ഡോളറിന് കുതിപ്പ്, രൂപ കൂപ്പ് കുത്തി

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകർച്ച നേരിട്ട് രൂപ. ഉച്ചയ്ക്കു ശേഷമുള്ള വ്യാപാരത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.27 രൂപയായി.

ബ്രെന്‍റ് ക്രൂഡ് ഓയിലിന്‍റെ വില ബാരലിന് 84 ഡോളർ ആയി ഉയർന്നതാണ് രൂപയ്ക്കു തിരിച്ചടിയായത്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ 73.93 രൂപയായിരുന്നു മൂല്യം. പിന്നീടിത് 73.88 ആയി.

  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

എന്നാൽ ഉച്ചയായതോടെ രൂപ കൂപ്പുകുത്തുകയായിരുന്നു. ഈ മാസം 25ന് 74.23 ആയതായിരുന്നു ഇതിനു മുൻപ് ഏറ്റവും കുറവു രേഖപ്പെടുത്തിയ മൂല്യം.

ഇറക്കുമതിക്കാർ ഡോളർ കൂടുതലായി ആവശ്യപ്പെടാൻ തുടങ്ങിയതും രൂപയെ പ്രതികൂലമായി ബാധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts