ബെംഗളൂരു: ലോറിക്കുളളിൽ ഡ്രൈവർ മരിച്ചനിലയിൽ കണ്ടെത്തി വൈറ്റ്ഫീൽഡിനടുത്ത് കാട്ഗോഡി പോലീസ് സ്റ്റേഷൻ പരിതിയിലാണ് കൊടുവളളി സ്വദേശി മുനീറി(41)ന്റെ മൃതദേഹം ലോറിയുടെ ഡ്രൈവർ സീറ്റിൽ വ്യഴാഴ്ച രാവിലെ കാണപ്പെട്ടത്
കേരളത്തിൽ നിന്നും സിമന്റ് ലോഡുമായ് വന്നതായിരുന്നു മുനീർ രാത്രി അൺലോഡ് ചെയ്യാനുളള ബുദ്ധിമുട്ട്കാരണം രാവിലെ ലോഡിറക്കാം എന്ന് പറഞ്ഞത് പ്രകാരം ലോറിക്കുളളിൽതന്നെ ഉറങ്ങിയ അദ്ധേഹം രാവിലെ കമ്പനി ഉടമയും തൊഴിലാളികളും എത്തിയപ്പോളാണ് മരിച്ചനിലയിൽ കണ്ടത്.
ഉടൻ കാട്ഗോഡി പോലിസിൽ വിവരം അറിയിച്ചു പോലീസ് എത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം വൈദേഹി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.
വിവരം അറിഞ്ഞെത്തിയ ബെംഗളൂരു കെഎംസിസി പ്രവർത്തകർ ബന്ധുക്കളെ വിവരമറിയിച്ചു മറ്റ് അനന്തരനടപടികൾ എളുപ്പത്തിലാക്കുവാനും സഹായിച്ചു പോസ്റ്റ്മോട്ടംകഴിഞ്ഞ് വെള്ളിയാഴ്ച്ച കാലത്ത് വിട്ടുകിട്ടിയ മൃതദേഹം അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചു ജുമുഅക്ക് ശേഷം കെഎംസിസി ആംബുലൻസിൽ സ്വദേശത്തേക്ക് കൊണ്ടുപോയി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.