ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി യുഎഇ തലസ്ഥാനമായ അബുദാബി. ഏറ്റവും കുറവ് കുറ്റകൃത്യങ്ങള്‍ നടക്കുന്ന നഗരമാണ് അബുദാബി. ഏകദേശം 338 നഗരങ്ങളെ പിന്നിലാക്കിയാണ് അബുദാബി പട്ടികയില്‍ ഒന്നാമതെത്തിയത്.
അമേരിക്കയിലെ ഏറ്റവും വലിയ ഡാറ്റാബേസ് സ്ഥാപനവും ലോകത്തിലെ മിക്കരാജ്യങ്ങളിലെയും ജീവിതരീതികൾ സംബന്ധിച്ച് പ്രത്യേക പഠനം നടത്തുകയും മുന്നറിയിപ്പു വിവരങ്ങൾ വിശദമായി നൽകുകയും ചെയ്യുന്ന നംബിയോയുടെ പുതിയ റിപ്പോർട്ടിലാണ് ഈക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ടോക്കിയോ (ജപ്പാൻ), ബാസെൽ (മ്യൂനിക്), വിയന്ന (വിയന്ന) തുടങ്ങിയ ലോകത്തിലെ 338 നഗരങ്ങളെ മറികടന്നാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതവും ഭദ്രതയും ഉറപ്പാക്കുന്ന തലസ്ഥാന നഗരമായി യുഎഇ തലസ്ഥാനമായ അബുദാബി ഒന്നാം സ്ഥാനത്തെത്തിയത്.
കഴിഞ്ഞ വർഷത്തെ ആദ്യ പകുതിയിലും അബുദാബിയായിരുന്നു ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഒന്നാമത്. നംബിയോ ലോകത്താകമാനമുള്ള രാജ്യങ്ങളുടെ ഡാറ്റാബേസ് വളരെ കൃത്യതയോടും സൂക്ഷ്മതയോടും നൽകുന്നു.
ജീവിതരീതി, പാർപ്പിടം, ഹെൽത്ത്കെയർ, ഗതാഗതം, കുറ്റകൃത്യങ്ങൾ തുടങ്ങിയ വിവരങ്ങളുടെ ഡാറ്റാബേസും നംബിയോ പ്രസിദ്ധീകരിക്കുന്നു. ആഗോള സുരക്ഷ സൂചികയിൽ കഴിഞ്ഞ നാലു വർഷത്തെ ആദ്യ പകുതിയുടെ ഫല പ്രകാരം അബുദാബി എമിറേറ്റിന്റെ പദവി 2015ലെ ആദ്യ പകുതിയിൽ ലോകത്ത് 21-ാം സ്ഥാനത്തായിരുന്നു.
2016 ആദ്യ പകുതിയിൽ ആഗോളതലത്തിൽ നാലാം സ്ഥാനത്തായിരുന്നു അബുദാബി. 2017ന്റെ ആദ്യ പകുതിയിലും ഈ വർഷം ആദ്യ പകുതിയിലും അബുദാബി ലോകത്തിലെ ഒന്നാം സ്ഥാനം കീഴടക്കി.
അബുദാബി എമിറേറ്റിന്റെ സുരക്ഷാ സൂചിക 2015ൽ 78.38 പോയിന്റായിരുന്നു. 2016ൽ 84.23 ആയി ഉയർന്നു. കഴിഞ്ഞ വർഷം 86.46 പോയിന്റും ഈ വർഷം 88.26 പോയിന്റിലും ഉയർച്ച കൈവരിച്ചു.
അബുദാബിയിൽ ജനങ്ങളുടെ സുരക്ഷയും ഭദ്രതയും വർധിപ്പിക്കുന്നതിന് ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയും കർശന നടപടികളും പ്രധാന കാരണമാണ്.
അബുദാബി എമിറേറ്റിനെ ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഒന്നാമതെത്തിക്കാനിടയാക്കിയത് ദീർഘ വീക്ഷണത്തോടെയുള്ള തീരുമാനങ്ങളും ജനങ്ങൾക്കു നൽകുന്ന സുരക്ഷിതത്വ നടപടികളുമാണ്.
ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും പൗരന്മാരുടെ ജീവിതനിലവാരം വർധിപ്പിക്കുന്നതിനും സഹിഷ്ണുത പുലർത്തുന്നതിലും രാജ്യത്തെ ഭരണാധികാരികളുടെയും നിയമസംഹിതയുടെയും പങ്ക് വളരെ വലുതാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.