ഇരുപത്തിനാല് മണിക്കൂറും ഫോണ്‍ കയ്യില്‍ കൊണ്ട് നടക്കുന്ന ശീലമുള്ളവരാണ് ഇന്നത്തെ തലമുറ. അത് കുറച്ച് സൗകര്യപ്രദമാക്കാന്‍ തയാറെടുക്കുകയാണ് ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ നൂബിയ. സ്മാര്‍ട്ട് ഫോണുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന സ്മാര്‍ട്ട് വാച്ച് എല്ലാവര്‍ക്കും ഏറെ സുപരിചിതമാണ്. അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായാണ് നൂബിയ പുതിയ ഇനം സ്മാര്‍ട്ട് ഫോണുമായി എത്തിയിരിക്കുന്നത്. ആല്‍ഫ എന്ന് പേരിട്ടിരിക്കുന്ന ഫോണിന്‍റെ സവിശേഷതകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല. എന്നാല്‍, ക്യാമറ, സ്പീക്കര്‍, വെര്‍ട്ടിക്കല്‍ ഡിസ്പ്‌ളേ തുടങ്ങിയ സംവിധാനങ്ങളാണ് ഫോണിലുള്ളതെന്ന് പുറത്തിറക്കിയ ട്രയിലര്‍ വീഡിയോയില്‍ നിന്ന് മനസ്സിലാക്കാം. ഇതോടൊപ്പം…
Read MoreMonth: September 2018
ഡിസ്‍ലൈക്കുകള്‍ വാരിക്കൂട്ടി പ്രിയയും കൂട്ടരും!
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാറ് ലവ്വിലെ പുതിയ ഗാനത്തിന് നാല് മണിക്കൂറിനുള്ളില്‍ ലഭിച്ചത് 220കെ ഡിസ്‍ലൈക്കുകള്‍. ”ഫ്രീക്ക് പെണ്ണേ” എന്ന് തുടങ്ങുന്ന പുതിയ ഗാനം 1.3 മില്യണ്‍ ആളുകളാണ്ഇതുവരെ കണ്ടത്. ചിത്രത്തിന്‍റെ ഡിസ്ലൈക്കിന് നന്ദി പറയുകയാണ് അഡാറ് ലവ് ടീം. ഡിസ്‍ലൈക്ക് ആണെങ്കിലും ഗാനത്തോട് പ്രതികരിച്ചതിന് നന്ദിയറിയിക്കുകയാണെന്ന് സംവിധായകന്‍ ഒമര്‍ ലുലുവും കൂട്ടരും ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. ‘ഫസ്റ്റ് ടൈം ഈസ് ബോറിംഗ്, നെസ്റ്റ് ടൈം വില്‍ ഗെറ്റ് ദ ഫീലിംഗ്’ എന്ന ഗാനത്തിലെ വരി തന്നെയാണ് ഗാനത്തിന്‍റെ കാര്യത്തിലും അണിയറ പ്രവര്‍ത്തകര്‍…
Read Moreതുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും എതിരാളികളെ ഇന്ത്യ നിഷ്പ്രഭരാക്കി.
ദുബായ്: തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും എതിരാളികളെ ഇന്ത്യ നിഷ്പ്രഭരാക്കി. ബംഗ്ലാദേശിനെ ഏഴു വിക്കറ്റിനാണ് ഇന്ത്യ കെട്ടുകെട്ടിച്ചത്. തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ ചിരവൈരികളായ പാകിസ്താനെ ഇന്ത്യ എട്ടു വിക്കറ്റിനു നിസ്സഹായരാക്കിയിരുന്നു. തകര്‍പ്പന്‍ പ്രകടനവുമായി ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ച ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ബൗളിങിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങിലും കത്തിക്കയറിയപ്പോള്‍ കടുവാക്കൂട്ടം വിരണ്ടോടി. ടോസിനു ശേഷം ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങിന് അയക്കുകയായിരുന്നു. അഞ്ചു പന്ത് ബാക്കിനില്‍ക്കെ ബംഗ്ലാദേശിനെ 173 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ഇന്ത്യ വിജയമുറപ്പിച്ചിരുന്നു. മറുപടിയില്‍ രോഹിത് (83*) മുന്നില്‍ നിന്നു നയിച്ചപ്പോള്‍ 36.2 ഓവറില്‍ മൂന്നു…
Read Moreട്രെയിനിലെ ചായക്കും കാപ്പിക്കും വില വര്‍ധിച്ചു
നിങ്ങള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നവരാണെങ്കില്‍ ഈ വാര്‍ത്ത ശ്രദ്ധിക്കുക. ട്രെയിനിലെ ചായക്കും കാപ്പിക്കും ഐആര്‍സിടിസി വില വര്‍ധിപ്പിച്ചു. നിലവിലെ ഏഴു രൂപയില്‍നിന്ന് പത്ത് രൂപയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം മറ്റ് ഭക്ഷ്യവസ്തുക്കള്‍ക്കും വിലകൂട്ടും. വിലകൂട്ടാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് റെയില്‍വെ ബോര്‍ഡിന് കോര്‍പ്പറേഷന്‍ അപേക്ഷ നല്‍കി. നിലവില്‍ 350 തീവണ്ടികളിലാണ് ഐആര്‍സിടിസിയുടെ പാന്‍ട്രി കാറുള്ളത്. ചായയ്ക്കും കാപ്പിക്കും ഏഴുരൂപയാണെങ്കിലും ഇപ്പോള്‍തന്നെ പത്തുരൂപ ഈടാക്കുന്നുണ്ടെന്ന് നേരത്തെതന്നെ ആരോപണമുണ്ട്. റെയില്‍വെ യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് അഞ്ചുരൂപയുടെ ഗുണിതങ്ങളായി വിലനിശ്ചയിക്കാന്‍ അനുവദിക്കണമെന്ന് കോര്‍പ്പറേഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഊണ്, കുപ്പിവെള്ളം, ചായ,…
Read Moreമഠം സന്ദർശനത്തിന് വന്ന ഫ്രാങ്കോ മുളയ്ക്കൻ രാത്രിയിൽ അവിടെ തങ്ങി; ചർച്ചക്കെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിപ്പിച്ചു; അടുത്തു ചെന്നപ്പോൾ ചേർത്തുപിടിച്ചു; ഭയന്നുപോയ ഞാൻ കുതറിയോടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല; തുടർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു; കന്യാസ്ത്രീ നൽകിയത് അക്കമിട്ട് നിരത്തിയ പരാതി; ഇടയനോടൊപ്പം ഒരു ദിവസം കാരണം തിരുവസ്ത്രം ഊരിയത് കർത്താവിന്റെ 18 മണവാട്ടികൾ; കേരളാ പൊലീസ് കുടുക്കിയത് പ്രാർത്ഥനാലയവും ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ച മെത്രാനെ.
സ്വന്തം കൈപ്പടയിൽ കന്യാസ്ത്രീ എഴുതിയ കത്തിൽ അനുഭവിക്കേണ്ടി വന്ന ക്രൂരതകൾ എണ്ണിയെണ്ണി പറഞ്ഞിരുന്നു. എന്നിട്ടും പൊലീസ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തൊടാൻ ഏറെ മടിച്ചു. ബിഷപ്പിന്റെ സ്വാധീനം തന്നെയായിരുന്നു ഇതിന് കാരണം. പിന്നീട് തെളിവുകൾ മാറ്റിയും മറിച്ചും നോക്കി. പുറത്തുവന്ന കത്തിൽ ബിഷപ്പ് തന്നെ പീഡിപ്പിച്ച വിവരം കന്യാസ്ത്രീ തുറന്നു പറയുന്നുണ്ട്. വത്തിക്കാൻ പ്രതിനിധിക്ക് അയച്ച കത്ത് പുറത്തു വന്നതോടെയാണ് ബിഷപ്പിനെ വത്തിക്കാനും കൈവിടേണ്ട അവസ്ഥ വന്നത്. ഇതോടെയാണ് ബിഷപ്പിനെ സ്ഥാനത്ത് നിന്നും മാർപ്പാപ്പ മാറ്റുന്നത്. പിന്നാലെ അറസ്റ്റും. സന്യാസിനി സഭയുടെ കാര്യങ്ങളുടെ പേരു…
Read Moreലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗര൦: അബുദാബി
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി യുഎഇ തലസ്ഥാനമായ അബുദാബി. ഏറ്റവും കുറവ് കുറ്റകൃത്യങ്ങള്‍ നടക്കുന്ന നഗരമാണ് അബുദാബി. ഏകദേശം 338 നഗരങ്ങളെ പിന്നിലാക്കിയാണ് അബുദാബി പട്ടികയില്‍ ഒന്നാമതെത്തിയത്. അമേരിക്കയിലെ ഏറ്റവും വലിയ ഡാറ്റാബേസ് സ്ഥാപനവും ലോകത്തിലെ മിക്കരാജ്യങ്ങളിലെയും ജീവിതരീതികൾ സംബന്ധിച്ച് പ്രത്യേക പഠനം നടത്തുകയും മുന്നറിയിപ്പു വിവരങ്ങൾ വിശദമായി നൽകുകയും ചെയ്യുന്ന നംബിയോയുടെ പുതിയ റിപ്പോർട്ടിലാണ് ഈക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ടോക്കിയോ (ജപ്പാൻ), ബാസെൽ (മ്യൂനിക്), വിയന്ന (വിയന്ന) തുടങ്ങിയ ലോകത്തിലെ 338 നഗരങ്ങളെ മറികടന്നാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതവും ഭദ്രതയും ഉറപ്പാക്കുന്ന തലസ്ഥാന നഗരമായി…
Read Moreയാത്രക്കാരെ കൊണ്ടുപോയ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ ബസിന് തീപിടിച്ചു
ചെന്നൈ: യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ ബസിന് തീപിടിച്ചു. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം.വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. അറൈവല്‍ പോയിന്റിന് അരികില്‍ വച്ചാണ് ബസിന് തീപിടിച്ചത്. ഉടന്‍ തന്നെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജീവനക്കാര്‍ തീ അണച്ചതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകട സമയത്ത് അമ്പതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നുവെന്ന് വിമാനത്താവള ജീവനക്കാരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
Read Moreമുഖ്യമന്ത്രി മാപ്പ് പറയണം;കുമാരസ്വാമിക്ക് എതിരെ ബിജെപിയുടെ പരാതി ഗവര്‍ണര്‍ക്ക്.
ബംഗളൂരു: കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കെതിരെ ബിജെപി ഗവർണർക്ക് പരാതി നൽകി. സർക്കാരിനെ തകർക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന കുമാരസ്വാമിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് ഗവർണർ വാജുഭായ് ആർ. വാലയ്ക്ക് പാർട്ടി പരാതി നൽകിയത്. ഈ വിഷയത്തിൽ കുമാരസ്വാമി മാപ്പ് പറയണമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ കരന്തലജെ ആവശ്യപ്പെട്ടു. കോൺഗ്രസ്‌ജെഡിഎസ് സഖ്യസർക്കാരിനെ തകർക്കാൻ ബജെപിയും യെദിയൂരപ്പയും എല്ലാ പരിധികളും ലംഘിക്കുകയാണെന്നു കഴിഞ്ഞ ദിവസം കുമാരസ്വാമി ആരോപിച്ചിരുന്നു. സർക്കാരിനെ മറിച്ചിടാൻ എംഎൽഎമാരെ ചാക്കിട്ട് പിടിക്കുകയാണ്. ഇതിന്റെ ഭാഗമായി എംഎൽഎമാരെ സൈനിക വിമാനത്തിൽ മുംബൈയിലേക്കും പുനയിലേക്കും കൊണ്ടുപോകാനുള്ള നീക്കമാണ്…
Read Moreബിഷപ് വിഷയത്തില്‍ പാര്‍ട്ടിയും സര്‍ക്കാറും രണ്ട് തട്ടില്‍;സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നിലപാട് തള്ളി ഇപി ജയരാജന്‍;കോടിയേരിയുടെ നിലപാട് അദ്ദേഹത്തിനോട് ചോദിക്കണമെന്നും മന്ത്രി.
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നിലപാട് തള്ളി ഇപി ജയരാജന്‍. കന്യാസ്ത്രീകളുടെ സമരത്തിന് ഒപ്പമാണ് സർക്കാർ. അന്വേഷണം കൃത്യമായ ദിശയിൽ നടക്കുന്നുണ്ട്. തെറ്റ് ചെയ്തവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും . കോടിയേരിയുടെ നിലപാട് അദ്ദേഹത്തിനോട് ചോദിക്കണമെന്നും ഇപി ജയരാജന്‍ പറഞ്ഞു. കോടിയേരിക്ക് മറുപടിയുമായി നേരത്തെ സമരസമിതിയും രംഗത്തെത്തിയിരുന്നു. സമരചരിത്രം സിപിഎം മറക്കരുതെന്ന് സമരസമിതി കൺവീനർ ഫാദർ അഗസ്റ്റിൻ വട്ടോളി പറഞ്ഞു. മാർപാപ്പ തള്ളിപ്പറഞ്ഞ വ്യക്തിയെയാണ് സിപിഎം സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും പ്രസ്താവന അങ്ങേയറ്റം വേദനാജനകമാണെന്നും സമരസമിതി അംഗങ്ങള്‍ പ്രതികരിച്ചു. കന്യാസ്ത്രീകളടക്കമുള്ള സമരസമിതി നടത്തുന്ന സമരം…
Read Moreക്യാപ്റ്റന്‍ രാജുവിന്‍റെ സംസ്കാരം ഇന്ന്
അന്തരിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിന്‍റെ സംസ്കാരം ഇന്ന്. കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 6.45 ഓടെ പാടിവട്ടത്തെ വീട്ടില്‍ എത്തിച്ചു. തുടര്‍ന്ന് എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം സ്വദേശമായ പത്തനംതിട്ടയിലേക്ക് കൊണ്ടുപോകും. പത്തനംത്തിട്ടയിലേക്കുള്ള യാത്രാമധ്യേ ആലപ്പുഴയില്‍ ക്യാപ്റ്റന്‍റെ പ്രിയപ്പെട്ട ഭക്ഷണശാലയായ ബ്രദേഴ്‌സ് ഹോട്ടലില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി അല്‍പനേരത്തേക്ക് തങ്ങും. ഒന്നരയോടെ പത്തനംതിട്ടയില്‍ എത്തിക്കുന്ന മൃതദേഹം മാക്കാംകുന്ന് സെന്‍റ് പീറ്റേഴ്‌സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ 3.30 വരെ പൊതുദര്‍ശനത്തിനു വയ്ക്കും. 3.45 മുതല്‍ 4.15 വരെ ഓമല്ലൂരിലെ ബന്ധുവീട്ടിലെ ചടങ്ങുകള്‍ക്ക് ശേഷം…
Read More