തിരുവനന്തപുരം : ഇന്നലെ ഉൽഘാടനം ചെയ്ത കേരള ആർടിസിയുടെ പുതിയ വെബ്സൈറ്റിൽ നിറയെ തെറ്റും ആശയക്കുഴപ്പവും എന്ന് പരാതി.
പുതിയതായി നിലവിൽ വന്ന വെബ് സൈറ്റിന് ഉപയോഗിച്ചിരിക്കുന്ന ഡൊമൈൻ keralartc.com എന്നതാണ് ,മുൻ വെബ് സൈറ്റിന്റെ ത് keralartc.in എന്നതും, എന്നാൽ ഒരു സാമാന്യ കാര്യമായ പുതിയ വെബ് സൈറ്റ് നിലവിൽ വരുമ്പോൾ പഴയത് പിൻവലിക്കുകയോ ,പഴയ ഡൊമൈൻ പുതിയ സൈറ്റിലേക്ക് മാപ്പ് ചെയ്യുകയോ, പഴയ പേജിൽ എത്തുന്നവർക്ക് പുതിയ പേജിലേക്കുള്ള വഴി (ലിങ്ക്) കൊടുക്കുകയോ ചെയ്തിട്ടില്ല.
ഗൂഗിൾ അടക്കമുള്ള സെർച്ച് എഞ്ചിനുകളിൽ ഇപ്പോഴും KSRTC booking എന്ന് തിരഞ്ഞാൽ കാണിക്കുന്നത് പഴയ ഡൊമെൻ ആണ്, ആ ലിങ്ക് സന്ദർശിച്ചാൽ ചെന്നെത്തുന്ന പേജിൽ ബുക്കിംഗ് സാദ്ധ്യമല്ല.
പുതിയ വെബ് സൈറ്റ് വന്നത് അറിയാതെ നിരവധി പേർ പഴയ ഡൊമൈൻ വിലാസം അടിച്ച് ബുക്ക് ചെയ്യാൻ കഴിയാതെ നിരാശയിലാണ്.
തെറ്റുകളുടെ യാണെങ്കിൽ ഘോഷയാത്രയാണ് ,ഉദാഹരണം ബാംഗ്ലുരിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചാൽ നഗരത്തിലെ മറ്റ് ബോർഡിംഗ് പോയിൻറുകളോ സമയമോകാണിക്കുന്നില്ല. ശാന്തിനഗർ ,ഹൊസൂർ അടക്കം ഒന്നുമില്ല .. ബാംഗ്ലൂർ എന്ന് മാത്രം. യാത്ര ചെയ്യാനിരുന്നവർ നട്ടം തിരിഞ്ഞു എന്ന് പറഞ്ഞാൽ മതിയല്ലോ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.