ബെംഗളൂരു: നഗരത്തിലെ ഇടനാഴികൾ കേന്ദ്രീകരിച്ച് ബിബിംപി 460 സിസിടിവി ക്യാമറകൾ കൂടി സ്ഥാപിക്കും. ഇത് അക്രമങ്ങൾ കുറയ്ക്കാനും ബെംഗളൂരു നഗരത്തിലെ ജന ജീവിതം സുരക്ഷിതമാക്കാനും സഹായകമാകും എന്നാണ് വിലയിരുത്തൽ.
30 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിയ്ക്കുന്നത്. 34 പോലീസ് സ്റ്റേഷനുകൾക്കാണ് സിസിടിവി ക്യാമറകളുടെ ചുമതല നൽകിയിരിയ്ക്കുന്നത്. പ്രധാന റോഡുകളിലല്ലാം സുരക്ഷയ്ക്കായി ക്യാമറളുണ്ടെങ്കിലും ഇടവഴികളിൽ ക്യാമറയുടെ അഭാവം പരിഹരിക്കാനാണ് 460 സിസിടിവി ക്യാമറകളെത്തുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.