ബെംഗളുരു: ഇത് പ്രതിമയുടെ കാലം ലോകത്തിലെ ഏറ്റവും വലിയ പ്രതിമ രാജ്യത്തിന്‍റെ ഉരുക്ക് മനുഷ്യന്‍ എന്ന് അറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പേരില്‍ ഗുജറാത്ത് സര്‍ദാര്‍ സരോവര്‍ പദ്ധതിക്ക് സമീപം ഉത്ഘാടനം ചെയ്യപ്പെട്ടത് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ആയിരുന്നു.ലക്ഷക്കണക്കിന് സഞ്ചാരികള്‍ സ്ഥലം സന്ദര്‍ശിക്കുന്നുണ്ട് എന്നും കോടിക്കണക്കിന് രൂപയുടെ വരുമാനം ഉണ്ട് എന്നുമാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍.
സര്‍ദാര്‍ പട്ടേലിന്റെ(597 അടി) ഏകതാ പ്രതിമയുടെ നിര്‍മാണത്തെ ക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ഒപ്പം തന്നെ വന്ന മറ്റൊരു പ്രതിമാ വാര്‍ത്തയാണ് 696 അടി ഉയരം വരുന്ന മുംബൈയിലെ കടലിലെ കൃത്രിമ ദ്വീപില്‍ ഒരുക്കുന്ന ശിവജിയുടെ പ്രതിമ.
പിന്നീട് ഉത്തരപ്രദേശ് മുഖ്യമന്ത്രി അയോധ്യയില്‍ ശ്രീ രാമന്റെ പ്രതിമ നിര്‍മിക്കുന്ന കാര്യവും പ്രഖ്യാപിച്ചു,
ഇപ്പോള്‍ കര്‍ണാടകയും കുമാരസ്വാമിയും പ്രതിമയുടെ പിന്നാലെയാണ്,125 അടി ഉയരമുള്ള കാവേരി മാതാ യുടെ പ്രതിമയാണ് ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ നിര്‍മിക്കാന്‍ ഉദേശിക്കുന്നത്,കാവേരി നദിയില്‍ മാണ്ട്യ ജില്ലയില്‍ ഉള്ള കൃഷ്ണരാജസാഗര്‍ അണക്കെട്ടിനു സമീപമാണ് പ്രതിമയുടെ നിര്‍മ്മാണം നടത്താന്‍ തേരുമനിചിരിക്കുന്നത്.
ഈ പദ്ധതിയില്‍ ഒരു മ്യുസിയവും 360 അടി വീതം ഉയരമുള്ള രണ്ടു ടവറുകളും ഉണ്ട്,ഇതിന്റെ മുകളില്‍ കയറി കൃഷ്ണരാജസാഗര്‍ അണക്കെട്ടിന്റെ വിഹഗ വീക്ഷണം നടത്താം.400 ഏക്കര്‍ വരുന്ന സര്‍ക്കാരിന്റെ സ്ഥലമാണ് ഇതിനായി ഉപയോഗിക്കുക,എന്നാല്‍ ഇതിനു വേണ്ടി സര്‍ക്കാരിന്റെ പണം ഉപയോഗിക്കില്ല എന്ന് മന്ത്രി ഡി കെ ശിവകുമാര്‍ അറിയിച്ചു.സ്വകാര്യ വ്യക്തികളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കും.മൊത്തം ചെലവു പ്രതീക്ഷിക്കുന്നത് 1200 കോടി രൂപയാണ്.
വര്‍ഷങ്ങളായി കര്‍ണാടകയും തമിഴനാടും തമ്മില്‍ നിലനില്‍ക്കുന്ന പ്രധാന പ്രശ്നമാണ് കാവേരി നദിയിലെ ജലം വീതം വക്കുന്നതുമായി ബന്ധപ്പെട്ട് ഉള്ളത്,തമിഴ്നാടിന് ജലം വിട്ടുനല്‍കുന്നത് കൃഷ്ണ രാജാ സാഗര്‍ അണക്കെട്ടില്‍ നിന്നാണ്.കാവേരി ഞങ്ങളുടെ ആണ് എന്ന് രണ്ട് സംസ്ഥാനക്കാരും അവകാശപ്പെടാറുണ്ട്,അതിലൊരു മേല്‍ക്കൈ നേടുക എന്ന ലക്‌ഷ്യം കൂടി ആണ് കാവേരി മാതാ പ്രതിമയുടെ രാഷ്ട്രീയം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.