കേരളം; കൗമാരക്കാരികള്‍ക്ക് കഴിയാന്‍ പറ്റിയ ഇന്ത്യയിലെ ഏറ്റവും നല്ല സംസ്ഥാനം.

ബെംഗളൂരു: രാജ്യത്ത് കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് അനുയോജ്യമായ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാം സ്ഥാനത്തെന്ന് പഠനം. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോജക്ട് നന്‍ഹി കലി, നാന്ദി ഫൗണ്ടേഷന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ സംയുക്തമായി നടത്തിയ സര്‍വ്വേയിലാണ് കേരളം ഒന്നാസ്ഥാനം കരസ്ഥമാക്കിയത്. മിസോറാം, സിക്കിം, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥനങ്ങളാണ് അടുത്ത് മൂന്നു സാഥാനങ്ങള്‍ കരസ്ഥമാക്കിയത്. അതേസമയം നഗരങ്ങളില്‍ ഒന്നാം സ്ഥാനം മുംബൈയും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ കൊല്‍ക്കത്തയും ബെംഗളൂരുവും കരസ്ഥമാക്കി.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

ആയിരത്തോളം പേര്‍ ചേര്‍ന്നാണ് സര്‍വേ നടത്തിയത്. ഇതില്‍ രാജ്യത്തെ 30 സംസ്ഥാനങ്ങളേയും ഉള്‍പ്പെടുത്തിയിരുന്നു. 600 ജില്ലകളില്‍ നിന്നും 74,000 കൗമാരക്കാരികളെയാണ് പഠന വിധേയമാക്കിയത്.

കേരളത്തില്‍ 81 ശതമാനവും പഠിക്കുന്നവരാണെന്നും അതില്‍ 96 ശതമാനം വിവാഹം കഴിക്കാത്തവരാണെന്നും 70 ശതമാനം പേര്‍ തുടര്‍ പഠനങ്ങള്‍ നടത്താന്‍ താത്പര്യപ്പെടുന്നവരാണെന്നും കണ്ടെത്തി. അതേസമയം 74 ശതമാനം പേര്‍ ഫടനത്തിനുശേഷം ജോേലിചെയ്യാന്‍ ആഗ്രഹിക്കുന്നതായും 73 ശതമാനം പേര്‍ 21 വയസ്സിനു ശേഷം മാത്രം കല്ല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നതായും പഠനം പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രക്ഷകനായി എത്തിയത് അതേ കൊലയാളി! ബെംഗളൂരു ഹിറ്റ് ആൻഡ് റണ്ണിൽ പോലീസിനെ ഞെട്ടിച്ച് ഡാഷ്‌കാം ദൃശ്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിയന്ത്രണം വിട്ട മണൽ ലോറി വീടിലേക്ക് മറിഞ്ഞു; ഡ്രൈവർ ക്യാബിനിൽ കുടുങ്ങി, കുടുംബാംഗങ്ങൾക്ക് പരുക്ക്
[masterslider id="10"]

Related posts