ബെംഗളൂരു: ബജ്രംഗദളും ശബരിമല ക്ഷേത്ര സംരക്ഷണ സമിതിയും ചേർന്ന് ശബരിമല ആചാരലംഘനത്തിൽ പ്രതിഷേധിച്ച് ടൗൺഹാളിനു മുൻപിൽ അയ്യപ്പജ്യോതി തെളിയിച്ച് പ്രതിഷേധിച്ചു.
കർണാടക ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് അശോക് ബി ഹിൻചിഗിരി- ശബരിമല സംരക്ഷണസമിതി സംസ്ഥാന പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.
ബജ്രംഗദൾ സംസ്ഥാന കൺവീനർ സൂര്യനാരായണ, നിർമ്മൽ സുറാനി, ഹരി നായർ, ഗീതാ വിവേകാനന്ദൻ, അഡ്വ.പ്രമോദ് എന്നിവർ സംസാരിച്ചു. കെ.എൻ. എസ്.എസ്., എൻ.എസ്.എസ്.കെ., ശ്രീനാരായണസമിതി, സമന്വയ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും വിവിധ അയ്യപ്പക്ഷേത്ര പ്രതിനിധികളും പങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.