തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവിഷയത്തിൽ പാർട്ടിയും സംഘ്പരിവാർ സംഘടനകളും നടത്തിയ സമരത്തിൻറ ശക്തി ചോർന്നെന്ന് ബി.ജെ.പിയിൽ വിമർശനം. ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണിത്. അറസ്റ്റ് വരിക്കാൻ നേതാക്കൾക്ക് ധൈര്യമില്ലാത്തതാണ് കാരണം. ശബരിമല ഇപ്പോൾ പൊലീസ് വരുതിയിലാണെന്നും ഗ്രൂപ് ഭേദമന്യേ വിമർശനമുയർന്നു.
ശബരിമല വിഷയം ലോക്സഭ തെരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടുപോകണമെന്ന ദേശീയനേതൃത്വത്തിൻറ നിർദേശം നടപ്പാക്കാനാകാത്ത അവസ്ഥയിലാണ് ബി.ജെ.പിയെന്ന് ഒരുവിഭാഗം സമ്മതിക്കുന്നു. കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് നിരവധി കേസുകളിൽ കുടുക്കിയിട്ടും കാര്യമായ പ്രതിഷേധിക്കാൻ നേതൃത്വത്തിന് സാധിച്ചില്ല. ക്ലിഫ്ഹൗസ് മാർച്ച് പ്രതീക്ഷിച്ച വിജയം കണ്ടതുമില്ല. നേതാവിനെ അറസ്റ്റ് ചെയ്തിട്ടും നിഷ്ക്രിയരായിരിക്കുന്ന നേതൃത്വത്തെ വിശ്വസിച്ച് എങ്ങനെ രംഗത്തിറങ്ങുമെന്നാണ് പ്രവർത്തകരുടെ ആശങ്ക.
ശബരിമല പ്രതിഷേധം നിലയ്ക്കലിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ഒന്നുംചെയ്യാൻ കഴിഞ്ഞില്ല. സംഘർഷത്തിന് ആഹ്വാനം ചെയ്തതിൻറ പേരിൽ സംസ്ഥാന പ്രസിഡൻറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിട്ടും അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ രാഷ്ട്രീയ ഒത്തുകളിയുണ്ടെന്ന് ചിലർ ആരോപിക്കുന്നു.
ശബരിമല വിഷയത്തിൽ ബി.ജെ.പി പിന്നാക്കംപോകുകയും യു.ഡി.എഫ് നേട്ടമുണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നെന്ന വിലയിരുത്തലുമുണ്ട്. നിയമസഭ സമ്മേളനം തുടങ്ങിയ സാഹചര്യത്തിൽ ഇൗ വിഷയം കോൺഗ്രസ്-സി.പി.എം പോരായി മാറാം. ആ സാഹചര്യത്തെ അതിജീവിക്കാൻ പുതിയ തന്ത്രം മെനയണമെന്ന ആവശ്യവും പാർട്ടിയിൽ ഉയരുന്നു.
അതെ സമയം ഒരു സീനിയര്‍ ആയ നേതാവിനെ നിരവധി കേസുകളില്‍ കുടുക്കി ജയിലിലടച്ച വിഷയം ആകെയുള്ള ഒരു എം എല്‍ എ ആയ ഓ രാജഗോപാല്‍ നിയമസഭയില്‍ ഉയര്‍ത്താന്‍ ശ്രമിച്ചില്ല എന്നതില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ കടുത്ത നിരാശയിലാണ്.ഗ്രൂപ്പ് പോരിന്റെ മറ്റൊരു അവസ്ഥാന്തരം ആയി വേണം ഇതിനെ കണക്കാക്കാന്‍.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.