സ്വയം പ്രതിരോധ ക്ലാസുകൾ; കർണാടക റസിഡൻഷ്യൽ സ്കൂളുകളിലെ പെൺകുട്ടികൾക്കായി ഒരുക്കുന്നു.

ബെംഗളൂരു: വിവിധ സർക്കാർ റസിഡൻഷ്യൽ സ്‌കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കായി സംസ്ഥാന സർക്കാർ സ്വയം പ്രതിരോധ പരിശീലനം നൽകുമെന്ന് സാമൂഹികക്ഷേമ മന്ത്രി കോട്ട ശ്രീനിവാസ പൂജാരി അറിയിച്ചു.

ഇതിനായി കരാട്ടെ, തായ്‌ക്വോണ്ടോ, ജൂഡോ എന്നിവ “ഒബവ്വ സ്വയം പ്രതിരോധ പരിശീലനത്തിന്” കീഴിൽ സർക്കാർ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തുടനീളമുള്ള റസിഡൻഷ്യൽ സ്‌കൂളുകളിൽ 1.82 ലക്ഷം വിദ്യാർത്ഥികളാണ് പഠിക്കുന്നതെന്നും അതിൽ പോസ്റ്റ് മെട്രിക് വിദ്യാർത്ഥികൾക്ക് ഈ പരിശീലനം നൽകുമെന്നും പൂജാരി പറഞ്ഞു.

  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്

ഓണറേറിയം അടിസ്ഥാനത്തിൽ വിദഗ്ധരെ സർക്കാർ നിയമിക്കുമെന്നും അധ്യയന വർഷത്തിൽ ഒരു മണിക്കൂർ വീതം ആഴ്ചയിൽ രണ്ടുതവണ പരിശീലനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പദ്ധതി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യുന്നത്.

  പ്രവചനാതീതമായി പലപ്പോഴും പെരുമഴ; ടെക് സിറ്റിക്ക് രക്ഷയാകേണ്ട റഡാർ പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ന് മുതൽ സാധാരണക്കാരുടെ പോക്കറ്റ് ചോരുമോ? പാചകവാതക വിതരണം മുതൽ ബാങ്ക് ഇടപാടുകൾ വരെ; അറിഞ്ഞിരിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ
[masterslider id="10"]

Related posts