ബംഗളൂരു: കര്‍ണാടകയിലെ ശിവമോഗയില്‍ കുരങ്ങുപനി വ്യാപിക്കുന്നു. സാഗര്‍ താലൂക്കില്‍ നിന്നുള്ള അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ശിവമോഗയില്‍ മാത്രം പതിനഞ്ചോളം പേരില്‍ കുരങ്ങുപനി സ്ഥിരീകരിച്ചതായി പറയപ്പെടുന്നു. രണ്ടായിരത്തിലധികം പേര്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കിയതായി ആരോഗ്യവകുപ്പ് വെളിപ്പെടുത്തുന്നു. കഴിഞ്ഞ ഡിസംബറില്‍ കുരങ്ങുപനി ബാധിച്ച് രണ്ട്‌പേര്‍ മരിച്ചിരുന്നു. പതിനെട്ടോളം പേരില്‍ ഈ രോഗത്തിന്‍റെ സാധ്യതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിഷേധവുമായി ഗ്രാമവാസികള്‍ രംഗത്ത് വന്നിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരുടെ അനാസ്ഥ മൂലമാണ് രോഗം വ്യാപിക്കുന്നതെന്നാണ് ഗ്രാമവാസികളുടെ ആരോപണം. എന്നാല്‍ ആവശ്യമായ എല്ലാ പ്രതിരോധപ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്ന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ വിശദീകരിച്ചു. കര്‍ണാടകത്തിലെ വനഗ്രാമത്തിലാണ്…
Read MoreDay: 6 January 2019
ട്രെയിനിൽ ഇനി ‘ബില്ലില്ലാത്ത ഊണ് സൗജന്യം’!
ന്യൂഡല്‍ഹി: ട്രെയിന്‍ സര്‍വീസുികളില്‍ എപ്പോഴും ചീത്തപ്പേര് കേൾപ്പിക്കുന്ന ഒരു വിഭാഗമാണ് കേറ്ററിംഗ്. ബില്‍ നല്‍കുന്നില്ല, അമിത തുക ഈടാക്കുന്നു, വൃത്തിയില്ല തുടങ്ങിയ ഇത്തരം പരാതികള്‍ ഇനി വേണ്ടെന്നാണ് റെയില്‍വേയുടെ തീരുമാനം. ഇതിനായി ഇനി ‘ബില്ലില്ലാത്ത ഊണ് സൗജന്യം’എന്ന ബോര്‍ഡ് ട്രെയിനുകളില്‍ സ്ഥാപിക്കും. കേറ്ററിങ് സര്‍വീസ് ഉള്ള ട്രെയിനുകളില്‍ ഓരോ ഇനത്തിന്റേയും വിലവിവരം കാണിക്കുന്ന ബോര്‍ഡ് വയ്ക്കും. അതിനടിയിലായിട്ടാണ് ‘ബില്ലില്ലാത്ത ഊണ് സൗജന്യം’ എന്ന അറിയിപ്പ് ഉണ്ടാവുക. അതേസയം ടിപ്പ് കൊടുക്കരുതെന്നും ഇതില്‍ ഉണ്ടാകും.റെയില്‍വേ ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു റെയില്‍വെ മന്ത്രി പിയൂഷ് ഗോയൽ ഇക്കാര്യം അറിയിച്ചത്. സുരക്ഷ ഒഴികെയുള്ള എല്ലാ…
Read Moreഇന്ത്യ തകര്‍ത്തു; ഓസീസിന് ഫോളോ ഓണ്‍
സിഡ്നി: ഇന്ത്യക്കെതിരെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ഫോളോഓണ്‍. ഇന്ത്യയുടെ 622 നെതിരെ ആദ്യ ഇന്നിങ്‌സില്‍ ഓസീസ് 300ന് പുറത്താവുകയായിരുന്നു. 322 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് ഇന്ത്യ നേടിയത്. ഒരു സെഷനും ഒരു ദിവസവും ശേഷിക്കെ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കുമെന്നാണ് വിലയിരുത്തല്‍. അഞ്ച് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവ് രണ്ട് വീതം വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരാണ് ഓസീസിനെ ഫോളോഓണിലേക്ക് തള്ളിവിട്ടത്. 79 റണ്‍സ് നേടിയ മാര്‍കസ് ഹാരിസാ (79)ണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മര്‍നസ് ലബുഷാഗ്നെ (38),…
Read Moreബെംഗളൂരുവിൽ നിന്ന് മത്സരിക്കുമെന്ന് നടൻ പ്രകാശ് രാജ്
ബെംഗളൂരു: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗളൂരൂ സെൻട്രലിൽ നിന്ന് സ്വന്ത്രനായി മത്സരിക്കുമെന്ന് നടൻ പ്രകാശ് രാജ്. തന്‍റെ ട്വിറ്ററിലൂടെയാണ് പ്രകാശ് രാജ് മത്സരിക്കുന്ന മണ്ഡലം പ്രഖ്യാപിച്ചത്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ മാധ്യമങ്ങളുമായി പങ്കുവയ്ക്കുമെന്നും പ്രകാശ് രാജ് ട്വീറ്റിൽ പറയുന്നു. ‘എന്റെ ഈ പുതിയ ചുവട് വെയ്പ്പില്‍ പ്രോത്സാഹിപ്പിച്ചതിന് നന്ദി’ പ്രകാശ് ട്വിറ്ററില്‍ കുറിച്ചു. #2019 PARLIAMENT ELECTIONS.Thank you for the warm n encouraging response to my new journey.. I will be contesting from BENGALURU CENTRAL constituency…
Read Moreപറക്കുന്നതിനിടെ എന്‍ജിന്‍ തകരാര്‍; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
ചെന്നൈ: പറക്കുന്നതിനിടെ എന്‍ജിന്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി. ഇന്‍ഡിഗോ എയര്‍ ബസ് വിമാനം 320 ആണ് തിരിച്ചിറക്കിയത്. ചെന്നൈയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോകേണ്ടിയിരുന്നതായിരുന്നു വിമാനം. വിമാനം ടേക്ക് ഓഫ് ചെയ്ത് അല്‍പ്പസമയത്തിനുള്ളില്‍ വലിയ ശബ്ദത്തോടെ എന്‍ജിനുള്ളില്‍ നിന്ന് പുക ഉയരുകയും വിമാനം ശക്തിയായി വിറയ്ക്കുകയും ചെയ്തു. ഇതോടെമുന്നറിയിപ്പ് ലഭിക്കുകയും വിമാനം അടിയന്തരമായി ചെന്നൈയില്‍ തിരിച്ചിറക്കുകയുമായിരുന്നു. എന്‍ജിന്റെ ബ്ലേഡുകള്‍ക്ക് തകരാര്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ വ്യോമഗതാഗത മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ചയായിരുന്നു സംഭവം. പ്രാറ്റ് ആൻഡ് വിറ്റ്നി കമ്പനിയുടെ എൻജിൻ പിടിപ്പിച്ചതായിരുന്നു…
Read Moreമ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി”മുന്തിരിമൊഞ്ചന്‍” ചിത്രീകരണം പൂര്‍ത്തിയായി.
യുവതാരങ്ങളെ അണിനിരത്തി നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡിമുന്തിരിമൊഞ്ചന്‍ ചിത്രീകരണം പൂര്‍ത്തിയായി. നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്‍റിക് കോമഡി മുന്തിരിമൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ സിനിമയുടെ ചിത്രീകരണം കോഴിക്കോട് പൂര്‍ത്തിയായി. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ പി കെ അശോകന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ്. ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും…
Read Moreസംസ്ഥാനം സെസ് 2% വർദ്ധിപ്പിച്ചു;ഇന്ധന വില 1.5 രൂപ കൂടി.
ബെംഗളൂരു : സംസ്ഥാന സർക്കാർ സെസ് 2 % കൂട്ടിയതിനാൽ പെട്രോൾ ഡീസൽ വിലയിൽ 15% ന്റെ വർദ്ധനവ് നിലവിൽ വന്നു. പെട്രോളിന് 69. 21 രൂപയും ഡീസലിന് 63.01 രൂപയുമായിരുന്നു മുൻ നിരക്ക്. ഇപ്പോൾ യഥാക്രമം 70.84 ,64.66 രുപയാണ് നിരക്ക്.
Read More