മുഖ്യമന്ത്രി മാപ്പ് പറയണം;കുമാരസ്വാമിക്ക് എതിരെ ബിജെപിയുടെ പരാതി ഗവര്‍ണര്‍ക്ക്‌.

ബംഗളൂരു: കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കെതിരെ ബിജെപി ഗവർണർക്ക് പരാതി നൽകി. സർക്കാരിനെ തകർക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന കുമാരസ്വാമിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് ഗവർണർ വാജുഭായ് ആർ. വാലയ്ക്ക് പാർട്ടി പരാതി നൽകിയത്. ഈ വിഷയത്തിൽ കുമാരസ്വാമി മാപ്പ് പറയണമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ കരന്തലജെ ആവശ്യപ്പെട്ടു.

  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ

കോൺഗ്രസ്‌ജെഡിഎസ് സഖ്യസർക്കാരിനെ തകർക്കാൻ ബജെപിയും യെദിയൂരപ്പയും എല്ലാ പരിധികളും ലംഘിക്കുകയാണെന്നു കഴിഞ്ഞ ദിവസം കുമാരസ്വാമി ആരോപിച്ചിരുന്നു. സർക്കാരിനെ മറിച്ചിടാൻ എംഎൽഎമാരെ ചാക്കിട്ട് പിടിക്കുകയാണ്. ഇതിന്റെ ഭാഗമായി എംഎൽഎമാരെ സൈനിക വിമാനത്തിൽ മുംബൈയിലേക്കും പുനയിലേക്കും കൊണ്ടുപോകാനുള്ള നീക്കമാണ് നടക്കുന്നത്. പിന്നീട് ഇവരെ സംസ്ഥാനത്തെത്തിച്ച് വിശ്വാസവോട്ടെടുപ്പ് നടത്താനാണ് ബിജെപിയുടെ നീക്കമെന്നും കുമാരസ്വാമി ആരോപിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts