ബെംഗളൂരു : പുതിയതായി സത്യപ്രതിജ്ഞ ചൊല്ലിയ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച വിഷയത്തിൽ കോൺഗ്രസിന്റെ സീനിയർ നേതാക്കൾക്കിടയിൽ അസ്വാരസ്യം തലപൊക്കുകയും വാക്കുകൾ കൊണ്ട് ഒരു മുട്ടിയതായും റിപ്പോർട്ടുകൾ.
ഇപ്പോൾ കുമാരസ്വാമി മന്ത്രിസഭയിൽ ഒന്നിലധികം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കോൺഗ്രസ് മന്ത്രിമാരാണ് ഉപമുഖ്യമന്ത്രി ഡോ: ജി.പരമേശ്വര, ഡി കെ ശിവകുമാർ, കൃഷ്ണബൈര ഗൗഡ എന്നിവർ.
കർണാടകയിലെ നിരീക്ഷകൾ കെ സി വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പരമേശ്വരയുടെ ചില വകുപ്പുകൾ ആഭ്യന്തരം, സ്പോർട്സ്, ബെംഗളൂരു വികസനം, ഇവയിൽ ഏതെങ്കിലും ഒന്ന് പുതിയ മന്ത്രിമാർക്ക് നൽകാൻ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെടുകയായിരുന്നു.
ഇതിന് മറുപടിയായി മുൻ കെ പി സി സി പ്രസിഡൻറ് ആയ ജി.പരമേശ്വര പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
“താങ്കൾ എന്തിനാണ് എന്റെ വകുപ്പുകളിൽ കണ്ണ് വക്കുന്നത്, എന്നെ ഹൈക്കമാന്റ് ഏൽപ്പിച്ച ജോലി ചെയ്യുക തന്നെ ചെയ്യും, 5 വർഷം തുടർച്ചയായി താങ്കൾ മുഖ്യമന്ത്രിയായിരുന്നിട്ടും ഞാൻ ഒരു വാക്കും പറഞ്ഞില്ല, കെ പി സി സി പ്രസിഡൻറായി എട്ടുവർഷം പാർട്ടിയെ വളർത്തി രണ്ടു പ്രാവശ്യം അധികാരത്തിലേറ്റിയതും ഞാനാണ് ” എന്ന് പരമേശ്വര സിദ്ധരാമയ്യയോട് പറഞ്ഞതായാണ് റിപ്പോർട്ട്.
കൂടെ കെ സി വേണുഗോപാലി നോട് താങ്കൾ സിദ്ധരാമയ്യയെ അനുകൂലിക്കുകയാണ് എന്ന് കൂടി പറഞ്ഞതോടെ വേണുഗോപാൽ തീരുമാനം ഹൈക്കമാന്റിന് വിടുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.