സീസണിലെ ആദ്യ ജയം കരസ്ഥമാക്കി മുംബൈ സിറ്റി

പൂനെ സിറ്റിയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് മുംബൈ തകര്‍ത്തുവിട്ടത്. സീസണില്‍ മുംബൈയുടെ ആദ്യ ജയം കൂടിയാണിത്. നേരത്തേ കളിച്ച രണ്ടു മല്‍സരങ്ങളില്‍ ഓരോ സമനിലയും തോല്‍വിയുമാണ് മുംബൈയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. ആവേശകരമായ മല്‍സരത്തില്‍ ആദ്യ പകുതിയില്‍ത്തന്നെ രണ്ടു തവണ പൂനെയുടെ വല കുലുക്കി മുംബൈ വിജയമുറപ്പിച്ചിരുന്നു. മൗദു സൗഗു (25ാം മിനിറ്റ്), റാഫേല്‍ ബാസ്റ്റോസ് (45) എന്നിവരാണ് മുംബൈയുടെ സ്‌കോറര്‍. ആദ്യ ഗോള്‍ നേടുകയും രണ്ടാമത്തെ ഗോളിനു വഴിയൊരുക്കുകയും ചെയ്ത സൗഗുവാണ് മുംബൈയുടെ വിജയശില്‍പ്പി.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

ഇതാദ്യമായാണ് മുംബൈ തങ്ങളുടെ ഹോംഗ്രൗണ്ടില്‍ പൂനെയെ മുട്ടുകുത്തിക്കുന്നത്. കഴിഞ്ഞ നാലു സീസണുകളിലും പൂനെയെ മറികടക്കാന്‍ മുംബൈക്കായിരുന്നില്ല. 25ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവിലാണ് മുംബൈ അക്കൗണ്ട് തുറന്നത്. ഇടതു പാര്‍ശ്വത്തില്‍ നിന്നും പൗലോ മക്കാഡോ ബോക്‌സിനുള്ളിലേക്ക് പായിച്ച ക്രോസ് വലതു പോസ്റ്റില്‍ തട്ടി മടങ്ങിയപ്പോള്‍ റീബൗണ്ട് ചെയ്ത പന്ത് സൗഗു വലയിലേക്കു വഴിതിരിച്ചുവിടുകയായിരുന്നു.

ഗോള്‍ മടക്കാന്‍ പൂനെ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ ബാസ്റ്റേസ് മുംബൈയുടെ രണ്ടാം ഗോളും നിക്ഷേപിക്കുന്നത്. ബോക്‌സിനുള്ളില്‍ വച്ച് സൗഗുവിനെ പൂനെ താരം ചുന്റെയ ഫനായ് ഫൗള്‍ ചെയ്ത് വീഴ്ത്തിയതിനെ തുടര്‍ന്നു റഫറി പെനല്‍റ്റി വിധിക്കുകയായിരുന്നു. ഗോള്‍കീപ്പറെ കബളിപ്പിച്ച് മനോഹരമായ പെനല്‍റ്റിയിലൂടെ ബാസ്റ്റോസ് സ്‌കോര്‍ 2-0 ആക്കുകയും ചെയ്തു.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

മല്‍സരം 2-0ന് അവസാനിക്കാനിരിക്കെയാണ് ഇഞ്ചുറിടൈമില്‍ മുംബൈക്ക് അനുകുലമായി കളിയിലെ രണ്ടാമത്തെ പെനല്‍റ്റി വിധിച്ചത്. എന്നാല്‍ ലൂസിയാന്‍ ഗൊയാന്റെ പെനല്‍റ്റി ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്ത് തകര്‍പ്പന്‍ സേവിലൂടെ ബ്ലോക്ക് ചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
[masterslider id="10"]

Related posts