കര്‍ഷകരുടെ കണ്ണീര്‍ തീരുന്നില്ല;ഒരാള്‍ കൂടി ജീവനൊടുക്കി.

മൈസൂരു : ഹുൻസൂരിലെ അങ്കട്ടഹള്ളിയിൽ കടബാധ്യതയെ തുടർന്നു കർഷകൻ ജീവനൊടുക്കി. പുകയില കർഷകനായ ടി.എസ്.വസന്തയെയാണ് (40) ഞായറാഴ്ച രാത്രി അങ്കട്ടഹള്ളി ഗേറ്റിനു സമീപത്തെ കൃഷിയിടത്തിൽ കീടനാശിനി കഴിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികൾ ചേർന്നു സമീപത്തെ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  വില കുറഞ്ഞിട്ടും പഴയ വില? ബെംഗളൂരുവിലെ മദ്യശാലകളിൽ നടക്കുന്നത് വൻ കൊള്ളയോ!

മൂന്നരയേക്കറിൽ കൃഷി നടത്തിയിരുന്ന വസന്ത നാലുലക്ഷം രൂപ ബാങ്കുവായ്പ എടുത്തിരുന്നു. വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതിനെ തുടർന്നു വസന്ത കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നെന്നു കുടുംബാംഗങ്ങൾ പൊലീസിനോടു പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts