ചെന്നൈ: ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്നു പറഞ്ഞ് ഭാര്യ ആത്മഹത്യ ചെയ്താല്‍ ഭര്‍ത്താവിനെതിരെ പ്രേരണാകുറ്റം ചുമത്താനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭര്‍ത്താവിന്‍റെയോ ബന്ധുക്കളുടെയോ ക്രൂരതയില്‍ നിന്ന് ഭാര്യയ്ക്ക് സംരക്ഷണം നല്‍കുന്ന സെക്ഷന്‍ 498 എയുടെ പരിധിയില്‍ അവിഹിതബന്ധം വരില്ലെന്ന് കോടതി ചൂണ്ടികാട്ടി. യുവാവിനു മേല്‍ കീഴ്‌ക്കോടതി ചുമത്തിയ 3 വര്‍ഷം തടവും മറ്റു വകുപ്പുകളും എടുത്തു കളഞ്ഞാണ് മേല്‍കോടതിയുടെ നിരീക്ഷണം. സേലം സ്വദേശിയായ മാണിക്യം എന്ന യുവാവാണ് കീഴ്‌ക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കിയത്. അവിഹിത ബന്ധം ആരോപിച്ചാണ് മാണിക്യന്റെ ഭാര്യ ആത്മഹത്യ ചെയ്തത്. ഇതോടെ ഐപിസി 306…
Read MoreMonth: October 2018
എയര്‍ ഇന്ത്യ റെഡ് ഐ സര്‍വീസ് ഉടൻ ആരംഭിക്കും
ബെംഗളൂരു: എയര്‍ ഇന്ത്യ റെഡ് ഐ സര്‍വീസ് ഉടൻ ആരംഭിക്കും. നവംബര്‍ 30 മുതലാണ് എയര്‍ ഇന്ത്യ റെഡ് ഐ സര്‍വീസ് ആരംഭിക്കുന്നത്. സാധാരണ സമയത്തെ വിമാന നിരക്കിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇതില്‍ യാത്ര ചെയ്യാനാകും. രാത്രി വൈകി പുറപ്പെടുന്ന വിധമാണ് റെഡ് ഐ വിമാനങ്ങളുടെ സര്‍വീസ്. ഡല്‍ഹി-ഗോവ-ഡല്‍ഹി, ഡല്‍ഹി-കോയന്പത്തൂര്‍-ഡല്‍ഹി, ബംഗളൂരു-അഹമദാബാദ്-ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ റെഡ് ഐ സര്‍വീസ് ആരംഭിക്കുന്നത്.ഡല്‍ഹിയില്‍നിന്ന് എഐ 883 വിമാനം രാത്രി 10ന് പുറപ്പെട്ട് 12.35ന് ഗോവയില്‍ എത്തും. തിരിച്ച് ഗോവയില്‍ നിന്നും എഐ 884 വിമാനം പുലര്‍ച്ചെ 1.15ന്…
Read Moreരാഹുൽ ഈശ്വർ വീണ്ടും അറസ്റ്റിൽ
തിരുവനന്തപുരം: എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വിവാദ പരാമർശത്തിൽ രാഹുൽ ഈശ്വർ അറസ്റ്റിലായി. രക്തം ചിന്തിപ്പോലും ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് തടയാൻ ഒരു പ്ലാൻ ബി ഉണ്ടായിരുന്നു എന്നായിരുന്നു രാഹുൽ ഈശ്വറിന്‍റെ പരാമർശം. ഇതിനായി ഇരുപതോളം പേർ തയ്യാറായി നിന്നിരുന്നു എന്നും രാഹുൽ ഈശ്വർ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് കലാപത്തിന് ആഹ്വാനം നൽകിയതിന് രാഹുൽ ഈശ്വറിനെതിരെ എറണാകുളം പൊലീസ് കേസെടുത്തിരുന്നു. എറണാകുളത്തുനിന്ന് എത്തിയ പൊലീസ് സംഘം തിരുവനന്തപുരം നന്ദാവനത്തുള്ള ഫ്ലാറ്റിലെത്തി രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ട പരാമർശമാണ് രാഹുൽ ഈശ്വർ നടത്തിയത് എന്നായിരുന്നു രാഹുലിന്‍റെ…
Read Moreബാഡ്മിൻറൺ ടൂർണമെന്റ് നടത്തുന്നു.
ബാംഗ്ലൂർ മലയാളികളുടെ ഓൺലൈൻ കൂട്ടായ്മയായ ബാംഗ്ലൂർ മലയാളീ മേറ്റ്സ്ന്റെ നേതൃത്വത്തിൽ ബുലു ടാങ്കിസ് 2k18 ബാൻഡ്‌മിന്റൺ ടൂർണമെന്റ് നടത്തപ്പെടുന്നു.. ഒക്ടോബർ 28 നു ബിലക്കഹള്ളി flying birdie areena യിൽ വെച്ചാണ് ബുലു ടാങ്കിസ് 2k18 ലെ പ്രതിഭകൾ മാറ്റുരക്കുന്നത്.. ബിഎംഎം ലെ നാൽപതു ബാൻഡ്‌മിന്റൺ പ്ലയെർസ് പത്തു ടീമുകളായി ആണ് അണിനിരക്കുന്നത്.. വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് ഹോട്ടൽ ദർബാർ ഗ്രീൻസ് ആണ്
Read Moreവീഡിയോ: വൈറലായി 24 കിസ്സെസിന്‍റെ ട്രെയിലര്‍
തെലുങ്ക് ചിത്രമായ 24 കിസ്സെസിന്‍റെ ട്രെയിലറാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചൂടന്‍ ചര്‍ച്ച. സിനിമയുടെ പേര് പോലെ ട്രെയിലറിലും ചുംബനങ്ങളുടെ ഒരു നീണ്ടനിര തന്നെയാണ്. ഹേബാ പട്ടേലും അദിത് അരുണുമാണ് സിനിമയില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. അര്‍ജുന്‍ റെഡ്ഡി, ആര്‍എക്‌സ് 100 എന്നീ സിനിമകള്‍ക്ക് ലഭിച്ച വിജയത്തിന് പിന്നാലെ തെലുങ്ക് സിനിമകള്‍ സമാനമായ പ്രമേയങ്ങളാണ് കഥകളില്‍ സ്വീകരിച്ചുവരുന്നത്. നഷ്ടപ്രണയവും ചുംബനരംഗങ്ങളും ഒഴിച്ചുകൂടാന്‍ പറ്റാത്ത അവസ്ഥയായിരിക്കുകയാണ് തെലുങ്കില്‍ ഇപ്പോള്‍. വീഡിയോ കാണാം: ചിത്രം നവംബര്‍ 15 ന് റിലീസ് ചെയ്യും. അയോധ്യകുമാര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
Read Moreഭക്ഷണത്തെക്കുറിച്ചുള്ള പരാതി:എമ്പയർ ഹോട്ടലിലെ രണ്ട് മലയാളി ജീവനക്കാരെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു;തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ ജീവനക്കാരനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.
ബെംഗളൂരു : ഏറ്റവും അരക്ഷിതമായ സിറ്റി എന്ന നിലയിലേക്ക് പേരെടുക്കുകയാണ് നമ്മ ബെംഗളൂരു, ഭക്ഷണം ശരിയായില്ല എന്ന പേരിൽ എമ്പയർ ഹോട്ടലിലെ ഡെലിവറി ജീവനക്കാരനേയും സുഹൃത്തിനേയും യുവാക്കൾ സംഘം ചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചു. സംഭവം നടന്നത് ഈ വ്യാഴാഴ്ച രാത്രിയാണ് ,അർദ്ധരാത്രി 12:45 ഓടെ കോറമംഗല എമ്പയർ ഹോട്ടലിൽ നിന്നും ഓൺലൈനായി ലഭിച്ച ഓർഡർ ഡെലിവറി ചെയ്യാൻ വേണ്ടി കോറമംഗല ഇൻകം ടാക്സ് ഓഫീസിന്റെ എതിർ വശത്തുള്ള മുകൾ നിലയിലുള്ള വീട്ടിലേക്ക് അജിത് (22) ഭക്ഷണം എത്തി.പാർസൽ നൽകി അതിലുണ്ടായിരുന്ന ദാൽ ഫ്രൈ രുചിച്ചു നോക്കിയ…
Read Moreസ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു.
തിരുവനന്തപുരം:സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു. സമീപത്തെ ക്ഷേത്രക്യാമറയിൽ പതിഞ്ഞ ദൃശ്യമാണ് പരിശോധിക്കുന്നത്. ഒരാൾ ഓടി പോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമത്തിന് നേരെ ഇന്നുപുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. അക്രമി സംഘം രണ്ടുകാറുകളും ബൈക്കും തീയിട്ട് നശിപ്പിക്കുകയായിരുന്നു. തീ പടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റടക്കം ഇളകി നാശനഷ്ടമുണ്ടായിട്ടുണ്ട്. ആശ്രമത്തിന് മുന്നിൽ റീത്ത് വച്ചാണ് ആക്രമികള്‍ മടങ്ങിയത്. സ്വാമി സന്ദീപാനന്ദഗിരിയെ കൊല്ലാനുള്ള ശ്രമമാണ് നടന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സ്വാമിയ്ക്ക് കൃത്യമായ സുരക്ഷ പൊലീസ് ഒരുക്കും. ഇതുമായി ബന്ധപ്പെട്ട…
Read Moreവയസായെന്നു കരുതി വിഷമിക്കണ്ട; സ്മാർട്ഫോൺ ഉപയോഗിക്കാൻ സൗജന്യ പരിശീലനം
ബെംഗളുരു: ഇനി നിങ്ങൾ വയസായെന്നു കരുതി വിഷമിക്കണ്ട, സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ പ്രായമായവർ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കി സന്നദ്ധസംഘടനയായ നൈറ്റിംങ്ഗേൽ എംപവർമെന്റ് ഫൗണ്ടേഷൻ സൗജന്യ പരിശീലനം നൽകും. എല്ലാ ശനിയാഴ്ച്ചയും ആർടി നഗറിലെയും കെ ആർ മാർക്കറ്റിലെയും പ്രോജക്ട് ഒാഫീസുകളിൽ രാവിലെ 10 മുതൽ 1 മണിവരെയാണ് ക്ലാസുകൾ ക്രമപ്പെടുത്തിയിരിക്കുന്നത്. ക്ലാസിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കും താഴെ ചേർക്കുന്ന നമ്പർ ഉപയോഗപ്പെടുത്തുക. ഫോൺ: 080-26800333, 42423535
Read Moreകേരളത്തില്‍ നിന്നുള്ള കുപ്രസിദ്ധ ഗുണ്ടാതലവനെ ദക്ഷിണ കര്‍ണാടക ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു
ബെംഗളൂരു: കേരളത്തില്‍ നിന്നുള്ള കുപ്രസിദ്ധ ഗുണ്ടാസംഘ തലവനെ ദക്ഷിണ കര്‍ണാടക ജില്ലാ പോലീസ് അറസ്റ്റ്ചെയ്തു. അനസ് (40) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുമാസം മുന്‍പ് ഉപ്പിനങ്ങാടിയില്‍ കൊല്ലപ്പെട്ട നിലയില്‍ ഒരാളുടെ മൃതദേഹം അരുവിയില്‍ കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അനസിന്റെ അടുത്ത അനുയായിയായിരുന്ന ഉണ്ണികൃഷ്ണനായിരുന്നു ദക്ഷിണ കന്നഡയിലെയും മടിക്കേരിയിലെയും കര്‍ണാടകയിലെ മറ്റിടങ്ങളിലെയും ഇയാളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത്. എന്നാല്‍ തന്റെ സംഘാംഗമായ ഉണ്ണികൃഷ്ണനെ എന്തിനാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമല്ല. സെപ്റ്റംബര്‍ 3 നാണ് എറണാകുളം അറക്കപ്പടി സ്വദേശിയായ ഉണ്ണികൃഷ്ണന്‍ എന്നയാളുടെ മൃതദേഹം പരിക്കുകളോടെ കുപ്പട്ടിയിലെ ഒരു…
Read Moreകേരളം; കൗമാരക്കാരികള്‍ക്ക് കഴിയാന്‍ പറ്റിയ ഇന്ത്യയിലെ ഏറ്റവും നല്ല സംസ്ഥാനം.
ബെംഗളൂരു: രാജ്യത്ത് കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് അനുയോജ്യമായ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാം സ്ഥാനത്തെന്ന് പഠനം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോജക്ട് നന്‍ഹി കലി, നാന്ദി ഫൗണ്ടേഷന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ സംയുക്തമായി നടത്തിയ സര്‍വ്വേയിലാണ് കേരളം ഒന്നാസ്ഥാനം കരസ്ഥമാക്കിയത്. മിസോറാം, സിക്കിം, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥനങ്ങളാണ് അടുത്ത് മൂന്നു സാഥാനങ്ങള്‍ കരസ്ഥമാക്കിയത്. അതേസമയം നഗരങ്ങളില്‍ ഒന്നാം സ്ഥാനം മുംബൈയും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ കൊല്‍ക്കത്തയും ബെംഗളൂരുവും കരസ്ഥമാക്കി. ആയിരത്തോളം പേര്‍ ചേര്‍ന്നാണ് സര്‍വേ നടത്തിയത്. ഇതില്‍ രാജ്യത്തെ 30 സംസ്ഥാനങ്ങളേയും ഉള്‍പ്പെടുത്തിയിരുന്നു. 600…
Read More