നഗരത്തിലെ നിയമവാഴ്ചക്ക് ഇതിലും നല്ല ഉദാഹരണം എന്ത് വേണം ?എഡിജിപിയുടെ മൊബൈൽ ഫോൺ രണ്ടാം വട്ടവും പട്ടാപ്പകൽ കള്ളൻമാർ തട്ടിയെടുത്തു കൊണ്ടുപോയി !

ബെംഗളൂരു : നഗരത്തിൽ ജീവിക്കുന്നവർക്ക് അറിയാം നിയമ വാഴ്ചയിൽ ഈ നഗരം എത്രത്തോളം കുപ്രസിദ്ധമാണ് എന്ന്, അത് ശരി വക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. പോലീസ് എഡിജിപിയുടെ തന്നെ മൊബൈൽ ഫോൺ സ്വന്തം വീടിന്റെ മുന്നിൽ വച്ച് തന്നെ കള്ളൻമാർ തട്ടിയെടുത്തു, അതും പട്ടാപ്പകൽ .. ഇത് രണ്ടാമത്തെ പ്രാവശ്യം !

  പത്തു വർഷത്തെ പ്രണയം സഫലം: ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി

പോലീസ് കംപ്യൂട്ടർ വിഭാഗം എഡിജിപി സഞ്ജയ് സഹായുടെ മൊബൈൽ ഫോൺ ആണ് രണ്ടാം തവണയും മോഷ്ടാക്കൾ കവർന്നത്.എച്ച് എസ് ആർ ലേ ഔട്ട് ഫോർത്ത് സ്റ്റേജിലെ വീടിന് മുന്നിൽ നിൽക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ടു പേർ മൊബൈൽ തട്ടിയെടുക്കുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ പോലെ എഡിജിപിക്ക് മൊബൈൽ നഷ്ട്ടമായിരുന്നു. മൊബൈൽ നഷ്ടപ്പെട്ടത് സാധാരണക്കാരന്റേത് അല്ല ,ഉന്നത ഉദ്യോഗസ്ഥന്റേത് ആണ്  സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിൽ ലീവെടുത്ത് വെറുതെ സീലിംഗിലേക്ക് നോക്കിക്കിടക്കണം!'; അങ്ങനെയും ലീവെടുക്കാം!; വൈറലായി കുറിപ്പ്; ജോലി ചെയ്യുന്നവരെ ചിന്തിപ്പിച്ച് പുതിയ ചർച്ച
[masterslider id="10"]

Related posts