ബെംഗളൂരു: മകളെ മർദിച്ചെന്ന പരാതിയിൽ കന്നഡ താരം ദുനിയാ വിജയ്ക്കെതിരെ കേസ്. ആദ്യഭാര്യ നാഗരത്നയിലുള്ള മകൾ മോണിക്കയാണ് വിജയ്ക്കും രണ്ടാം ഭാര്യ കീർത്തിക്കും ഡ്രൈവർക്കുമെതിരെ ഗിരിനഗർ പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. വലതുകൈയ്ക്കു പൊട്ടലുള്ള മോണിക്ക സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. മർദിച്ച് അവശയാക്കിയ ശേഷം മോശം വാക്കുകൾ ഉപയോഗിച്ച് അപമാനിച്ചതായാണ് മോണിക്കയുടെ പരാതി.
എന്നാൽ പരാതിയിൽ കഴമ്പില്ലെന്നും വൈരാഗ്യം തീർക്കാനാണ് ആദ്യഭാര്യയുടെയും മകളുടെയും നീക്കമെന്നും ദുനിയാ വിജയ് ആരോപിച്ചു. മകളുമായി വഴക്കുണ്ടായിട്ടില്ലെന്നും വിജയ് പറഞ്ഞു. ജിംനേഷ്യം പരിശീലകനായ മാരുതി ഗൗഡയെ തട്ടിക്കൊണ്ടു പോയി അക്രമിച്ചെന്ന കേസിൽ റിമാൻഡിലായിരുന്ന ദുനിയാ വിജയ്ക്ക് കഴിഞ്ഞ ഒന്നിനാണ് കോടതി ജാമ്യം അനുവദിച്ചത്.
ഈ കേസ് ഹൈഗ്രൗണ്ട്സ് പൊലീസ് അന്വേഷിച്ചു വരുന്നതിനിടെയാണ് മകളുടെ പരാതിയിൽ ഗിരിനഗർ പൊലീസ് വീണ്ടും കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.കന്നഡ നടന്മാര്‍ ആയിരുന്ന അനില്‍ ,ഉദയ് എന്നിവര്‍ സിനിമ ചിത്രീകരണത്തിന് ഇടയില്‍ മുങ്ങി മരിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ “മസ്തിഗുടി” എന്ന സിനിമയുടെ നിര്‍മാതാവിനെ അറെസ്റ്റ് ചെയ്യാന്‍ പോയ പോലീസിനെ ആക്രമിച്ച കേസിലും വിജയ്ക്ക് എതിരെ കേസ് ഉണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.