ബെംഗളൂരു : നഗരത്തിൽ ജീവിക്കുന്നവർക്ക് അറിയാം നിയമ വാഴ്ചയിൽ ഈ നഗരം എത്രത്തോളം കുപ്രസിദ്ധമാണ് എന്ന്, അത് ശരി വക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. പോലീസ് എഡിജിപിയുടെ തന്നെ മൊബൈൽ ഫോൺ സ്വന്തം വീടിന്റെ മുന്നിൽ വച്ച് തന്നെ കള്ളൻമാർ തട്ടിയെടുത്തു, അതും പട്ടാപ്പകൽ .. ഇത് രണ്ടാമത്തെ പ്രാവശ്യം ! പോലീസ് കംപ്യൂട്ടർ വിഭാഗം എഡിജിപി സഞ്ജയ് സഹായുടെ മൊബൈൽ ഫോൺ ആണ് രണ്ടാം തവണയും മോഷ്ടാക്കൾ കവർന്നത്.എച്ച് എസ് ആർ ലേ ഔട്ട് ഫോർത്ത് സ്റ്റേജിലെ വീടിന് മുന്നിൽ നിൽക്കുന്നതിനിടെ…
Read MoreYear: 2018
പ്രതിഷേധിക്കുന്ന ഭക്തരെ അടിച്ചൊതുക്കി പോലീസ് യുവതികളുമായി ശബരിമലയിലേക്ക്.
പമ്പ: പ്രതിഷേധക്കാരെ മാറ്റി ദര്‍ശനത്തിനെത്തിയ യുവതികളുമായി പൊലീസ് മുന്നോട്ട്. യുവതികള്‍ അപ്പാച്ചിമേടില്‍ നിന്നും സന്നിധാനത്തേക്ക് യാത്ര തുടരുന്നു. എസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിഷേധക്കാരെ മാറ്റിയത്. പ്രതിഷേധക്കാരും പൊലീസുമായി ഇപ്പോള്‍ സംഘര്‍ഷമുണ്ടായി. ബാരികേഡുകള്‍ ഉപയോഗിച്ചാണ് പൊലീസ് പ്രതിഷേധക്കാരെ മാറ്റിയത്. മരക്കൂട്ടത്തും പ്രതിഷേധം ഉണ്ടായി. എന്നാല്‍ പൊലീസ് പ്രതിഷേധക്കാരെ മാറ്റി യുവതികളുമായി മുന്നോട്ട് പോവുകയാണ്. ഡിഐജി സേതുരാമന്‍റെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടി. ബിന്ദു, കനകദുര്‍ഗ എന്നിവരാണ് മലകയറാന്‍ എത്തിയത്. കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് ഇവര്‍. അപ്പാച്ചിമേടില്‍ വെച്ച് യുവതികള്‍ക്ക് നേരെ പ്രതിഷേധമുണ്ടായി. 42ഉം 44ഉം വയസുള്ള യുവതികളാണ് ഇവര്‍. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ പമ്പയിലെത്തി. പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍…
Read Moreഫ്ളോറൻസ് നൈറ്റിങ്‌ഗേൽ അവാർഡ്; വിതരണം നടത്തി
ബെംഗളൂരു: ഫ്ളോറൻസ് നൈറ്റിങ്‌ഗേൽ അവാർഡുകൾ വിതരണം ചെയ്തു, നഴ്‌സിങ് മേഖലയിലെ മികച്ച സംഭാവനകൾക്കുള്ള 18-ാമത് ഫ്ളോറൻസ് നൈറ്റിങ്‌ഗേൽ അവാർഡുകൾ വിതരണം നടത്തി. ഗവർണർ വാജുഭായ് വാലയാണ് രാജ്ഭവനിൽ നടന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തത്. മലയാളി നഴ്‌സ് ബേബി ചാലിൽ യോഹന്നാൻ അടക്കം 12 പേർക്കാണ് പുരസ്കാരം കൊടുത്തത്.
Read Moreസുപ്രീം കോടതിയെ റഫാൽ യുദ്ധവിമാന ഇടപാടിൽ മന:പൂർവം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു; പി. ചിദംബരം
ബെംഗളൂരു: കേന്ദ്രസർക്കാർ സുപ്രീം കോടതിയെ റഫാൽ യുദ്ധവിമാന ഇടപാടിൽ മന:പൂർവം തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം പറഞ്ഞു. ഇംഗ്ലീഷ് ഗ്രാമർ കേന്ദ്രസർക്കാർ കോടതിയെ പഠിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി. ചിദംബരം.
Read Moreതിരുപ്പിറവി; ആഘോഷ ചടങ്ങുകൾക്ക് ഇന്ന് തുടക്കം
ബെംഗളൂരു: പള്ളികളിൽ തിരുപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ആഘോഷ ചടങ്ങുകൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് വൈകിട്ട് നടക്കുന്ന ക്രിസ്മസ് കാരളിന് ശേഷം പിറവിതിരുനാളിന്റെ കർമങ്ങൾ ആരംഭിക്കും.
Read Moreബയോകോൺ കാൻസർചികിത്സാ മരുന്നിന് അംഗീകാരം
രാജ്യത്തെ മുൻനിര ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോകോണും യുഎസിലെ മൈലാനും ചേർന്ന് വികസിപ്പിച്ച കാൻസർചികിത്സാ മരുന്നയ ഒഗ് വിറിക്ക് യൂറോപ്യൻ കമ്മീഷന്റെ അംഗീകാരം. മരുന്ന് വിപണനം നടതതാനുള്ള അനുമതി കൂടിയാണിത്.
Read Moreആംബിഡന്റ് നിക്ഷേപ തട്ടിപ്പ് ; സർക്കാരിനും സിബിഐക്കും ഹൈക്കോടതിയുടെ നോട്ടീസ്
ബെംഗളുരു: കോടികളുടെ ആംബിഡന്റ് നിക്ഷേപ തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്നുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിനും സിബിഐക്കും നോട്ടീസ് അയച്ചു. തട്ടിപ്പ് അന്യ സംസ്ഥാനങ്ങളിലും നടന്നിട്ടുള്ളതിനാൽ പോലീസിന് അന്വേഷിക്കാൻ പരിമിതികളുണ്ടെന്ന് ഹർജി സമർപ്പിച്ച 19 പേർ ചൂണ്ടിക്കാട്ടി.
Read Moreബെംഗളുരുവിന്റെ ഹൈടെക് പദവിക്ക് ചേരുന്ന റോഡുകളല്ല ഏറെയും; ഹൈക്കോടതി
ബെംഗളുരു: നഗരത്തിലെ റോഡുകൾ ഇനിയും മെച്ചപ്പെടണമെന്ന് കോടതി വ്യക്തമാക്കി. ബെംഗളുരുവിന്റെ ഹൈടെക് പദവിക്ക് ചേരുന്ന റോഡുകളല്ല ഇവിടെ ഉള്ളതെന്നും കോടതി പറഞ്ഞു. ക്രിസ്തുമസിന് മുൻപ് റോഡിലെ കുഴികൾ അടക്കണമെന്ന് ബിബിഎംപിയോട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
Read Moreബാംഗ്ലൂർ സന്തേ; ആളെ കൂട്ടാൻ വൈവിധ്യമാർന്ന മേളകൾ
ബെംഗളുരു; ബാംഗ്ലൂർ സന്തേയിലേക്ക് ആളെ കൂട്ടാൻ പുതിയ പദ്ധതികൾ തയ്യാറാക്കുന്നു. വൈവിദ്ധ്യമാർന്ന മേളകളിലൂടെ ആളെ കൂട്ടാനാണ് പദ്ധതി തയ്യാറാക്കുന്നത് . ഗ്രാമീണ ഉത്പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ട് 2013 മേയിലാണ് സന്തേ തുടക്കമായത്, എന്നാൽ 63 സ്റ്റാൾ എന്നത് ഇപ്പോൾ വെറും 30 ൽ താഴെയായി ചുരുങ്ങി ക്കഴിഞ്ഞു.
Read Moreമടിക്കേരിയിലേക്കും ,മണിപ്പാലിലേക്കും സർവ്വീസ് നടത്താൻ ഫ്ലൈ ബസുകൾ
ബെംഗളുരു: കർണ്ണാടക ആർടിസി ജനവരി 3 മുതൽ മണിപ്പാലിലേക്കും, മടിക്കേരിയിലേക്കും ഫ്ലൈ ബസ് സർവ്വീസ് ആരംഭിക്കും. ഫ്ലൈ ബസിൽ യാത്രക്കാരിൽ നിന്ന് 1250 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുക.
Read More