ആലപ്പുഴ: പ്രളയകെടുതിയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ച നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 10 ന് നടത്തും. സച്ചിന് ടെണ്ടുല്‍ക്കര്‍ തന്നെയായിരിക്കും മുഖ്യാതിഥിയാവുകയെന്നും മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. ഈ തീരുമാനം ടൂറിസം മേഖലയ്ക്ക് ഉണർവ് പകരുന്നതിനോടൊപ്പം കുട്ടനാട് സുരക്ഷിതമാണെന്നുള്ള സന്ദേശം ലോകത്തിനു നൽകുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തവണ ആർഭാടങ്ങളെല്ലാം ചുരുക്കിയാണ് വള്ളംകളി നടത്തുന്നത് . കുട്ടനാടിന്റെയും അതുപോലെ ടൂറിസം മേഖലയുടേയും പുനരുജ്ജീവനം എന്ന ലക്ഷ്യവും കൂടി മുന്നിൽ കണ്ടാണ് വള്ളംകളി നടത്തുന്നത്.
Read MoreDay: 9 October 2018
ദീപിക പാദുകോണിന്റെ തലയ്ക്ക് വിലയിട്ട നേതാവ് വീണ്ടും ബിജെപിയില്‍
ഛത്തീസ്ഗഢ്: ബോളിവുഡ് താരം ദീപിക പാദുകോണിന്റെ തല വെട്ടിയെടുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച നേതാവ് സൂരജ് പാല് അമു വീണ്ടും ബിജെപിയിലേക്ക്. സംസ്ഥാന ബിജെപി അദ്ധ്യക്ഷനായ സുഭാഷ് ബരാലയാണ് അമുവിനെ ബിജെപിയിലേക്ക് തിരിച്ചു വിളിച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ തിരിച്ചെടുത്തത് തന്നെ സംബന്ധിച്ച് വീട്ടിലേക്ക് തിരിച്ചു വരുന്നത് പോലെയാണെന്ന് സൂരജ് പാല് പറഞ്ഞു. 2017 നവംബറിൽ സൂരജ് പാല് ഹരിയാനയിലെ ബി ജെ പിയുടെ ചീഫ് മീഡിയ കോര്‍ഡിനേറ്റര്‍ സ്ഥാനം രാജിവെച്ചിരുന്നു. പദ്മാവത് സിനിമയെ ചൊല്ലി വിവാദങ്ങൾ ഉണ്ടായപ്പോൾ ദീപികയുടെ തല വെട്ടിയെടുക്കുന്നവർക്ക് 10 കോടി രൂപ പാരിതോഷികമായി…
Read Moreയൂത്ത് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ചരിത്രം: 15കാരന് ഉയര്‍ത്തിയത് 274 കിലോ
ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ നടക്കുന്ന യൂത്ത് ഒളിമ്പിക്സില്‍ ചരിത്രമെഴുതി പതിനഞ്ചുകാരന്. ഭാരോദ്വഹനം പുരുഷന്മാരുടെ 62 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടിയയാണ് ഇന്ത്യന്‍ താരം ജെര്‍മി ലാല്‍രിംനുഗാ ചരിത്രത്തില്‍ ഇടം നേടിയത്. യൂത്ത് ഒളിമ്പിക്സിലെ പുരുഷന്മാരുടെ 62 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യത്തെ സ്വര്‍ണമാണിത്. 274 കിലോഗ്രാം ഭാര൦ ഉയര്‍ത്തിയാണ് ജെര്‍മി സ്വര്‍ണം സ്വന്തമാക്കിയത്. തുര്‍ക്കിയുടെ ടോപ്റ്റാസ് കാനറാണ് ഈ വിഭാഗത്തില്‍ വെള്ളി സ്വന്തമാക്കിയത്. കൊളംബിയയുടെ എസ്റ്റിവന്‍ ജോസ് വെങ്കല൦ കരസ്ഥമാക്കി. കൂടാതെ, ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 150 കിലോഗ്രാം…
Read Moreഡോളറിന് കുതിപ്പ്, രൂപ കൂപ്പ് കുത്തി
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകർച്ച നേരിട്ട് രൂപ. ഉച്ചയ്ക്കു ശേഷമുള്ള വ്യാപാരത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.27 രൂപയായി. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 84 ഡോളർ ആയി ഉയർന്നതാണ് രൂപയ്ക്കു തിരിച്ചടിയായത്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ 73.93 രൂപയായിരുന്നു മൂല്യം. പിന്നീടിത് 73.88 ആയി. എന്നാൽ ഉച്ചയായതോടെ രൂപ കൂപ്പുകുത്തുകയായിരുന്നു. ഈ മാസം 25ന് 74.23 ആയതായിരുന്നു ഇതിനു മുൻപ് ഏറ്റവും കുറവു രേഖപ്പെടുത്തിയ മൂല്യം. ഇറക്കുമതിക്കാർ ഡോളർ കൂടുതലായി ആവശ്യപ്പെടാൻ തുടങ്ങിയതും രൂപയെ പ്രതികൂലമായി ബാധിച്ചു.
Read More#METOO ക്യാമ്പയിനില്‍ കുടുങ്ങി കേന്ദ്രമന്ത്രി!
ന്യൂഡല്‍ഹി: മീ ടൂ ക്യാമ്പയിനില്‍ കുടുങ്ങി കേന്ദ്രമന്ത്രി!! വിദേശകാര്യസഹമന്ത്രി എം.ജെ. അക്ബറിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി മുതിര്‍ന്ന മാധ്യപ്രവര്‍ത്തക രംഗത്തെത്തിയതോടെ സ്ത്രീ സുരക്ഷയെപ്പറ്റി വാനോളം പ്രസംഗിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വെട്ടിലായി. 1977ല്‍ നടന്ന ഒരുസംഭവമാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക തന്റെ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. മുംബൈയിലെ ഹോട്ടല്‍ മുറിയില്‍ അഭിമുഖത്തിനായി തന്നെ രാത്രി 7 മണിക്ക് വിളിച്ചുവരുത്തിയ അക്ബര്‍ മോശം രീതിയില്‍ പെരുമാറിയെന്നാണ് മാധ്യമപ്രവര്‍ത്തക ആരോപിച്ചത്. അന്ന് അവര്‍ക്ക് പ്രായം 23 വയസ്, അക്ബറിന് 43 വയസും. ഇക്കാര്യം താന്‍ 2017ല്‍ വോഗ് മാസികയിലെ ലേഖനത്തില്‍ വെളിപ്പെടുത്തിയിരുന്നതായും…
Read Moreസേലം- കോയമ്പത്തൂർ റൂട്ടിൽ കൂടുതൽ പൂജാ സ്പെഷൽ സർവീസുകളുമായി കർണാടക ആർടിസി;കേരള ആർടിസിയുടെ എല്ലാ സ്പെഷലുകളും മൈസൂരു വഴി.
ബെംഗളൂരു : പൂജ അവധിക്ക് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷൽ ബസുകളുളായി കർണാടക ആർടിസി. ഈ മാസം 17 ന് കോട്ടയം (2), എറണാകുളം (3), മുന്നാർ (1), തൃശൂർ (3) ,പാലക്കാട് (4), കോഴിക്കോട് (3), മാഹി (1), വടകര (1), കണ്ണൂർ (3) എന്നിവിടങ്ങളിലേക്ക് 21 സ്പെഷലുകൾ ആണ് ഇത് വരെ അനുവദിച്ചത്. കേരള ആർ ടി സി 16 മുതൽ 22 വരെ ദിവസേന ഏഴു വീതം സ്പെഷലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ ഒന്നു പോലും സേലം കോയമ്പത്തൂർ…
Read Moreഉപയോക്താക്കളുടെ വിവരം ചോര്‍ന്നു: ഗൂഗിള്‍ പ്ലസിന് പൂട്ട് വീഴുന്നു
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ സോഷ്യല്‍ മീഡിയാ നെറ്റ്വര്ക്കായ ഗൂഗിള്‍ പ്ലസ് സേവനം അവസാനിപ്പിക്കുന്നു. സേവനം ഉപയോഗിക്കുന്ന അഞ്ച് ലക്ഷത്തോളം ഉപയോക്താക്കളുടെ സ്വാകാര്യ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണിത്. സേവന ഉപയോക്താക്കളുടെ ഇ-മെയില്‍ അഡ്രസ്, ജനന തീയതി, ലിംഗഭേദം, പ്രൊഫൈല്‍ ഫോട്ടോ, താമസിക്കുന്ന സ്ഥലങ്ങള്‍, തൊഴില്‍ ഉള്‍പ്പടേയുള്ള വിവരങ്ങളാണ് സാങ്കേതിക പിഴവ് മൂലം പരസ്യമായത്. ഗൂഗിള്‍ പ്ലസില്‍ സുരക്ഷാ പ്രശ്നങ്ങല്‍ കടന്നുകൂടിയതായി കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ കമ്പനി മനസ്സിലാക്കിയിരുന്നെങ്കിലും വിവരം പുറത്തുവിട്ടിരുന്നില്ല. ഗൂഗിള്‍ പ്ലസ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുണ്ടായ കുറവും അടച്ചു പൂട്ടലിന് വഴിയൊരുക്കിയെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്കിന്…
Read Moreപരിചയവുമില്ല, ഓര്മയുമില്ല, ആരോപണത്തെ ചിരിച്ചു തള്ളുന്നു; മുകേഷ്
തിരുവനന്തപുരം: ലൈംഗികാരോപണം ഉന്നയിച്ച ടെസ് ജോസഫിനെ പരിചയമില്ലെന്ന് എംഎല്‍എയും നടനുമായ മുകേഷ്. ആ പെണ്‍കുട്ടിയെ പരിചയവുമില്ല, ഓര്മയുമില്ല, ആരെയും ആര്‍ക്കും തേജോവധം ചെയ്യാവുന്ന അവസ്ഥയെന്നും മുകേഷ് പറഞ്ഞു. ആരോപണം ശരിയെങ്കില്‍ ഇത്രകാലം ഇവര്‍ എന്തുകൊണ്ട് ഇത് ഉന്നയിച്ചില്ലെന്നും മുകേഷ് ചോദിക്കുന്നു. ”ഈ ടെലിവിഷന്‍ ഷോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നതാണ്. ഈ ആരോപണത്തെക്കുറിച്ച് അറിയില്ല. ടെസ് ജോസഫ് എന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള ഓര്‍മ്മ പോലുമില്ല. എന്തുകൊണ്ട് ഇത്രയുംനാള്‍ ആരോപണം ഉയര്‍ത്തിയില്ല? ഇവരൊക്കെ ഉറക്കമായിരുന്നോ? എനിക്ക് ഒന്നും പറയാനില്ല. നിങ്ങള്‍ എന്താണെന്ന് വച്ചാല്‍ ചെയ്തോ. വേണമെങ്കില്‍ സുപ്രീം കോടതിയെ…
Read Moreജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിനെ വെട്ടിലാക്കി കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പ്
ബാംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന് തലവേദനയായി ഉപതിരഞ്ഞെടുപ്പ്. മൂന്ന് ലോക്സഭാ സീറ്റുകളിലേക്കും രണ്ട് നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പുകളാണ് ഇപ്പോള്‍ സര്‍ക്കാരിന് തലവേദനയായി മാറിയിരിക്കുന്നത്. ഷിമോഗ, ബെല്ലാരി, മാണ്ഡ്യ ലോക്സഭാ സീറ്റുകളിലേക്കും ജമാഖണ്ഡി, രാമനഗര എന്നീ നിയമസഭാ സീറ്റുകളിലേക്കും നവംബര്‍ മൂന്നിനാണു തെരഞ്ഞെടുപ്പു നടക്കുക. ശനിയാഴ്ചയാണു തെരഞ്ഞെടുപ്പ് കമ്മിഷന് ഉപതെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. ബി.എസ്. യെദ്ദ്യൂയൂരപ്പ, ബി. ശ്രീമലുരു, സി.എസ്. പുട്ടരാജു എന്നിവര്‍ കഴിഞ്ഞ മേയില്‍ നിയമസഭയിലേക്കുതെരഞ്ഞെടുക്കപ്പെട്ടതോടെയാണു മൂന്നു ലോക്സഭാ സീറ്റുകള്‍ ഒഴിവു വന്നത്. അടുത്ത വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലോക്സഭാ സീറ്റുകളിലേക്കു തിരഞ്ഞെടുപ്പ്…
Read More“തന്നോട് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചു”സിപിഎം എംഎല്‍എയും സിനിമ നടനുമായ മുകേഷിനെതിരെ ഗുരുതരമായ ആരോപണവുമായി ടെലിവിഷന്‍ സംവിധായിക;മീ ടൂ കാമ്പയിന് കേരളത്തിലെത്തുമ്പോള്‍ “ആദ്യപ്രതി” മുകേഷ്.
ഡൽഹി: മീ ടൂ കാമ്പയിനിൽ കുടുങ്ങി സിപിഎം എംഎൽഎയും നടനുമായ മുകേഷ്. 19 വർഷം മുമ്പ് നടന്ന സംഭവം വിവരിച്ച് ടെസ് ജോസഫ് എന്ന കാസ്റ്റിങ് ഡയറക്ടർ ആണ് രംഗത്ത് എത്തിയത്. ട്വിറ്ററിലൂടെയാണ് ടെസ് മുകേഷിനെതിരെ വിവാദമായ വെളിപ്പെടുത്തൽ നടത്തിയത്. ഒരു ടിവി ഷോയുടെ ഭാഗമായി ഹോട്ടൽ മുറിയിലെ ഫോണിൽ വിളിച്ച് നിരന്തരം ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് രംഗത്തെത്തിയത് കാസ്റ്റിങ് ഡയറക്ടർ കൂടിയായ ടെസ് ജോസഫ്. Took 19 yrs but here is my story #MeTooIndia #TimesUp #Metoo https://t.co/8R5PXAlll6 — Tess…
Read More