വിജയ് മല്യയെ ഇന്ത്യക്ക് വിട്ടുനല്‍കാന്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്

ലണ്ടന്‍: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്. എന്നാല്‍, വിധിക്കെതിരെ മല്യക്ക് 14 ദിവസത്തിനകം മേൽക്കോടതിയെ സമീപിക്കാം. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. 9000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിലാണ് കോടതി ഉത്തരവ്. വിട്ടുനല്‍കണമെന്ന കേസില്‍ കഴിഞ്ഞവര്‍ഷം ലണ്ടനില്‍ അറസ്റ്റിലായ മല്യ ഇതുവരെ ജാമ്യത്തിലായിരുന്നു. വിവിധ ബാങ്കുകളുടെ കണ്‍‍സോര്‍ഷ്യം വഴി വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് കേസെടുത്തത്. 9000 കോടി രൂപയാണ് പലിശ അടക്കം വിജയ് മല്യ തിരിച്ചടിക്കേണ്ടത്. ഇന്ത്യ…

Read More

റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജിവച്ചു.

റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ സ്ഥാനം രാജിവച്ചു.നാളെ അഞ്ച് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെയാണ് ഊർജിത് പട്ടേലിന്‍റെ രാജി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഊർജിത് പട്ടേൽ വ്യക്തമാക്കുന്നത്. തന്‍റെ സഹപ്രവർത്തകർക്ക് നന്ദി പറഞ്ഞുകൊണ്ട് ഊർജിത് പട്ടേൽ പുറത്തിറക്കിയ പ്രസ്താവനയിൽ പക്ഷേ കേന്ദ്രസർക്കാരിനെക്കുറിച്ചോ ധനമന്ത്രിയെക്കുറിച്ചോ ഒരു വാക്ക് പോലും പറയുന്നില്ലെന്നതാണ് ശ്രദ്ധേയം. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ ഊർജിത് പട്ടേലിന്‍റെ രാജി കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കും. നേരത്തേ തന്നെ കേന്ദ്രധനമന്ത്രി അരുൺ ജയ്‍റ്റ്‍ലിയുമായി കടുത്ത ഭിന്നതയിലായിരുന്നു ആർബിഐ ഉന്നതമേധാവികൾ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേന്ദ്രധനമന്ത്രി…

Read More

പിറവം പള്ളിയിൽ സംഘർഷാവസ്ഥ;പള്ളിക്കു മുകളിൽ കയറി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി വിശ്വാസികൾ.

കൊച്ചി: പളളിത്തർക്കത്തെ തുടർന്ന് പിറവത്ത് സംഘടിച്ചവരെ നീക്കാൻ പൊലീസ് ശ്രമം. പിറവം പള്ളിയിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വിശ്വാസികൾ ആത്മഹത്യാ ഭീഷണി മുഴക്കുന്നു. പൊലീസ് പള്ളിയുടെ അകത്ത് കയറാൻ ശ്രമിച്ചാൽ തടയുമെന്ന് വിശ്വാസികൾ  അറിയിച്ചു. പിറവം പള്ളിയുടെ ഉടമസ്ഥാവകാശ തര്‍ക്കക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാനാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാല്‍ പ്രതിഷേധവുമായി യാക്കോബായ വിഭാഗക്കാര്‍ രംഗത്തെത്തുകയും പള്ളിയുടെ ഗേറ്റ് അകത്തുനിന്ന് പൂട്ടുകയും ചെയ്തു. പള്ളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു വിട്ടുകൊടുക്കണമെന്നാണ് സുപ്രീം കോടതി വിധി. യാക്കോബായ വിശ്വാസികളില്‍ ചിലര്‍ പള്ളിയുടെ മുകളില്‍ കയറി പ്രതിഷേധിക്കുന്നുണ്ട്. ഇവരില്‍ ഒരാള്‍…

Read More

ഇരട്ടകള്‍ക്ക് പേര്; ബി.ജെ.പി, കോണ്‍ഗ്രസ്!!

ഭോപ്പാല്‍: ഇരട്ട പശുക്കുട്ടികള്‍ക്ക് കര്‍ഷകന്‍ പേരിട്ടതാണ് വാര്‍ത്ത‍!! നിയമസഭാ ചൂടിലായിരുന്ന മധ്യപ്രദേശിലാണ് സംഭവം. ഭോപ്പാലിനടുത്തുള്ള ഖജൂരി കാലന്‍ ഗ്രാമത്തിലുള്ള ഒരു കര്‍ഷകന്‍റെ പശുവാണ്‌ ഇരട്ടകിടാക്കളെ പ്രസവിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് അവസരമായിരുന്നതിനാല്‍ കിടാക്കള്‍ക്ക് പേരിടുന്നതില്‍ കര്‍ഷകന് ഒന്നു ചിന്തിക്കേണ്ട ആവശ്യം പോലുമുണ്ടായിരുന്നില്ല. കോണ്‍ഗ്രസ്, ബി.ജെ.പി എന്നാണ് കര്‍ഷകന്‍ തന്‍റെ പശു കിടാക്കള്‍ക്ക് പേര് നല്‍കിയത്. തിരഞ്ഞെടുപ്പ് ചൂടിലായ മധ്യപ്രദേശില്‍ നിന്നും അതിന്‍റെ സ്വാധീനത്തില്‍ തന്നെയാണ് പശുക്കിടാക്കള്‍ക്ക് പേരുമിട്ടത്. രാഷ്ട്രീയ പാര്‍ട്ടികള്‍ പോരടിക്കുമ്പോഴും കൃഷിയിടത്തില്‍ സഹായമായി സമ്പത്ത് വര്‍ധിപ്പിക്കാന്‍ ഈ ഇരട്ട പശുക്കുട്ടികള്‍ സഹായിക്കുമെന്നാണ് കര്‍ഷകന്‍ അഭിപ്രായപ്പെട്ടത്.…

Read More

ഓസീസ് മണ്ണില്‍ ഇന്ത്യയ്ക്ക് ടെസ്റ്റ് വിജയം

അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡില്‍ ചരിത്രം കുറിച്ച് ഇന്ത്യയ്ക്ക് വിജയം. 2008-ന് ശേഷം ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇതാദ്യമായാണ് ഇന്ത്യ ടെസ്റ്റ് വിജയിക്കുന്നത്. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ 31 റണ്‍സ് പരാജയപ്പെടുത്തി ഇന്ത്യ ചരിത്രമെഴുതി. 322 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നി൦സ് കളിച്ച ഓസീസ് 291 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇതിന് മുമ്പ് 2007-2008 ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫിയിലാണ് ഇന്ത്യ ഓസീസ് മണ്ണില്‍ അവസാന ടെസ്റ്റ് വിജയം നേടിയത്. അന്ന് പെര്‍ത്തില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇന്ത്യയുടെ വിജയം. 60 റണ്‍സ് നേടിയ ഷോണ്‍ മാര്‍ഷാണ് ഓസീസിന്‍റെ ടോപ് സ്‌കോറര്‍.…

Read More

വോട്ടെണ്ണല്‍ നാളെ; ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നിര്‍ണ്ണായക ദിനം

ന്യൂഡല്‍ഹി: 2018ലെ അവസാന തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേയ്ക്ക് നീങ്ങുന്നു. നാളെയാണ് വോട്ടെണ്ണല്‍. അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞ 7ന് അവസാനിച്ചിരുന്നു. 5 സംസ്ഥാനങ്ങളിലും വോട്ടണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ നാളെയാണ് നടക്കുക. അതാത് കേന്ദ്രങ്ങളില്‍ രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിജെപിക്കും കോണ്‍ഗ്രസിനും അഗ്നി പരീക്ഷയാണ് ഈ  തിരഞ്ഞെടുപ്പ്. കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന ബിജെപിയാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ ഭരിക്കുന്നത്. അതിനാല്‍ കേന്ദ്രസര്‍ക്കാരിനും നിര്‍ണ്ണായകമാണ് ജനവിധി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള…

Read More

ദുരഭിമാനകൊലയ്ക്ക് ഇരയായ ശങ്കറിന്‍റെ ഭാര്യ കൗസല്യ വീണ്ടും വിവാഹിതയായി

കോയമ്പത്തൂർ: ദുരഭിമാനകൊലയ്ക്ക് ഇരയായ ശങ്കറിന്‍റെ ഭാര്യ കൗസല്യ വീണ്ടും വിവാഹിതയായി. പറൈ സംഗീതജ്ഞനും തന്തൈ പെരിയാർ ദ്രാവിഡകഴകം പ്രവർത്തകനുമായ ശക്തിയാണ് വരൻ. ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ടു ചെയ്യപ്പെട്ട ദുരഭിമാനക്കൊലയായിരുന്നു ശങ്കറിന്‍റേത്.കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ ശക്തിയുടെ സ്ഥാപനത്തിൽ നാടൻ കലാരൂപങ്ങൾ പഠിച്ചു വരുകയായിരുന്നു കൗസല്യ. എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയ കൗസല്യ കേന്ദ്രസർക്കാർ ജീവനക്കാരി കൂടിയാണ്. കോയമ്പത്തൂർ ഗാന്ധിപുരം പെരിയാർ ദ്രാവിഡ കഴകം ഹാളിൽ വെച്ച് ഞായറാഴ്ച രാവിലെ 11-നായിരുന്നു വിവാഹം. ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും സംഘടനാ പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ഇരുവരും വിവാഹിതരായത്. കൊളത്തൂർ മണി, കെ.രാമകൃഷ്ണൻ, എവിഡൻസ് കതിർ,…

Read More

160 ഏക്കറിൽ നിർമ്മാണം നടന്നു വന്നിരുന്ന വില്ലകൾ വിത്പന നടന്നില്ല; റിയൽ എസ്റ്റേറ്റ് വ്യാപാരി ജീവനൊടുക്കി

ബെം​ഗളുരു: കടബാധ്യതയെ തുടർന്ന് റിയൽ എസ്റ്റേറ്റ് വ്യാപാരി ജീവനൊടുക്കി. സ്കന്ദ ലാൻഡ് പ്രൊമോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എംഡി രാവിഷ് റെഡിയാണ്(59) മരിച്ചത്. ദേവനഹള്ളിയിൽ 160 ഏക്കറിൽ നിർമ്മാണം നടന്നു വന്നിരുന്ന വില്ലകൾ വിത്പന നടക്കാത്തതിൽ രാവിഷ് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

Read More

ജയിലിലേക്ക് ഭക്ഷണത്തിനൊപ്പം മൊബൈലുകളും; കയ്യോടെ പിടികൂടി അധികൃതർ

ബെം​ഗളുരു: പാരപ്പന സെൻട്രൽ ജയിലിൽ ഭക്ഷണത്തിനൊപ്പം മൊബൈലുകളും കണ്ടെത്തി. 6 മൊബൈലുകൾ പിടിച്ചെടുത്തു. തുണിയിൽ ഒളിപ്പിച്ച നിലയിലാണ് മൊബൈലുകൾ കൊണ്ടുവന്നത്. തടവുകാർക്ക് കൈമാറാനാണ് മൊബൈലുകൾ കൊണ്ടുവന്നതെന്ന് അധികൃതർവ്യക്തമാക്കി.

Read More

നന്ദി ഹിൽസിൽ ടിക്കറ്റ് നിരക്ക് കൂട്ടി; പുതുക്കിയ നിരക്ക് ജനവരി 1 മുതൽ പ്രാബല്യത്തിൽ

നന്ദി ഹിൽസിൽ ടിക്കറ്റ് നിരക്ക് ഉയർത്തുന്നു. ടിക്കറ്റ് നിരക്ക് സന്ദർശകർക്ക് 10 രൂപയിൽ നിന്ന് 20 രൂപയാക്കി ഉയർത്തുന്നു. നിരക്ക് ജനവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇരുചക്രവാഹനങ്ങളുടെ പാർക്കിംങ് നിരക്ക് 20 രൂപയിൽ നിന്ന് 30 രൂപയായും , കാറിന് 100 ൽ നിന്ന് 125 ആയും , മലമുകളിലെ കാറിന്റെ പാർക്കിംങ് നിരക്ക് 100 രൂപയിൽനിന്ന് 175 രൂപയായും ഓട്ടോറിക്ഷകൾക്ക് താഴെ 70 രൂപയും മലമുകളിൽ 80 രൂപയും ആയിരിക്കും. ഇരുചക്ര വാഹനങ്ങൾക്ക് മുകളിലേക്ക് പ്രവേശനമില്ല.

Read More
Click Here to Follow Us