ബെംഗളൂരു : ബെംഗളൂരു മലയാളികളുടെ ഒരു ഫേസ്ബുക് കൂട്ടായ്മയിൽ നിന്നും പരിചയപെട്ടു പിരിയാൻ പറ്റാത്ത രീതിയിൽ ഉറ്റ സുഹൃത്തുക്കൾ ആയ 12 പേർ. അവരെ സപ്പോർട്ട് ചെയ്യാൻ ആയിരത്തോളം വരുന്ന ബെംഗളൂരു മലയാളികളും. ആദ്യം അവർ #b2root എന്ന പേരിൽ ഒരു ഇവന്റ് മാനേജ്മെന്റ് ആന്‍ഡ് മീഡിയ കമ്പനി ഉണ്ടാക്കി.
ആദ്യത്തെ പരിപാടി കഴിഞ്ഞപ്പോൾ കിട്ടിയ പ്രതികരണങ്ങൾ അവർക്ക് വീണ്ടും മുന്നോട്ടു പോകാൻ ഊർജം പകർന്നു. മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ വിധ സഹായങ്ങളുമായി പലരും വന്നു. പിന്നെ നാടൻ പാട്ടു കലാകാരന്മാരെ കൂട്ടിയിണക്കി ചെമ്പട എന്ന മ്യൂസിക് ബാൻഡ് രൂപീകരിച്ചു.
ഇപ്പോൾ അവരുടെ സ്വപ്ന പദ്ധതി ആയ “സുലൈമാനി” എന്ന വെബ്സീരീസ് ന്റെ അണിയറ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുകയാണ്. ബെംഗളൂരു ആസ്ഥാനമായുള്ള #Acura എന്ന സ്ഥാപനം ആണ് സുലൈമാനി എന്ന പ്രൊജക്റ്റ് നു വേണ്ടി ഉള്ള എല്ലാ വിധ സാമ്പത്തിക സഹായവും ചെയ്യുന്നത്.
ഒരു കൂട്ടം മലയാളികൾ ഒറ്റകെട്ടായി മുണ്ടും മടക്കി ഇറങ്ങിയാൽ നടക്കാത്തതായി ഒന്നുമില്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുവാക്കൾ.സുലൈമാനിക്കും തുടർന്നുള്ള എല്ലാ സംഭരംഭങ്ങൾക്കും എല്ലാ വിധ ആശംസകളും നേരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.