ബെംഗളൂരു : യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നോർത്ത് ഏരിയാ സമ്മേളനം നാളെ വൈകുന്നേരം 3:30 ന് മത്തിക്കെരെയിലുള്ള സെന്റ് ഗ്രിഗോറിയസ് ഓർത്തഡോക്സ് പളളി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക 8095422444
Read MoreDay: 17 November 2018
ശശികല ടീച്ചർക്ക് പിന്നാലെ സുരേന്ദ്രനെയും പോലീസ് തടഞ്ഞു; കസ്റ്റഡിയിലെടുത്തു.
ശബരിമല: ആറേ മുക്കാലോടെ സന്നിധാനത്തേക്ക് പുറപ്പെട്ട ബിജെപി നേതാവ് കെ.സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തു. ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്‍റ് നാഗേഷിനെയും പൊലീസ് ഒപ്പം കസ്റ്റഡിയിലെടുത്തു. ഇരുമുടിക്കെട്ടുമായാണ് കെ.സുരേന്ദ്രന്‍ സന്നിധാനത്തേക്ക് തീങ്ങിയത്. കെ.സുരേന്ദ്രന്‍റെ കൂടെ ഏഴ് പേരുമുണ്ടായിരുന്നു. പോലീസിന്റെ എല്ലാ നിയന്ത്രണ നിർദേശങ്ങളും അനുസരിക്കുമെന്നും എന്നാല്‍ തനിക്ക് ദർശനം നിഷേധിക്കരുതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. നട അടയ്ക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് വരെ മാത്രമേ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടൂവെന്നും രാത്രിയില്‍ സന്നിധാനത്തേക്ക് ആരെയും കടത്തിവിടില്ലെന്നും എസ്പി പറഞ്ഞു. മടങ്ങിപ്പോകണമെന്ന് പല തവണ സുരേന്ദ്രനോട് എസ്പി മടങ്ങിപ്പോകാൻ…
Read Moreശബരിമല വിഷയത്തില്‍ ചാനലുകള്‍ നിലപാട് മാറ്റാനൊരുങ്ങുന്നു!
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ചാനലുകള്‍ നിലപാട് മാറ്റാനൊരുങ്ങുന്നുവെന്നു സൂചന. ജനം ടിവിയുടെ കുതിപ്പ് കണ്ടു ഞെട്ടിയ ചാനല്‍ മുതലാളിമാര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതായെന്നാണ് റിപ്പോർട്ടുകൾ. തീവ്ര പുരോഗമന വാദത്തില്‍ നിന്ന് ഏഷ്യാനെറ്റും മാതൃഭൂമിയും മനോരമയും പിന്മാറുകയാണ്. കരുതലോടെയാണ് അവതാരകരുടെ ചോദ്യവും ഇടപെടലും. ആചാരങ്ങളെ കുറ്റപ്പെടുത്തുന്നതൊന്നും ആരും പറയില്ല. തൃപ്തി ദേശായിക്ക് വേണ്ടി വാദിച്ചിരുന്ന ചാനലുകള്‍ പോലും പതിയെ നിലപാട് മാറുകയാണ്. ഇന്നലത്തെ ചര്‍ച്ചകളില്‍ ആരും തൃപ്തി ദേശായിയെ അനുകൂലിച്ച് സംസാരിച്ചില്ല. മറിച്ച് കാര്യങ്ങള്‍ അവതരിപ്പിച്ച് പോവുകയാണ് ചെയ്തത്. ഇതിനൊപ്പം നെടുമ്പാശ്ശേരിയില്‍ പ്രതിരോധം തീര്‍ത്തവരെ കലാപകാരികളായി ചിത്രീകരിച്ചതുമില്ല. വളരെ…
Read Moreകുട്ടിയെപോലെ ഓടി റണ്ണൗട്ടായി: സ്വയം ട്രോളി ഗംഭീര്‍
സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണി൦ഗ് ബാറ്റ്സ്മാൻമാനായി മാറിയ താരമാണ് ഗൗതം ഗംഭീര്‍. പലപ്പോഴും ടീമിനെ വിജയത്തിലേയ്ക്ക് പിടിച്ചുയർത്തിയ താരം സ്വയം ട്രോളി രംഗത്തെത്തിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. കഴിഞ്ഞ ദിവസം ഫിറോസ് ഷാ കോട്‌ല മൈതാനത്ത് അമ്പയറോട് കയർക്കുന്ന ഗംഭീറിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഫീൽഡറുടെ ത്രോ കണ്ട് അപകടം മണത്തു ക്രീസിൽ തിരിച്ചെത്താൻ ശ്രമിച്ചുവെങ്കിലും അപ്പോഴേക്കും ഋഷി ധവാൻ ബെയ്ൽ ഇളക്കി കഴിഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഗംഭീറിനെതിരെ ട്രോളുകള്‍ ഇറങ്ങിയതോടെയാണ് താരം തന്നെ സ്വയം ട്രോളി…
Read Moreകഞ്ചാവ് ധ്യാനത്തിന് ഉപയോഗിച്ചാൽ സംഗതി കിടുക്കുമെന്ന് സ്വാമി നിത്യാനന്ദ, പച്ചിലമരുന്നായതിനാൽ അടിമപ്പെടില്ലെന്നും വാദം: സ്വാമി നിത്യാനന്ദക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
ബെംഗളുരു: കഞ്ചാവിനെ പ്രോത്സാഹിപ്പിക്കും വിധം പ്രഭാഷണം നടത്തിയെന്നതിന്റെ പേരിൽ സ്വാമി നിത്യാനന്ദക്കെതിരെ പോലീസ് കേസെടുത്തു. കഞ്ചാവ് ധ്യാനത്തിന് സഹായിക്കും എന്ന് നിത്യാനന്ദ പറഞ്ഞതായി ചിലർആരോപിച്ചിരുന്നു, കൂടാതെ മദ്യത്തിന് അടിമപ്പെടും എന്നാൽ കഞ്ചാവിന് അടിമപ്പെടില്ലെന്നും കാരണം അത് വെറും പച്ചിലമരുന്നാണെന്നും നിത്യാനന്ദ പറഞ്ഞത് പ്രാദേശികചാനലുകളുലൊന്ന് സംപ്രേഷണം ചെയ്തിരുന്നു. നിത്യാനന്ദയുടെ ആശ്രമം നിലകൊള്ളുന്ന ബിഡദി പോലീസിനോട് സംഭവത്തെക്കുറിച്ചന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ ഉടനെതന്നെ നടപടികളുണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
Read Moreകഞ്ചാവിനെ പ്രോത്സാഹിപ്പിച്ചതിന്റെ പേരിൽ സ്വാമി നിത്യാനന്ദക്കെതിരെ കേസ്
ബെംഗളുരു: കഞ്ചാവിനെ പ്രോത്സാഹിപ്പിക്കും വിധം പ്രഭാഷണം നടത്തിയെന്നതിന്റെ പേരിൽ സ്വാമി നിത്യാനന്ദക്കെതിരെ പോലീസ് കേസെടുത്തു. കഞ്ചാവ് ധ്യാനത്തിന് സഹായിക്കും എന്ന് നിത്യാനന്ദ പറഞ്ഞതായി ചിലർആരോപിച്ചിരുന്നു, കൂടാതെ മദ്യത്തിന് അടിമപ്പെടും എന്നാൽ കഞ്ചാവിന് അടിമപ്പെടില്ലെന്നും കാരണം അത് വെറും പച്ചിലമരുന്നാണെന്നും നിത്യാനന്ദ പറഞ്ഞത് പ്രാദേശികചാനലുകളുലൊന്ന് സംപ്രേഷണം ചെയ്തിരുന്നു. നിത്യാനന്ദയുടെ ആശ്രമം നിലകൊള്ളുന്ന ബിഡദി പോലീസിനോട് സംഭവത്തെക്കുറിച്ചന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ ഉടനെതന്നെ നടപടികളുണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
Read Moreസോണിയാഗാന്ധിയെയും, രാഹുൽ ഗാന്ധിയെയും അപകീർത്തിപ്പെടുത്തൽ: യുവാവിനെതിരെ സൈബർ കേസ്
ബെംഗളുരു: സോണിയാഗാന്ധിയെയും, രാഹുൽ ഗാന്ധിയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത യുവാവിനെതിരെ കേസെടുത്തു. അരുൺകുമാർ(28)നെതിരെയാണ് ബെംഗളുരു സൈബർ പോലീസ് കേസെടുത്തത്. സോണിയാഗാന്ധിയെയും, രാഹുൽ ഗാന്ധിയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശം സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശം നടത്തിയ ശേഷം ഇയാൾ ഒളിവിലായിരുന്നു.
Read Moreവ്യത്യസ്ഥ ജാതിയിലുള്ളവർ സ്നേഹിച്ച് വിവാഹിതരായി;ക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞ് രണ്ടു പേരേയും വിളിച്ചു കൊണ്ടു പോയി കൈകാൽ ബന്ധിച്ച് നദിയിലെറിഞ്ഞു കൊന്നു; ഞെട്ടിക്കുന്ന ദുരഭിമാനക്കൊല അരങ്ങേറിയത് ശിവനസമുദ്രയിൽ.
ബംഗളൂരു: കർണാടകത്തിലെ ശിവനസമുദ്ര വെള്ളച്ചാട്ടത്തിൽ കണ്ടെത്തിയ മൃതദേഹങ്ങൾ ദുരഭിമാനക്കൊലയിൽ കൊല ചെയ്യപ്പെട്ട നവദമ്പതികളുടേതെന്ന് പൊലീസ്. തമിഴ്നാട് കൃഷ്ണഗിരി സ്വദേശികളായ നന്ദിഷ്, സ്വാതി എന്നിവരുടെ മൃതദേഹങ്ങളാണിത്. അഞ്ച് ദിവസങ്ങൾക്ക് മുമ്പാണ് ബംഗളൂരുവിൽ നിന്ന് 135 കിലോമീറ്റർ അകലെ ശിവനസമുദ്രത്തിലെ വെള്ളച്ചാട്ടത്തിൽ ഒരു യുവാവിന്റെ മൃതദേഹം പൊങ്ങി വന്നത്. രണ്ട് ദിവസങ്ങൾക്ക് ശേഷം അതേയിടത്ത് തന്നെ ഒരു പെൺകുട്ടിയുടെ മൃതശരീരവും പൊങ്ങി വന്നു. ഇവരെ ഒരുമിച്ച് കൊലപ്പെടുത്തിയതാണെന്ന സംശയം അതോടെ പൊലീസിന് ബലപ്പെട്ടു. തമിഴ്നാട് ഉൾപ്പെടെയുള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഇവരുടെ ചിത്രങ്ങളുൾപ്പെടെ പൊലീസ് സന്ദേശങ്ങൾ കൈമാറിയിരുന്നു.…
Read Moreഇന്നലെ കൊച്ചിവിട്ട തൃപ്തിക്ക് എതിരെ നാടുനീളെ പ്രതിഷേധം;മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ കുടുങ്ങിയത് മണിക്കൂറുകൾ.
മുംബൈ: കൊച്ചിയിൽ നിന്നും തിരിച്ചെത്തിയ ഭൂമാതാബിഗ്രേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ മുംബൈ വിമാനത്താവളത്തിലും നാമജപ പ്രതിഷേധം. അർദ്ധ രാത്രിയോടെ മുംബൈയിൽ എത്തിയ തൃപ്‍തി ദേശായിക്ക് മണിക്കൂറുകൾ കാത്തുനിന്നതിനു ശേഷമാണ് വിമാനത്താവളത്തിനു പുറത്തെത്താനായത്. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇന്നലെ വൈകുന്നേരത്തോടെ തൃപ്തി ദേശായിയുടെ പൂനെയിലുള്ള വീട്ടിലേക്ക് അയ്യപ്പഭക്തൻമാർ നാമജപ ഘോഷയാത്ര നടത്തിയിരുന്നു.
Read Moreഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചർ കരുതൽ തടങ്കലിൽ; സംസ്ഥാനത്ത് ഇന്ന് ഹർത്താൽ.
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്‍. ഹര്‍ത്താല്‍ ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കരകുളം ഏണിക്കരയില്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. തെക്കന്‍ ജില്ലകളില്‍ പലയിടത്തും ഒറ്റപ്പെട്ട രീതിയില്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. ബാലരാമപുരത്ത് നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. പെട്ടെന്ന് പ്രഖ്യാപിച്ച…
Read More