കലിപ്പടക്കി മഞ്ഞപട; എടിക്കെയെ സ്വന്തം തട്ടകത്തിൽ 2 ഗോളിന് തകര്‍ത്തു.

കൊല്‍ക്കത്ത: ഐഎസ്എല്ലിന്റെ അഞ്ചാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ തുടക്കം. ഉദ്ഘാടന മല്‍സരത്തില്‍ രണ്ടു തവണ ചാംപ്യന്‍മാരായ എടിക്കെയെ അവരുടെ മൈതാനത്ത് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു മഞ്ഞപ്പട കെട്ടുകെട്ടിക്കുകയായിരുന്നു. ഗോള്‍രഹിതമായി ഒന്നാംപകുതിക്കു ശേഷമായിരുന്നു രണ്ടു ഗോളുകളും പിറന്നത്.

77ാം മിനിറ്റില്‍ സ്ലൊവേനിയന്‍ താരം മറ്റെയ് പോപ്ലാറ്റ്‌നിക്കിലൂടെ അക്കൗണ്ട് തുറന്ന മഞ്ഞപ്പട ഫൈനല്‍ വിസിലിന് നാലു മിനിറ്റുള്ളപ്പോള്‍ സെര്‍ബിയന്‍ താരം സ്ലാവിസ സ്‌റ്റൊയാനോവിച്ചിന്റെ വണ്ടര്‍ ഗോളില്‍ വിജയമുറപ്പിക്കുകയായിരുന്നു. ഇതാദ്യമായാണ് എടിക്കെയെ അവരുടെ തട്ടകത്തില്‍ ബ്ലാസ്റ്റേഴ്‌സ് കെട്ടുകെട്ടിക്കുന്നത്. കഴിഞ്ഞ സീസണില്‍ നിന്നും വ്യത്യസ്തമായി യുവനിരയെയാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് ഇറക്കിയത്. കളിയിലുടനീളം മികച്ചുനിന്ന മഞ്ഞപ്പട അര്‍ഹിച്ച ജയം തന്നെയാണ് സ്വന്തമാക്കിയത്. പന്തടക്കത്തിലും ഗോള്‍ ശ്രമത്തിലുമെല്ലാം ബ്ലാസ്റ്റേഴ്‌സ് എതിരാളികളെ പിന്നിലാക്കി.

  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts