ബെംഗളൂരുവിൽ നിന്ന് മത്സരിക്കുമെന്ന് നടൻ പ്രകാശ് രാജ്

ബെംഗളൂരു: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗളൂരൂ സെൻട്രലിൽ നിന്ന് സ്വന്ത്രനായി മത്സരിക്കുമെന്ന് നടൻ പ്രകാശ് രാജ്. തന്‍റെ ട്വിറ്ററിലൂടെയാണ് പ്രകാശ് രാജ് മത്സരിക്കുന്ന മണ്ഡലം പ്രഖ്യാപിച്ചത്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ മാധ്യമങ്ങളുമായി പങ്കുവയ്ക്കുമെന്നും പ്രകാശ് രാജ് ട്വീറ്റിൽ പറയുന്നു.

‘എന്റെ ഈ പുതിയ ചുവട് വെയ്പ്പില്‍ പ്രോത്സാഹിപ്പിച്ചതിന്‌ നന്ദി’ പ്രകാശ് ട്വിറ്ററില്‍ കുറിച്ചു.

ഡിസംബര്‍ 31ന് പ്രകാശ് രാജ് തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നായിരുന്നു ട്വീറ്റ്.

  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ

ടിആര്‍എസ് (തെലങ്കാന രാഷ്ട്ര സമിതി) വര്‍ക്കിംഗ് പ്രസിഡന്റ് കെ ടി രാമറാവു പ്രകാശ് രാജിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനു പിന്നാലെ  പ്രകാശ് രാജ് രാമറാവുവുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയാണ് ഏറ്റവുമൊടുവില്‍ പ്രകാശ് രാജിന് പിന്തുണ പ്രഖ്യാപിച്ചത്. പ്രകാശ് രാജ് ട്വീറ്റിലൂടെ മനീഷ് സിസോദിയയുടെ പിന്തുണയ്ക്ക് നന്ദിയും അറിയിച്ചു.

തമിഴ് നടൻ കമൽഹാസനും അടുത്തിടെ രാഷ്ട്രീയ പ്രവേശനം നടത്തിയിരുന്നു. മക്കൾ നീതി മയ്യം എന്ന രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചായിരുന്നു കമൽ ഹാസന്റെ രാഷ്ട്രീയ പ്രവേശനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts