ജയലളിത നടപ്പാക്കിയ പദ്ധതികളെ അപമാനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ രംഗത്തെത്തി വിവാദം സൃഷ്ടിച്ച ചിത്രമായിരുന്നു സര്‍ക്കാര്‍.
വിവാദത്തിന് കാരണമായ ഭാഗങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്തതോടെയാണ് പ്രതിഷേധം അല്പം കെട്ടടങ്ങിയത്.
ഇതിനു പിന്നാലെ പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ് ഹന്‍സിക മോത്വാനി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മഹാ’.
ചിത്രത്തിന്റെ പുറത്തിറങ്ങിയ രണ്ടു പോസ്റ്ററുകളില്‍ ഒന്നില്‍ സന്യാസി വേഷത്തിലിരുന്ന് പുക വലിക്കുന്ന ഹന്‍സികയുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്.
പോസ്റ്റര്‍ സന്യാസിമാരെ അധിക്ഷേപിക്കുന്നുവെന്നും മതവികാര൦ വ്രണപ്പെടുത്തുന്നുവെന്നും കാണിച്ച് പി എം കെയുടെ ജാനകി രാമനാണ് പരാതി നല്‍കിയിരിക്കുന്നത്.
ചിത്രത്തിലെ നായികയ്ക്കും സംവിധായകനുമെതിരെ കര്‍ശന നടപടികളെടുക്കണമെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. എന്നാല്‍, വിഷയത്തിനെതിരെ വളരെ കൂളായാണ് ഹന്‍സിക പ്രതികരിച്ചത്.
‘ഇതൊക്കെ വെറും സിമ്പിള്‍. ഇതിലും വലുത് വരാനിരിക്കുന്നതേയുള്ളൂ. നിങ്ങളെപ്പോലെ ഞാനും അതിനായുള്ള ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിലാണ്.’ -താരം പറയുന്നു
നവാഗതനായ യു ആര് ജമീല്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘മഹാ’. പോസ്റ്റര്‍ വിവാദമായതോടെ പ്രതികരണവുമായി ജമീലും രംഗത്തെത്തിയിരുന്നു.
ചിത്രത്തിന്റെ സംവിധായകന് എന്നാ നിലയില്‍ വ്യത്യസ്തത മാത്രമാണ് താന്‍ ആഗ്രഹിച്ചതെന്നായിരുന്നു ജമീലിന്റെ പ്രതികരണം.
ആരുടെയും മനോ വികാരങ്ങളെയോ മതത്തേയോ അധിക്ഷേപിക്കണമെന്ന് താന്‍ ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കലാപരമായി നോക്കിക്കാണേണ്ടവയില് മതം കൂട്ടിക്കലര്‍ത്തരുതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഹന്‍സിക മുമ്പ് അവതരിപ്പിച്ചിട്ടുള്ള റൊമാന്റിക് നായികാ റോളുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് മഹായിലേത്. തെലുങ്ക്-തമിഴ് സിനിമകളിലെ നിറസാന്നിധ്യമായ താരത്തിന്റെ 51-ാമത്തെ ചിത്രം എന്ന പ്രത്യേകതയും മഹായ്ക്കുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.