വൈദ്യുതി ഡംപ് ട്രക്ക് പുറത്തിറക്കി ബെമല്‍.

ബെംഗളൂരു: പൊതുമേഖലാ സ്ഥാപനമായ ബെമൽ വൈദ്യുതി ഡംപ് ട്രക്ക് പുറത്തിറക്കി. പ്രധാനമന്ത്രിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന്റെ ഭാഗമായിട്ടാണ് ഖനന മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഉപകരിക്കുന്ന ട്രക്ക് പുറത്തിറക്കിയത്. മൈസൂരുവിൽ നടന്ന ചടങ്ങിൽ ബെമൽ സി.എം.ഡി. ദീപക് കുമാർ ഹോത്ത, നോർത്തേൺ കോൾഫീൽഡ്‌സ് ലിമിറ്റഡ് സി.എം.ഡി. പി.കെ. സിൻഹ എന്നിവർ ചേർന്ന് വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. മറ്റു ട്രക്കുകളെ പോലെ പരിസ്ഥിതിമലിനീകരണം ഉണ്ടാകില്ല എന്നതാണ് വൈദ്യുതി ട്രക്കിന്റെ ഏറ്റവും വലിയ പ്രത്യേകത. രാജ്യത്ത് ആദ്യമായിട്ടാണ് വൈദ്യുതി ഡംപ് ട്രക്ക് പുറത്തിറക്കുന്നത്.

Read More

സഞ്ചാരികൾക്ക് കുടകിലേക്ക‌ു ഏർപ്പെടുത്തിയ യാത്രാവിലക്ക‌് നിബന്ധനകളോടെ പിൻവലിച്ചു

മടിക്കേരി: സഞ്ചാരികൾക്ക് കുടകിലേക്ക‌ു ഏർപ്പെടുത്തിയ യാത്രാവിലക്ക‌് നിബന്ധനകളോടെ പിൻവലിച്ചു. ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും റോഡുകളും പാലങ്ങളും തകർന്നതിനാൽ ഒന്നരമാസമായി കുടകിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ചിരുന്നില്ല. അബി വെള്ളച്ചാട്ട മേഖലകൾ ഉൾപ്പെടെയുള്ള ചില വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക‌് പ്രവേശനമില്ലെന്ന നിബന്ധനയിലാണ‌് വിലക്ക‌ു നീക്കിയത‌്. കുടകിലെത്തുന്നവരുടെ സുരക്ഷ മാനിച്ചും യാത്രാക്ലേശം പരിഗണിച്ചുമാണ‌് ജില്ലാ ഭരണകേന്ദ്രം വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചത‌്. തകർന്ന റോഡുകളും പാലങ്ങളും താൽക്കാലിക അറ്റകുറ്റപ്പണി നടത്തിയാണ‌് പലയിടത്തും ചെറിയ വണ്ടികളെങ്കിലും കടന്നുപോകാൻ പാകപ്പെടുത്തിയത‌്. നിബന്ധനകൾ പാലിച്ചു വേണം ടൂറിസ‌്റ്റുകൾ കുടകിലെത്താനെന്ന‌് കുടക‌് ഡപ്യൂട്ടി കമ്മിഷണർ(കലക്ടർ) പി.ഐ.ശ്രീവിദ്യ അറിയിച്ചു.

Read More

ഗണപതി വിഗ്രഹം കള്ളമാർ മോഷ്ടിച്ചു;സ്വന്തം കയ്യില്‍ നിന്ന് കാശെടുത്ത് ഗണേശ ക്ഷേത്രമുണ്ടാക്കി മുസ്ലിം യുവാവ്‌

മൈസൂരു: കർണാടകയിൽ ഗൗരി-ഗണേശ ഉത്സവത്തിന് 2 ദിവസം മാത്രം ബാക്കി നിൽക്കെ ആഘോഷങ്ങളുടെ തിരക്കിലാണ് ടി റഹ്മാൻ. ഗണേശ ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി ഒരു പുത്തൻ ഗണപതി ക്ഷേത്രമാണ് റഹ്മാൻ പണിയുന്നത്. മൈസൂരിലെ ചാമരാജ് നഗർ ജില്ലാ ആസ്ഥാനത്തുനിന്നും 14 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലാണ് സംഭവം. ജലസേചന വകുപ്പിലെ ജീവനക്കാരനായിരുന്നു റഹ്മാൻ. കഴിഞ്ഞ വർഷം ചിക്കഹോൾ ജലസംഭരണി പ്രദേശത്തുനിന്നും ഗണപതി വിഗ്രഹം കള്ളമാർ മോഷ്ടിച്ചിരുന്നു. അത് തന്നെ ഏറെ അസ്വസ്ഥനാക്കി. അന്ന് മുതൽ ഒരു ഗണപതി ക്ഷേത്രം പണിയണമെന്ന അതിയായ ആഗ്രഹം തനിക്കുണ്ടായിരുന്നുവെന്ന് റഹ്മാൻ…

Read More

കിട്ടിയ അവസരം മുതലാക്കി ഓട്ടോറിക്ഷക്കാരും ടാക്സികളും;ഇന്നലെ ഈടാക്കിയത് “കഴുത്തറപ്പന്‍”നിരക്ക്.

ബെംഗളൂരു: ബന്ദിനെത്തുടർന്ന് ഭൂരിഭാഗം ടാക്സികളും നിരത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും സർവീസ് നടത്തിയ ടാക്സികൾ യാത്രക്കാരിൽനിന്ന് കഴുത്തറപ്പൻ നിരക്കാണ് ഈടാക്കിയത്. ഓൺലൈൻ ടാക്സികൾ രണ്ടു കിലോമീറ്റർ ദൂരത്തിന് 150 രൂപയ്ക്കടുത്ത് യാത്രക്കാരിൽനിന്ന് വാങ്ങി. ഓട്ടോറിക്ഷകളും അധിക നിരക്ക് ഈടാക്കി. ബി.എം.ടി.സി., കർണാടക ആർ.ടി.സി. ബസുകൾ സർവീസ് നടത്താതിരുന്നതിനാൽ മറ്റുമാർഗങ്ങളില്ലാതെ യാത്രക്കാർ സ്വകാര്യവാഹനങ്ങളെ ആശ്രയിക്കുകയായിരുന്നു. ചില ഓട്ടോറിക്ഷാ ഡ്രൈവർമാർ രണ്ടിരട്ടി നിരക്കുവരെ ഈടാക്കിയതായി യാത്രക്കാർ പറഞ്ഞു. തിങ്കളാഴ്ച രാവിലെ മറ്റു സ്ഥലങ്ങളിൽ നിന്ന് നഗരത്തിലെ ബസ് സ്റ്റാൻഡുകളിലെത്തിയ യാത്രക്കാരാണ് കുടുങ്ങിപ്പോയത്. പലർക്കും ബസ് സ്റ്റാൻഡുകളിൽ ഏറെ നേരം നിന്ന…

Read More

ഇവിടെ സ്വാമി,അവിടെ ബിഷപ്പും എംഎല്‍എയും;സ്ത്രീപീഡന പരാതി ലഭിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ കര്‍ണാടക പോലീസ്;ഉന്നതന്മാര്‍ക്ക് മുന്‍പില്‍ സ്ത്രീ സുരക്ഷ നിയമങ്ങള്‍ നോക്കുകുത്തി ആയി മാറുന്നതിന്റെ ഒരു നേര്‍ സാക്ഷ്യം കൂടി

ബംഗളൂരു: ബലാത്സംഗക്കേസിൽ മാണ്ഡ്യയിലെ വിവാദ ആൾദൈവം വിദ്യഹംസ ഭാരതിയെ അറസ്റ്റ് ചെയ്യാതെ കർണാടക പൊലീസ്. ഭർത്താവിന്‍റെ സഹായത്തോടെ വിദ്യഹംസയും അനുയായികളും വീട്ടിലെത്തി പീഡിപ്പിച്ചുവെന്ന് മൈസൂരുവിലെ യുവതി അഞ്ച് ദിവസം മുമ്പാണ് പരാതി നൽകിയത്. എന്നാല്‍ പ്രാഥമിക പരിശോധനകൾ പൂർത്തിയായ ശേഷമേ അറസ്റ്റുളളൂവെന്ന് പൊലീസ് ഇപ്പോഴും പറയുന്ന വാദം. മാണ്ഡ്യ പാണ്ഡവപുരയിലെ ത്രിധമ ക്ഷേത്രത്തിലെ സ്വയം പ്രഖ്യാപിത ആൾ ദൈവം വിദ്യഹംസ ഭാരതിക്കെതിരെയാണ് പരാതി. ആട്ടവും പാട്ടും നിറഞ്ഞ ആശ്രമരീതികൾ കൊണ്ട് വ്യത്യസ്തനാണ് വിദ്യഹംസ. കടം തീർക്കാൻ വിദ്യഹംസയ്ക്ക് വഴങ്ങിക്കൊടുക്കാൻ നിർബന്ധിച്ച ഭർത്താവ് പീഡനത്തിന് ഒത്താശ…

Read More

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യൂ… കാഷ് ബാക്കും കിഴിവും നേടൂ …

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ കാഷ് ബായ്ക്കും കിഴിവുകളും ഓഫര്‍ ചെയ്ത് ടിക്കറ്റ് ബുക്കിംഗ് സൈറ്റുകള്‍. ഐആര്‍സിടിസി വഴി ബുക്ക് ചെയ്ത് മൊബിക്വിക് വാലറ്റുവഴി പണം അടയ്ക്കുമ്പോള്‍ പത്ത് ശതമാനം കിഴിവാണ് ലഭിക്കുക. പുതിയ ഐര്‍സിടിസിയുടെ വെബ് സൈറ്റ്, ഐആര്‍സിടിസി റെയില്‍ കണക്ട് ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഈ കിഴിവ് ലഭിക്കും.മൊബിക്വിക്കിന് പിന്നാലെ പേ ടിഎം, ഫ്‌ളിപ്കാര്‍ട്ടിന്‍റെ ഫോണ്‍പെ എന്നിവയും ആകര്‍ഷകമായ ഓഫര്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 100 രൂപ കാഷ് ബായ്ക്കാണ് പേ ടിഎം ഓഫര്‍ചെയ്യുന്നത്. പേ…

Read More

സ്വവര്‍ഗാനുരാഗ പ്രണയകഥയുമായി ‘ഇവിടെ’

ദീപ എസ്തർ, മിഥില വേണുഗോപാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രേഷ്മ ശിവകുമാർ സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് ‘ഇവിടെ’. സ്ത്രീകളോട് തന്നെ ലൈംഗികവും വൈകാരികവുമായ ആകർഷണം തോന്നുന്ന പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്.  ജോ എന്ന നായികയുടെ ആത്മസംഘർഷത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ദീപ എസ്തറാണ് ചിത്രത്തില്‍ ജോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  താൻ ലെസ്ബിയനാണെന്ന കാര്യം സുഹൃത്തിനോട് പറയാന്‍ ശ്രമിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. ഡൽഹി രാജ്യാന്തര ചലച്ചിത്രമേളയിലേയ്ക്ക് ചിത്രം പരിഗണിക്കപ്പെട്ടിരുന്നു. രേഷ്മ ശിവകുമാർ കഥയെഴുതിയ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്…

Read More

ഹിജാബ് കെട്ടിയ ‘മിസ്റ്റര്‍ കേരള’ അഞ്ചു പേരെ പിന്നിലാക്കി കിരീടം ചൂടി!

കൊച്ചിയിൽ നടന്ന മിസ്റ്റര്‍ കേരള മത്സരത്തിലെ പ്രധാന ആകര്‍ഷണം വനിതാ വിഭാഗത്തിൽ മത്സരിക്കാനായി എത്തിയ മജിസിയ ഭാനു എന്ന പെണ്‍കുട്ടിയാണ്. കരുത്തും മെയ്‌വഴക്കവുമൊന്നും കണ്ടല്ല മജിസിയയെ ആളുകള്‍ ശ്രദ്ധിച്ചത്.  അതിനു പിന്നിൽ മത്സരത്തിനെത്തിയ പെൺകുട്ടിയുടെ വേഷമായിരുന്നു. ശരീരം പൂർണമായും മറച്ചത് കൂടാതെ ഹിജാബ് കൂടി ധരിച്ചാണ് മജിസിയ സ്റ്റേജിലെത്തിയത്. 23 കാരിയായ മജീസിയ ഭാനു മിസ്റ്റർ കേരള വനിതാ വിഭാഗം മത്സരത്തിൽ ഫൈനൽ റൗണ്ടിലെത്തിയ  അഞ്ചു പേരെ പിന്നിലാക്കി കിരീടം ചൂടുകയും ചെയ്തു. അങ്ങനെ, ‘ഹിജാബ് ധരിച്ച ബോഡി ബില്‍ഡര്‍‍‍’ എന്ന ലേബലും  മജിസിയയ്ക്ക്…

Read More

സെറീന വില്യംസിന് എട്ടിന്‍റെ പണി!

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പൺ ഫൈനല്‍ മത്സരത്തിനിടെ മോശമായി പെരുമാറിയ സെറീന വില്യംസിന് പതിനേഴായിരം ഡോളർ  (12,29,525 ഇന്ത്യന്‍ രൂപ) പിഴ. നാല്‍പ്പത്തിയേഴുകാരനായ അംപയർ കാർലോസ് റാമോസിനെ അസഭ്യം പറഞ്ഞതിന് പതിനായിരം ഡോളര്‍, കളിക്കിടെ കോച്ചിന്‍റെ നിർദേശങ്ങൾ പാലിക്കാതിരുന്നതിന് നാലായിരം  ഡോളര്‍, റാക്കറ്റ് നിലത്തടിച്ചതിന് മൂവായിരം  ഡോളര്‍ എന്നിങ്ങനെ മൂന്ന് കുറ്റങ്ങള്‍ക്കാണ് സെറീനയ്ക്ക് പിഴ വിധിച്ചിരിക്കുന്നത്. യുഎസ് ഓപ്പണ്‍ ചരിത്രത്തിലെ ഏറ്റവും വലിയ പിഴയാണിത്‌. അതേസമയം, റമോസ് ശ്രദ്ധിച്ച് കൈക്കാര്യം ചെയ്തിരുന്നെങ്കില്‍ ഈ സാഹചര്യം ഒഴിവാക്കാമായിരുന്നു എന്നാണ് വിമര്‍ശകരുടെ അഭിപ്രായം. പ്രോത്സാഹനം നല്‍കി ഒഴിവാക്കാമായിരുന്ന സാഹചര്യം…

Read More

പൂര്‍വ ജന്മത്തിലെ പങ്കാളി: വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, അധ്യാപിക അറസ്റ്റിൽ

പൂര്‍വ ജന്മത്തിലെ പങ്കാളിയെന്നാരോപ്പിച്ച് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച അധ്യാപിക അറസ്റ്റിൽ. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് 21 കാരിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയെ മുംബൈ സ്വദേശിനിയായ അധ്യാപിക തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. കിരൺ എന്ന വെറോണിക്ക ബൊറോദയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  ശനിയാഴ്ച രാത്രി വിദ്യാര്‍ഥിനിയുടെ പിപ്ലയ ഹനയിലെ വീട്ടിലെത്തിയ വെറോണിക്ക  പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടികൂടിയതോടെയാണ് വെറോണിക്ക തന്‍റെ ശ്രമം ഉപേക്ഷിച്ചത്. തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചികിത്സയില്‍ കഴിയുന്ന അമ്മയെ കാണാനായി ഈക്കഴിഞ്ഞ…

Read More
Click Here to Follow Us