ഏറണാകുളം: സംഘടനയില്‍ നിന്നും ആരും രാജി വെയ്ക്കില്ലെന്നും മീ ടൂ ക്യാമ്പയിനി൦ഗ് തുടങ്ങുന്നില്ലെന്നും ഡബ്ല്യുസിസി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
രേവതി, പത്മപ്രിയ, പാര്‍വതി, ബീന പോള്‍, അഞ്ജലി മേനോന്, അര്‍ച്ചന പത്മിനി, ദീദീ ദാമോദരന്‍, സജിത മഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ഇന്‍ഡസ്ട്രിയെ മികച്ചതാക്കാന്‍ കൂടുതല്‍ ശ്രമിക്കുമെന്നും അവര്‍ വ്യക്തമാക്കി.
കൂടാതെ, അമ്മ ഒരു സന്തുഷ്ട കുടുംബമല്ലെന്നും ആ മുഖംമൂടി വലിച്ചുകീറുമെന്നും താരങ്ങള്‍ വ്യക്തമാക്കി. അതിനുള്ള വഴിയാണ് ആക്രമിക്കപ്പെട്ട നടി തന്റെ ധീരതയിലൂടെ കാണിച്ചു തന്നത്.
ദേശീയ തലത്തില്‍ മീ ടൂ ക്യാമ്പയിന് ശക്തമാകുമ്പോള്‍ ആമിര്‍ ഖാനും അക്ഷയ് കുമാറുമൊക്കെ എടുത്ത നിലപാടുകള്‍ നമ്മള് കണ്ടതാണ്. അങ്ങനെയൊരു നിലപാട് അമ്മയില്‍ നിന്നും ഉണ്ടായിട്ടില്ല.
മാത്രമല്ല, മുകേഷ് വിഷയത്തില്‍ അമ്മയും സര്‍ക്കാരും നിലപാട് വ്യക്തമാക്കണമെന്നും തങ്ങള്‍ ടെസ് ജോസഫിനൊപ്പമാണെന്നും താരങ്ങള്‍ പറഞ്ഞു.
സിനിമാ രംഗം ശുദ്ധീകരിക്കുന്ന നടപടികളുമായി മുന്നോട്ടു പോകും. മുഖ്യമന്ത്രിയോട് സംസാരിച്ചതനുസരിച്ച് കമ്മിഷന് രൂപീകരിക്കും. ഇപ്പോള്‍ ഇത് സംസാരിക്കുന്നത് നാളെ വരുന്നവര്‍ക്ക് സുരക്ഷിതരായ ഇടമൊരുക്കാനാണ്.- ഡബ്ല്യുസിസി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.