ദുരഭിമാനകൊലയ്ക്ക് ഇരയായ ശങ്കറിന്‍റെ ഭാര്യ കൗസല്യ വീണ്ടും വിവാഹിതയായി

കോയമ്പത്തൂർ: ദുരഭിമാനകൊലയ്ക്ക് ഇരയായ ശങ്കറിന്‍റെ ഭാര്യ കൗസല്യ വീണ്ടും വിവാഹിതയായി. പറൈ സംഗീതജ്ഞനും തന്തൈ പെരിയാർ ദ്രാവിഡകഴകം പ്രവർത്തകനുമായ ശക്തിയാണ് വരൻ.

ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ടു ചെയ്യപ്പെട്ട ദുരഭിമാനക്കൊലയായിരുന്നു ശങ്കറിന്‍റേത്.കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ ശക്തിയുടെ സ്ഥാപനത്തിൽ നാടൻ കലാരൂപങ്ങൾ പഠിച്ചു വരുകയായിരുന്നു കൗസല്യ.

എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയ കൗസല്യ കേന്ദ്രസർക്കാർ ജീവനക്കാരി കൂടിയാണ്. കോയമ്പത്തൂർ ഗാന്ധിപുരം പെരിയാർ ദ്രാവിഡ കഴകം ഹാളിൽ വെച്ച് ഞായറാഴ്ച രാവിലെ 11-നായിരുന്നു വിവാഹം.

  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും സംഘടനാ പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ഇരുവരും വിവാഹിതരായത്. കൊളത്തൂർ മണി, കെ.രാമകൃഷ്ണൻ, എവിഡൻസ് കതിർ, വന്നി അരശ് എന്നീ സംഘടനാ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ..

2016 മാർച്ച് 13-ന് തമിഴ്നാട്ടിലെ ഉദുമൽപേട്ടൈയൽ വച്ചാണ് കൗസല്യയുടെ ഭർത്താവായിരുന്ന ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന ഭാര്യ കൗസല്യയെ വെട്ടി പരിക്കേൽപ്പിച്ചെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു.

തുടര്‍ന്ന് കൗസല്യ നടത്തിയ പോരാട്ടത്തിനൊടുവില്‍ അച്ഛൻ ചിന്നത്തമ്പി അടക്കം ആറുപേർക്ക് കോടതി വധശിക്ഷ ലഭിച്ചു.ഉയർന്ന ജാതിയിൽപ്പെട്ട കൗസല്യ താഴ്ന്ന ജാതിയിൽപ്പെട്ട ശങ്കറിനെ വിവാഹം കഴിച്ചതിൽ ജാതിവെറിപൂണ്ടായിരുന്നു അക്രമം.

  പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മമത ബാനർജിയും കോൺഗ്രസും അവർക്ക് ബിരിയാണി കൊടുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ഭർത്താവിന്‍റെ മരണശേഷം കൗസല്യ നിമിർവ് കലൈയകം എന്ന ട്രസ്റ്റ് നടത്തിവരികയായിരുന്നു. ശങ്കറിന്‍റെ രണ്ട് ഇളയ സഹോദരങ്ങളെയും കൗസല്യയാണ് പഠിപ്പിച്ചത്. മുടങ്ങിപ്പോയ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയ കൗസല്യ കേന്ദ്രസർക്കാർ ജോലിയും നേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊതുസ്ഥലത്തെ നിസ്കാരം മതപരമായ അവകാശമല്ല; സ്വകാര്യ ഇടങ്ങളിലെ പ്രാർത്ഥന മറ്റുള്ളവർക്ക് തടസ്സമാകരുത്: ഹൈക്കോടതി
[masterslider id="10"]

Related posts

Click Here to Follow Us