ക്രിസ്മസ് അവധിനാട്ടില്‍ പോകാനുള്ള ട്രെയിന്‍ ടിക്കെറ്റുകള്‍ എല്ലാം തീര്‍ന്നു;കര്‍ണാടക-കേരള ആര്‍ടിസിയുടെ ബൂക്കിംഗ് ആരംഭിക്കാന്‍ ഇനിയും ഒരു മാസം ബാക്കി;കഴുത്തറപ്പന്‍ നിരക്കുമായി സ്വകാര്യ ബസുകള്‍;ടിക്കെറ്റിനായി മലയാളികള്‍ നെട്ടോട്ടത്തില്‍.

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് തീർന്നതിനാൽ ഇനി പ്രതീക്ഷ പ്രത്യേക സർവീസുകളിൽ. ഡിസംബർ 22, 23, 24 തീയതികളിലെ തീവണ്ടികളെല്ലാം വെയ്റ്റിങ് ലിസ്റ്റിലാണ്. ഇനി രണ്ടു മാസത്തോളമുണ്ടെങ്കിലും നാട്ടിലേക്ക് ടിക്കറ്റില്ലാത്തത് മലയാളികൾക്ക് ബുദ്ധിമുട്ടായിരിക്കുന്നു. തിരക്ക് കണക്കിലെടുത്ത് പ്രത്യേക തീവണ്ടി അനുവദിക്കണമെന്നാണ് ആവശ്യം. കേരള, കർണാടക ആർ.ടി.സി.കൾ ബുക്കിങ് ആരംഭിക്കാൻ ഒരു മാസം ബാക്കിയുണ്ട്. യാത്രയ്ക്ക് 30 ദിവസം മുമ്പാണ് ആർ.ടി.സി. ബസുകളിൽ ബുക്കിങ് ആരംഭിക്കുന്നത്. നേരത്തേ കേരള ആർ.ടി.സി.യിൽ 45 ദിവസങ്ങൾക്ക് മുമ്പ് ബുക്ക് ചെയ്യാമായിരുന്നെങ്കിലും പിന്നീട് 30 ദിവസമായി കുറയ്ക്കുകയായിരുന്നു. അതേസമയം,…

Read More

അർജുൻ നൽകിയ 5 കോടിയുടെ അപകീർത്തി കേസിൽ നടി ശ്രുതി ഹരിഹരനെതിരെ എഫ്ഐആർ;മീടൂ വെളിപ്പെടുത്തലില്‍ മലയാളിയായ നടി തെളിവ് നല്‍കേണ്ടി വരും.

ബെംഗളൂരു: തമിഴ് സൂപ്പർതാരം അർജുൻ നൽകിയ അപകീർത്തി കേസിൽ നടി ശ്രുതി ഹരിഹരനെതിരെ എഫ്ഐആർ. അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ബെംഗളൂരു സൈബർ ക്രൈം പൊലീസിലാണു പരാതി നൽകിയത്. തമിഴ് ചിത്രം നിപുണന്റെ കന്നഡ റീ മേക്കായ വിസ്മയയുടെ ഗാനചിത്രീകരണ റിഹേഴ്സലിനിടെ അർജുൻ കടന്നുപിടിച്ചെന്നായിരുന്നു ശ്രുതിയുടെ ആരോപണം. കഴിഞ്ഞ 19നു ഫെയ്സ്ബുക്കിലൂടെ ശ്രുതി നടത്തിയ മീ ടൂ വെളിപ്പെടുത്തൽ കന്നഡ ചലച്ചിത്ര ലോകത്തു വൻ വിവാദമാണുണ്ടാക്കിയത്. അഭിനയത്തെ സ്ത്രീകളെ കടന്നുപിടിക്കാനുള്ള ഉപാധിയായല്ല താൻ കണ്ടിരിക്കുന്നതെന്ന് അർജുൻ പിന്നീടു വിശദീകരിച്ചെങ്കിലും, ശ്രുതി ആരോപണത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. അർജുനു പിന്തുണയുമായി ചിത്രത്തിന്റെ സംവിധായകൻ അരുൺ…

Read More

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി മു​ങ്ങി വേറെ കുടുംബവുമായി സുഖജീവിതം; 15 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം ബം​ഗ​ളൂ​രു​വി​ല്‍ പി​ടി​യി​ലാ​യി.

ബെംഗളൂരു: അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ വാ​ല​ന്‍റൈ​ന്‍​സ് ഡേ​യി​ല്‍ ഭാ​ര്യ​യെ ക​ഴു​ത്തു​ഞെ​രി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മു​ങ്ങി​യ ഭ​ര്‍​ത്താ​വ് 15 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം ബം​ഗ​ളൂ​രു​വി​ല്‍ പി​ടി​യി​ലാ​യി. ത​രു​ണ്‍ ജി​നാ​രാ​ജ് (42) ആ​ണ് പി​ടി​യി​ലാ​യ​ത്. 2013 ഫെ​ബ്രു​വ​രി 14 ന് ​ആ​യി​രു​ന്നു ഭാ​ര്യ സ​ജി​നി​യെ ത​രു​ണ്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മൂ​ന്നു ​മാ​സം മാ​ത്ര​മാ​യി​രു​ന്നു ദാ​മ്പ​ത്യ​ത്തി​ന്‍റെ ആ​യു​സ്. ഇയാൾ ഭാര്യയെ കൊലപ്പെടുത്തി മുങ്ങിയ ശേഷം വേറെ വിവാഹം കഴിച്ചു സുഖമായി ജീവിക്കുകയായിരുന്നു. ബംഗളുരുവിൽ താമസിച്ചു വരികയായിരുന്ന ഇയാൾക്ക് ര​ണ്ടാം ഭാ​ര്യ​യി​ല്‍ ര​ണ്ടു കു​ട്ടി​ക​ളു​മു​ണ്ട്. പേരും വിലാസവും മാറ്റി ആ​റു വ​ര്‍​ഷ​മാ​യി ബം​ഗ​ളൂ​രു​വി​ല്‍ ഇ​യാ​ള്‍ താമസിച്ചു…

Read More

ശബരിമലയിലെ പോലീസ് അതിക്രമം: ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

ശബരിമല യുവതി പ്രവേശനത്തിനെതിരെ നിലക്കലിലും പമ്പയിലും സമരം നടത്തിയ അയ്യപ്പ ഭക്തർക്കെതിരായ പൊലീസ് അതിക്രമത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. ഒക്ടോബർ 17ന് നിലക്കലിൽ സമാധാന പരമായി നാമജപം നടത്തിവന്ന അയ്യപ്പ ഭക്തരെ അകാരണമായി പൊലീസ് തല്ലിച്ചതക്കുകയായിരുന്നുവെന്നും ഇത് അന്വേഷിച്ച് വേണ്ട നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ടാണ് കമ്മീഷന് പരാതി ലഭിച്ചത്. അതിക്രമം നടത്തിയ പൊലീസ് ഓഫീസർമാരുടെ പേരും പരാതിയിൽ പരാമർശിച്ചിട്ടുണ്ട്. കൂടാതെ പോലീസ് സമരക്കാരുടെ വാഹനങ്ങൾ തല്ലി തകർക്കുന്ന വീഡിയോയും കമ്മീഷന് നൽകിയിട്ടുണ്ട്. ശബരിമല അയ്യപ്പ സേവാ സമാജം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ്…

Read More

ആംനെസ്റ്റി ഇന്റര്‍നാഷണൽ ബെംഗളൂരു​ ഒാഫീസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി

ബെംഗളൂരു: മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ബെഗളൂരുവിലെ ഓഫീസ് അടക്കം രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) പ്രകാരമാണ് റെയ്ഡ് നടത്തിയതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ചില രേഖകള്‍ക്കുവേണ്ടിയാണ് തിരച്ചില്‍ നടത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് റെയ്ഡ് തുടങ്ങിയത്. സംഘടനയുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്‌ഡെന്നാണ് വിവരം. പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസിന്റെ നിരവധി ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ മരവിപ്പിച്ചിരുന്നു. ബെംഗളൂരുവിലെ…

Read More

നോര്‍ത്ത്ഈസ്റ്റിനെ ജംഷഡ്പൂര്‍ 1-1നു പിടിച്ചുകെട്ടി

ഐഎസ്എൽ: നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡും ജംഷഡ്പൂര്‍ എഫ്‌സിയും സമനില സമ്മതിച്ചു പിരിഞ്ഞു. ഹോംഗ്രൗണ്ടായ ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ നോര്‍ത്ത്ഈസ്റ്റിനെ ജംഷഡ്പൂര്‍ 1-1നു കുരുക്കുകയായിരുന്നു. ഒരു ഗോളിന് ലീഡ് ചെയ്ത ശേഷമാണ് ഗോള്‍ വഴങ്ങി നോര്‍ത്ത്ഈസ്റ്റ് ജയം കൈവിട്ടത്. എങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം തിരികെ പിടിക്കാന്‍ നോര്‍ത്ത്ഈസ്റ്റിന് ഈ സമനില മതിയായിരുന്നു. നാലു മല്‍സരങ്ങളില്‍ നിന്നും രണ്ടു വീതം ജയവും സമനിലയുമടക്കം എട്ടു പോയിന്റോടെയാണ് നോര്‍ത്ത്ഈസസ്റ്റ് ഒന്നാമതെത്തിയത്. ഏഴു പോയിന്റ് വീതമുള്ള എഫ്‌സി ഗോവയും ബെംഗളൂരു എഫ്‌സിയുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ആറു പോയിന്റോടെ…

Read More

മ്യൂസിക് കഫേ കരോൾ മൽസരം സംഘടിപ്പിക്കുന്നു.

ബെംഗളൂരു : മ്യൂസിക് കെഫേയുടെ ആഭിമുഖ്യത്തിൽ കരോൾ മൽസരം സംഘടിപ്പിക്കുന്നു, കല്യാൺ നഗർ ബാബുസ പാളയ സെന്റ് വിൻസന്റ് പള്ളോട്ടി സ്കൂളിൽ ഡിസംബർ 16 ന് ആണ് പരിപാടി. താൽപര്യമുള്ളവർ ബന്ധപ്പെടുക 9845771735,9845234576. ഐഡിയ സ്റ്റാർ സിങ്ങർ മൽസരാർത്ഥി പ്രശോഭിന്റെ നേതൃത്വത്തിൽ ബാംഗ്ലൂർ മ്യൂസിക് കഫേയുടെ സംഗീത പരിപാടി ഈ മാസം 27ന് ഹൈദരാബാദിൽ നടക്കും. അമീൻപൂറിലെ സെന്റ് ജൂഡ്സീറോ മലബാർ ചർച്ച് അംഗണത്തിൽ വൈകുന്നേരം 8 മണിക്കാണ് പരിപാടി.

Read More

നവംബര്‍ ഒന്നു മുതല്‍ മൊബൈൽ ആപ്പ് വഴി ജനറൽ ടിക്കറ്റ് ബുക്ക് ചെയ്യാം

റെയില്‍വേയുടെ റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകളെടുക്കാനുള്ള യു.ടി.എസ്. ആപ്പ് സേവനം നവംബര്‍ ഒന്നു മുതല്‍ രാജ്യമൊട്ടാകെ ലഭ്യമാകും. റെയില്‍വെ സ്റ്റേഷനില്‍നിന്ന് 25-30 മീറ്റര്‍ അകലെ നിന്നു മാത്രമെ ആപ്പ് വഴി ടിക്കറ്റെടുക്കാന്‍ കഴിയൂ. നാലുടിക്കറ്റില്‍ കൂടുതല്‍ എടുക്കാനും ഒരേസമയം കഴിയില്ല. പ്ലാറ്റ് ഫോം ടിക്കറ്റും സീസണ്‍ ടിക്കറ്റും ആപ്പ് വഴി ലഭ്യമാകും. ഓണ്‍ലൈനിലെ ജനറല്‍ ടിക്കറ്റ് വില്പന വഴി നിലവില്‍ പ്രതിദിനം 45 ലക്ഷം രൂപ റെയില്‍വേയ്ക്ക് ലഭിക്കുന്നുണ്ട്. സ്റ്റേഷനുകളും റെയില്‍പ്പാളങ്ങളും ജി.പി.എസിന്റെ അദൃശ്യവേലി (ജിയോ ഫെന്‍സിങ്)കൊണ്ട് സുരക്ഷിതമാക്കിയാണ് ആപ്പ് പുറത്തിറക്കുന്നത്. അതുകൊണ്ടുതന്നെ സ്റ്റേഷന്റെ 25…

Read More

വൈഎസ്ആർ കോൺഗ്രസ്‌ അധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഢിക്ക് കുത്തേറ്റു.

വിശാഖപട്ടണം: വൈഎസ്ആർ കോൺഗ്രസ്‌ അധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഢിക്ക് നേരെ ആക്രമണം. വിശാഖപട്ടണം വിമാനത്താവളത്തിൽ വെച്ച് ജഗന് കുത്തേറ്റു. ജഗൻ മോഹൻ റെഡ്ഢിയുടെ ഇടത് കൈക്കാണ് പരിക്ക്. അക്രമിയെ പൊലീസ് പിടികൂടി. സെല്‍ഫി എടുക്കാന്‍ ആവശ്യപ്പെട്ട് എത്തിയ യുവാവാണ് ജഗൻ മോഹൻ റെഡ്ഢിയെ കുത്തിയത്. ആന്ധ്രയില്‍ കോഴിപ്പോരിന് ഉപയോഗിക്കുന്ന ആയുധമുപയോഗിച്ചാണ് ആക്രമണം. വിമാനത്താവളത്തിലെ കഫ്ത്തീരിയയില്‍ ജോലി ചെയ്യുന്ന ആളാണ് അക്രമിയെന്നാണ് സൂചന. 160 സീറ്റുകളില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് പറഞ്ഞാണ് യുവാവ് കുത്തിയതെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. സെല്‍ഫി എടുത്ത ശേഷം തിരഞ്ഞ് ആക്രമിക്കുകയായിരുന്നു യുവാവ്.

Read More

നമ്പര്‍ പ്ലേറ്റിലെ അലങ്കാരപ്പണി ഇനി എട്ടിന്റെ പണി വാങ്ങിത്തരും

വാഹങ്ങളുടെ നമ്പര്‍ പ്ലേറ്റുകളിലെ അലങ്കാരം നിയമവിരുദ്ധമാണെന്ന മുന്നറിയിപ്പ് നല്‍കി കേരളാ പൊലീസ്. നമ്പര്‍ പ്ലേറ്റുകളില്‍ നമ്പറിനു സമാനമായ ചിത്രപ്പണിയും പേരുമെഴുതും നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കി. ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് നിര്‍ത്താതെ പോകുമ്പോള്‍ നമ്പര്‍ മനസ്സിലാക്കാന്‍ പോലും സാധിക്കാറില്ല. ചില നമ്പര്‍ പ്ലേറ്റുകളില്‍ 3, 4, 6, 8, 9 തുടങ്ങിയ നമ്പറുകള്‍ വായിച്ചെടുക്കാന്‍ പലപ്പോഴും സാധിക്കാറില്ല. ഇത്തരം നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചാല്‍ മോട്ടോര്‍ വാഹന നിയമം 177, 39, 192 വകുപ്പുകള്‍ കൂടി ചേര്‍ത്ത് രണ്ടായിരം…

Read More
Click Here to Follow Us