കേരളത്തില്‍ നിന്നുള്ള കുപ്രസിദ്ധ ഗുണ്ടാതലവനെ ദക്ഷിണ കര്‍ണാടക ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: കേരളത്തില്‍ നിന്നുള്ള കുപ്രസിദ്ധ ഗുണ്ടാസംഘ തലവനെ ദക്ഷിണ കര്‍ണാടക ജില്ലാ പോലീസ്  അറസ്റ്റ്ചെയ്തു. അനസ് (40) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുമാസം മുന്‍പ് ഉപ്പിനങ്ങാടിയില്‍ കൊല്ലപ്പെട്ട നിലയില്‍ ഒരാളുടെ മൃതദേഹം അരുവിയില്‍ കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

അനസിന്റെ അടുത്ത അനുയായിയായിരുന്ന ഉണ്ണികൃഷ്ണനായിരുന്നു ദക്ഷിണ കന്നഡയിലെയും മടിക്കേരിയിലെയും കര്‍ണാടകയിലെ മറ്റിടങ്ങളിലെയും ഇയാളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത്. എന്നാല്‍ തന്റെ സംഘാംഗമായ ഉണ്ണികൃഷ്ണനെ എന്തിനാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമല്ല.

  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്

സെപ്റ്റംബര്‍ 3 നാണ് എറണാകുളം അറക്കപ്പടി സ്വദേശിയായ ഉണ്ണികൃഷ്ണന്‍ എന്നയാളുടെ മൃതദേഹം പരിക്കുകളോടെ കുപ്പട്ടിയിലെ ഒരു അരുവിയില്‍ നിന്നും പോലീസ് കണ്ടെടുത്തത്. കേസില്‍ നേരത്തെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു.

കാക്കനാട് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗുണ്ടാത്തലവനായ ഇയാളുടെ കീഴില്‍ നിരവധി പേര്‍ ഉണ്ടെന്നാണ് വിവരം. സ്വര്‍ണ്ണക്കടത്ത്, തട്ടിക്കൊണ്ടുപോകല്‍, ഭൂമിയിടപാട് തുടങ്ങി നിരവധി മേഖലകളില്‍ സംഘം നിയമവിരുദ്ധമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു. ഇയാള്‍ക്കെതിരെ കേരളത്തില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നേരത്തെ കേസുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശികളായ ജീതു സജീ (23), സുഹൈല്‍ നാസര്‍ (22), ഔറംഗസീബ്‌ (37) പാലക്കാട് സ്വദേശി മൊഹമ്മദ്‌ ഷംനാസ് (23) എന്നിവരെ ഉപ്പിനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം അടക്കമുള്ള കേസുകള്‍ ചുമത്തിയാണ് അറസ്റ്റ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘നിന്റെ റേറ്റെത്രയാടി?’; ബെംഗളൂരുവിൽ രാത്രി ടാക്സി കാത്തുനിന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ
[masterslider id="10"]

Related posts