കലിപ്പടക്കി മഞ്ഞപട; എടിക്കെയെ സ്വന്തം തട്ടകത്തിൽ 2 ഗോളിന് തകര്‍ത്തു.

കൊല്‍ക്കത്ത: ഐഎസ്എല്ലിന്റെ അഞ്ചാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ തുടക്കം. ഉദ്ഘാടന മല്‍സരത്തില്‍ രണ്ടു തവണ ചാംപ്യന്‍മാരായ എടിക്കെയെ അവരുടെ മൈതാനത്ത് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു മഞ്ഞപ്പട കെട്ടുകെട്ടിക്കുകയായിരുന്നു. ഗോള്‍രഹിതമായി ഒന്നാംപകുതിക്കു ശേഷമായിരുന്നു രണ്ടു ഗോളുകളും പിറന്നത്. 77ാം മിനിറ്റില്‍ സ്ലൊവേനിയന്‍ താരം മറ്റെയ് പോപ്ലാറ്റ്‌നിക്കിലൂടെ അക്കൗണ്ട് തുറന്ന മഞ്ഞപ്പട ഫൈനല്‍ വിസിലിന് നാലു മിനിറ്റുള്ളപ്പോള്‍ സെര്‍ബിയന്‍ താരം സ്ലാവിസ സ്‌റ്റൊയാനോവിച്ചിന്റെ വണ്ടര്‍ ഗോളില്‍ വിജയമുറപ്പിക്കുകയായിരുന്നു. ഇതാദ്യമായാണ് എടിക്കെയെ അവരുടെ തട്ടകത്തില്‍ ബ്ലാസ്റ്റേഴ്‌സ് കെട്ടുകെട്ടിക്കുന്നത്. കഴിഞ്ഞ സീസണില്‍ നിന്നും വ്യത്യസ്തമായി യുവനിരയെയാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ്…

Read More

പൊലീസ് വെടിവയ്പ്പ്: ആപ്പിള്‍ സെയിൽസ് മാനേജർ കൊല്ലപ്പെട്ടു

ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആപ്പിള്‍ സെയിൽസ് മാനേജർ വിവേക് തിവാരിയാണ് കൊല്ലപ്പെട്ടത്. ലഖ്നൗവില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 2 പൊലീസുകാർക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. കൂടാതെ എസ്.ഐ.ടി കേസ് അന്വേശിക്കുമെന്നും എ.ഡി.ജി പറഞ്ഞു. വിവേക് ​​തിവാരിയുടെ സ്വഭാവത്തെക്കുറിച്ച് സംശയമില്ല. കൂടാതെ തലയ്ക്ക് വെടിയേറ്റതുമൂലമാണ് മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാവുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പൊലീസ് പറയുന്ന കഥയും വിവേക് തിവാരിയുടെ സുഹൃത്ത്‌ പറയുന്നതും തമ്മില്‍ വ്യത്യാസം. വിവേക് തിവാരി കൊല്ലപ്പെട്ടത് പൊലീസ് ഏറ്റുമുട്ടലിലാണെന്നും ഇത്…

Read More

ഫേസ്ബുക്കില്‍ വന്‍ സുരക്ഷാ വീഴ്ച്ച; 5 കോടിയലധികം പ്രൊഫൈലുകള്‍ ചോര്‍ത്തി ഹാക്കര്‍മാര്‍

ന്യൂയോര്‍ക്ക്: ഹാക്കര്‍മാരുടെ പിടിയില്‍ കുടുങ്ങി സാമൂഹ്യമാധ്യമങ്ങളിലെ ആഗോള ഭീമന്‍ ഫേസ്ബുക്ക്. 5 കോടി ആളുകളുടെ പ്രൊഫൈല്‍ വിവരങ്ങള്‍ അവരുടെ അനുമതിയില്ലാതെ ചോര്‍ന്നതായി ഫേസ്ബുക്ക് അറിയിച്ചു. നേരത്തെ ഉണ്ടായ കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിന് ശേഷമാണ് ഈ പുതിയ സുരക്ഷാ വീഴ്ച. ഫേസ്ബുക്കിന് വന്‍ സുരക്ഷാ വീ‍ഴ്ച പറ്റിയതായി സി.ഇ.ഒ സുക്കര്‍ബര്‍ഗ് തന്നെ വ്യക്തമാക്കി. ഹാക്ക് ചെയ്യപ്പെട്ട വിവരം ഫേസ്ബുക്ക് തന്നെയാണ് ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുന്നത്. ഫേസ്ബുക്ക് കോഡിലെ സുരക്ഷാവീഴ്ച്ചയിലൂടെ സ്‌പെഷ്യല്‍ ഡിജിറ്റല്‍ കീ വിവരങ്ങള്‍ കരസ്ഥമാക്കിയ ഹാക്കര്‍മാര്‍ പാസ് വേഡ് വീണ്ടും നല്‍കാതെ തന്നെ ആളുകളുടെ…

Read More

ആരാധകർ നിരാശപ്പെടേണ്ട! സിരകളിൽ ചൂടുപകരാൻ സണ്ണി ലിയോൺ നഗരത്തിലെത്തും; പോലീസിന്റെ അനുമതി ലഭിച്ചു.

ബെംഗളൂരു∙ കന്നഡ സംഘടനകളുടെ കടുത്ത പ്രതിഷേധത്തിനിടെ, ബോളിവുഡ് നടി സണ്ണി ലിയോണിന്റെ നൃത്തപരിപാടിക്ക് പൊലീസിന്റെ അനുമതി. നവംബർ മൂന്നിനു നൃത്തപരിപാടിക്ക് അനുമതി നൽകിയതായി ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ അഡിഷനൽ പൊലീസ് കമ്മിഷണർ സീമന്ത് കുമാർ സിങ് പറഞ്ഞു. സംഘാടകരായ ടൈംസ് ക്രിയേഷൻസിനോട് ടിക്കറ്റ് വിൽപനയുടെ എണ്ണത്തിൽ നിയന്ത്രണം പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. മേഖലയിൽ മദ്യവിൽപന അനുവദിക്കില്ല. പൊലീസിന്റെ ശക്തമായ സുരക്ഷാ വലയത്തിലായിരിക്കും വൈറ്റ് ഓർക്കിഡ് ഹോട്ടലിൽ പരിപാടി നടക്കുക. സംസ്കാരത്തിന് യോജിച്ചതല്ല സണ്ണി ലിയോണിന്റെ നൃത്തമെന്നു കന്നഡ സംഘടനകൾ ആരോപിക്കുന്നുണ്ടെങ്കിലും, കന്നഡ ഗാനങ്ങൾക്കൊപ്പം നൃത്തം ചവിട്ടിയാൽ പ്രശ്നമില്ലെന്നു ചൂണ്ടിക്കാട്ടി ഒരുവിഭാഗം കഴിഞ്ഞ ദിവസം…

Read More

തൃശൂരില്‍ ഭൂചലനം..

തൃശൂര്‍: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ ഭീതിപ്പെടുത്തി ഭൂചലനം.  തൃശൂരിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. രാത്രി 11.13 ഓടെയാണ് ശബ്ദത്തോടെ ഒരു സെക്കന്‍ഡ് ദൈര്‍ഘ്യത്തില്‍ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ നഗര൦, പാട്ടുരായ്ക്കല്‍, വിയ്യൂര്‍, ലാലൂര്‍, ചേറൂര്‍, ഒല്ലൂര്‍, പൂച്ചട്ടി, കണ്ണംകുളങ്ങര, കൂര്‍ക്കഞ്ചേരി, ചിയ്യാരം വിജയമാത പള്ളി, അമ്മാടം, പെരിഞ്ചേരി, കോലഴി, മണ്ണുത്തി, ആശാരിക്കാട്, പട്ടാളക്കുന്ന്, അയ്യന്തോള്‍, എന്നീ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. മഴ പെയ്യുന്നതിനാല്‍ ഇടി മുഴക്കത്തിന്‍റെ ഭാഗമാണെന്നായിരുന്നു ആളുകള്‍ ആദ്യം സംശയിച്ചത്. എന്നാല്‍ വീടിന്‍റെ വാതിലുകള്‍ ശബ്ദത്തോടെ ഇളകുകയും, പാത്രങ്ങള്‍ മറിഞ്ഞു വീഴുകയും ചെയ്തതോടെ…

Read More

വീഡിയോ: ‘ഉറി’ ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടു

ജമ്മു കശ്മീരിലെ ഉറിയില്‍ സൈനിക ക്യാംപിനു നേരെ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി ഒരുക്കുന്ന ചിത്രമായ ‘ഉറി’യുടെ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ ആദിത്യ ധര്‍ ആണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വിക്കി കൗശല്‍ പ്രധാനവേഷത്തില്‍ എത്തുന്നു. യാമി ഗൗതം, കൃതി എന്നിവരാണ് മറ്റു താരങ്ങള്‍. ചിത്രം അടുത്തവര്‍ഷം ജനുവരി 11ന് തിയറ്ററുകളിലെത്തും. 2016 സെപ്റ്റംബര്‍ 28 ന് പാക് അധീന കാശ്മീരിലെ ഭീകരരുടെ ലോഞ്ച് പാഡുകളിലായിരുന്നു ഇന്ത്യന്‍ സേന മിന്നലാക്രമണം നടത്തിയത്. പാക്ക് അധിനിവേശ കാശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ടായിരുന്നു സൈന്യത്തിന്‍റെ സര്‍ജിക്കല്‍…

Read More

പ്രളയ ദുരിതാശ്വാസ സഹായം കേരള സമാജം – കെ എന്‍ ഇ ട്രസ്റ്റ് 10 ലക്ഷം നല്‍കി

ബെംഗളൂരു : ബംഗ്ലൂര്‍ മലയാളികളുടെ മാതൃ സംഘടനായ ബാംഗ്ലൂര്‍ കേരള സമാജത്തിന്റെയും കൈരളീ നികേതന്‍ എഡ്യുക്കേഷന്‍ ട്രസ്ടിന്റെയും നേതൃത്വത്തില്‍ നവ കേരള നിര്‍മ്മാണത്തിനായി ആദ്യ ഗഡു പത്തുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  നല്‍കി. കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണന്‍, ജനറല്‍സെക്രട്ടറി റജി കുമാര്‍ , ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍ , കെ  എന്‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി എച് പത്മനാഭന്‍ , സെക്രട്ടറി സി ഗോപിനാഥന്‍ , ട്രഷറര്‍ വിനേഷ് എന്നിവര്‍ തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി…

Read More

ഏഷ്യയിലെ സ്കോട്ട് ലാണ്ടിലേക്ക് ഒരു യാത്ര; ‘എന്നാ ഒരു ഇതാന്നേ…!’

പതിവ് തെറ്റിയില്ല രാവിലെ പ്രാതലിനുള്ള നീണ്ട മണിയടി കേട്ട് ഉണര്‍ന്നു.. രണ്ട് ദിവസം അടുപ്പിച്ച് കോളേജ് അവധിയാണ്.. സാധാരണ അവധി ദിവസം പോലെ തന്നെ ഡബ്ബ്സ്മാഷുകളും, സ്മൂളും ഒക്കെയായി സ്വന്തം കഴിവുകള്‍ സ്വയം ആസ്വദിച്ച് സമയം കടന്നുപോകുമെന്ന വിശ്വാസത്തില്‍ പതിയെ കട്ടിലിനോട് വിട ചൊല്ലി എഴുന്നേറ്റു. എത്ര വൈകി പോയാലും ഭക്ഷണം കിട്ടുമെന്നുള്ള ധൈര്യത്തില്‍ മൂടിപുതച്ചുറങ്ങുന്ന സഹവാസികളെ വിളിച്ചുണര്‍ത്തി. പല്ല് തേപ്പ് എന്ന കര്‍ത്തവ്യം ആര്‍ക്കോ വേണ്ടി നിറവേറ്റി തീന്മേശയില്‍ ചെന്നിരുന്നു. ഉപ്പുമാവും പഴവും. ഹോസ്റ്റല്‍ നിവാസികളുടെ ദേശീയ ആഹാരം. അതങ്ങനെ ആസ്വദിച്ച് ബഡായികള്‍ക്ക്…

Read More

ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ഇന്ത്യന്‍ മുത്തം.

ദുബായ്: ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ഇന്ത്യന്‍ മുത്തം. മറ്റൊരു ഫൈനലില്‍ കൂടി ബംഗ്ലാ കടുവകളുടെ കഥ കഴിച്ച് ഇന്ത്യക്കു കിരീടമധുരം. ഏഴാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പ് സ്വന്തമാക്കുന്നത്. ഏറ്റവുമധികം തവണ ചാംപ്യന്‍മാരായ ടീമും ഇന്ത്യ തന്നെ. അവസാന പന്ത് വരെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ, കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കലാശക്കളിയില്‍ മൂന്നു വിക്കറ്റിനാണ് ബംഗ്ലാദേശിനെ ഇന്ത്യ മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 48.3 ഓവറില്‍ 222 റണ്‍സിന് എറിഞ്ഞുവീഴ്ത്തിയപ്പോള്‍ ഇന്ത്യ അനായാസം ജയിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നു. എന്നാല്‍ അതേ നാണയത്തില്‍…

Read More
Click Here to Follow Us