ഇരട്ടകള്‍ക്ക് പേര്; ബി.ജെ.പി, കോണ്‍ഗ്രസ്!!

ഭോപ്പാല്‍: ഇരട്ട പശുക്കുട്ടികള്‍ക്ക് കര്‍ഷകന്‍ പേരിട്ടതാണ് വാര്‍ത്ത‍!!

നിയമസഭാ ചൂടിലായിരുന്ന മധ്യപ്രദേശിലാണ് സംഭവം. ഭോപ്പാലിനടുത്തുള്ള ഖജൂരി കാലന്‍ ഗ്രാമത്തിലുള്ള ഒരു കര്‍ഷകന്‍റെ പശുവാണ്‌ ഇരട്ടകിടാക്കളെ പ്രസവിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് അവസരമായിരുന്നതിനാല്‍ കിടാക്കള്‍ക്ക് പേരിടുന്നതില്‍ കര്‍ഷകന് ഒന്നു ചിന്തിക്കേണ്ട ആവശ്യം പോലുമുണ്ടായിരുന്നില്ല.

കോണ്‍ഗ്രസ്, ബി.ജെ.പി എന്നാണ് കര്‍ഷകന്‍ തന്‍റെ പശു കിടാക്കള്‍ക്ക് പേര് നല്‍കിയത്. തിരഞ്ഞെടുപ്പ് ചൂടിലായ മധ്യപ്രദേശില്‍ നിന്നും അതിന്‍റെ സ്വാധീനത്തില്‍ തന്നെയാണ് പശുക്കിടാക്കള്‍ക്ക് പേരുമിട്ടത്.

  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 

രാഷ്ട്രീയ പാര്‍ട്ടികള്‍ പോരടിക്കുമ്പോഴും കൃഷിയിടത്തില്‍ സഹായമായി സമ്പത്ത് വര്‍ധിപ്പിക്കാന്‍ ഈ ഇരട്ട പശുക്കുട്ടികള്‍ സഹായിക്കുമെന്നാണ് കര്‍ഷകന്‍ അഭിപ്രായപ്പെട്ടത്.

‘കഴിഞ്ഞ കുറേ ദിവസങ്ങളായി മധ്യപ്രദേശില്‍ വാഗ്ദാനങ്ങളും വികസനവുമെല്ലാം അടങ്ങിയ രാഷ്ട്രീയ പ്രചരണങ്ങളായിരുന്നു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ഏതാനും മാസങ്ങള്‍ മാത്രമേ ഈ ബഹളങ്ങളുണ്ടാകാറുള്ളൂ. ഗ്രാമീണര്‍ക്കിടയിലും രാഷ്ട്രീയം തന്നെയായിരുന്നു ചൂടുള്ള വിഷയം. ഓരോ പാര്‍ട്ടികളുടെ അനുഭാവികളും അവരുടെ പാര്‍ട്ടികള്‍ക്കുവേണ്ടി വാദിച്ചു. അതുകൊണ്ടാണ് ഞാന്‍ ബി.ജെ.പിയെന്നും കോണ്‍ഗ്രസെന്നും കിടാക്കള്‍ക്ക് പേരിട്ടത്. അവയെങ്കിലും പോരടിക്കാതെ ഒരുമിച്ച് ജോലിയെടുക്കട്ടെ, കര്‍ഷകനായ ധാന്‍ സിംഗ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
[masterslider id="10"]

Related posts