കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രണ്ടാം തവണയാണ് ജാമ്യാപേക്ഷയുമായി ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയെ സമീപിച്ചത്.
കേരളത്തിലേക്ക് പ്രവേശിക്കരുതെന്ന് ഹൈക്കോടതി ഫ്രാങ്കോ മുളയ്ക്കലിനോട് ആവശ്യപ്പെട്ടു. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. രണ്ടാഴ്ചയിൽ ഒരിക്കൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നുമാണ് ജാമ്യ വ്യവസ്ഥ. സർക്കാർ എതിര്‍പ്പ് അവഗണിച്ചാണ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം നല്‍കിയത്. സാക്ഷികൾ സ്വാധിനിക്കപ്പെടാമെന്നും കേസില്‍ 2 പേരുടെ കൂടി 164 എടുക്കാനുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.
കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരുടെ രഹസ്യ മൊഴിയെടുത്ത പശ്ചാത്തലത്തിലാണ് ബിഷപ്പ് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷയുമായെത്തിയത്. രഹസ്യ മൊഴിയെടുത്ത സാഹര്യത്തില്‍ ഇനി ജ്യുഡീഷ്യല്‍ കസ്റ്റഡിയുടെ ആവശ്യമില്ലെന്നായിരുന്നു ബിഷപ്പിന്റെ വാദം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.