ഡല്‍ഹി : ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശബരിമല വിശ്വാസത്തെ അടിച്ചമർത്താൻ ഇടതുമുന്നണിയെ അനുവദിക്കില്ലെന്ന് അമിത്ഷാ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അമിത്ഷായുടെ പ്രതികരണം.
If several reports of flushing resting places for devotees and them having to spend nights next to pig droppings & dustbin are true, then Pinarayi Vijayan must realize that he can’t treat Ayyappa devotees like inmates of Gulag. We won’t let LDF crush people’s faith with impunity.
— Amit Shah (@AmitShah) November 20, 2018
സോവിയറ്റ് തടവുകാരെ പോലെ അയ്യപ്പഭക്തരോട് പെരുമാറാമെന്ന് പിണറായി കരുതേണ്ട. പെൺകുട്ടികളോടും അമ്മമാരോടും വൃദ്ധരോടും കേരള പൊലീസ് മനുഷ്യത്വരഹിതമായി പെരുമാറുകയാണെന്നും അമിത് ഷാ ആരോപിച്ചു.
ശബരിമലയിലെ ജനമുന്നേറ്റത്തെ അടിച്ചമര്‍ത്താമെന്നാണ് പിണറായി വിജയന്‍ കരുതുന്നത്. കെ സുരേന്ദ്രനെയും ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് അടക്കമുള്ളവരെയും അറസ്റ്റ് ചെയ്തത് ആ തെറ്റിദ്ധാരണയിലാണ്.
The way Pinarayi Vijayan’s govt is handling the sensitive issue of Sabarimala is disappointing. Kerala police is treating young girls, mothers and aged inhumanly, forcing them to take the arduous pilgrimage, without even basic facilities like food, water, shelter & clean toilets.
— Amit Shah (@AmitShah) November 20, 2018
ഞങ്ങള്‍ ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഭക്തന്മാര്‍ക്കൊപ്പമാണ്. വൈകാരികമായ ഒരു പ്രശ്നത്തെ പിണറായി വിജയന്‍ സര്‍ക്കാര്‍ നേരിടുന്ന രീതി വളരെ നിരാശാജനകമാണെന്നും അമിത്ഷാ ട്വിറ്ററിലൂടെ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.