഗിലൂടെ രണ്ട് കൈയില്‍ ഒതുക്കുകയായിരുന്നു. സ്കോർ 2 വിക്കറ്റിന് 59 എന്ന നിലയിൽ നിൽക്കേയാണ് പാണ്ഡ്യയുടെ കിടിലൻ ക്യാച്ചിന് കാണികൾ സാക്ഷികളായത്. #teamindia #HardikPandya Awesome catch … pic.twitter.com/41Ap3cQLJP — SHANKAR (@Mr_M_SHANKAR_)…
Read More“തിരഞ്ഞെടുപ്പ് സൗന്ദര്യ മത്സരമല്ല”, പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തെ വിമര്‍ശിച്ച് സുശീല്‍ മോദി
പറ്റ്ന: ലോക്സഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ, പ്രിയങ്ക ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രവേശം രാജ്യത്തെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളുടെ ഉറക്കം കെടുത്തിയിരിയ്കുകയാണ് എന്നത് വ്യക്തം. പ്രിയങ്കയുടെ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രതികരണം അവസാനിക്കുന്നില്ല എന്നതാണ് വാസ്തവം. വിമര്‍ശനങ്ങളും അനുകൂല പ്രസ്താവനകളുമായി നിരവധി നേതാക്കള്‍ രംഗത്തെത്തി. വിമര്‍ശനങ്ങളായിരുന്നു അധികവും എന്നത് സത്യം. എന്നാല്‍ ഇപ്പോള്‍ ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയുടെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. “തിരഞ്ഞെടുപ്പ് ഗുസ്തി മത്സരമല്ല, സൗന്ദര്യമത്സരവുമല്ല” കഴിഞ്ഞ ദിവസം ഒരു റാലിയില്‍ പങ്കെടുക്കവേ ബീഹാറില്‍നിന്നുള്ള ബിജെപി നേതാവ്…
Read More“രാജി വക്കാൻ തയ്യാർ”മുഖ്യമന്ത്രി;ജെഡിഎസ് – കോൺഗ്രസ് സഖ്യം പിളർപ്പിലേക്ക് ?
ബെംഗളൂരു : ഈ രീതിയിൽ മുന്നോട്ടു പോവുകയാണ് എങ്കിൽ രാജിവക്കാൻ തയ്യാറാണ് എന്ന് മുഖ്യമന്ത്രി കുമാരസ്വാമി പ്രഖ്യാപിച്ചു. കോൺഗ്രസ് അവരുടെ എം എൽ എ മാരെ നിലക്കു നിർത്താൻ തയ്യാറാവണം അല്ലെങ്കിൽ രാജിവക്കുകയല്ലാതെ വേറെ വഴിയില്ല. മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒരു മാസമായി വളരെ കലുഷിതമാണ് കർണാടക രാഷ്ട്രീയം ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് ഭരണ പക്ഷം ആരോപിച്ചിരുന്നു, എന്നാൽ സർക്കാർ സ്വയം താഴെ വീഴുമെന്നു ഞങ്ങൾ ഒന്നും ചെയ്യേണ്ടതില്ലെന്നും ബി ജെ പി മറുപടി നൽകിയിരുന്നു. കോൺഗ്രസ് സ്വന്തം പ്രതിനിധികളെ നഗരത്തിന് പുറത്തുള്ള ഈഗിൾ…
Read More