ടീം ഇന്ത്യ തങ്ങളുടെ തനിനിറം പുറത്തെടുത്തപ്പോള്‍ ചിരവൈരികളായ പാകിസ്താന്‍ നിഷ്പ്രഭരായി.

തീപാറുമെന്നു വിലയിരുത്തപ്പെട്ട പോരാട്ടത്തില്‍ ഇന്ത്യ ഏകപക്ഷീയമായാണ് ജയിച്ചു കയറിയത്. എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. തലേദിവസം അസോസിയേറ്റ് ടീമായ ഹോങ്കോങിനോടു കഷ്ടിച്ചു ജയവുമായി തടിതപ്പിയ ഇന്ത്യയെയല്ല പാകിസ്താനെതിരേ കണ്ടത്. കളിയുടെ സമഗ്ര മേഖലയിലും പാകിസ്താനെ പിന്തള്ളിയ രോഹിത്തും സംഘവും ഒരു വെല്ലുവിളിയുമില്ലാതെ അനായാസം ജയിച്ചു കയറുകയായിരുന്നു. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും പാകിസ്താനെ നിസ്സഹായരാക്കുകയായിരുന്നു ഇന്ത്യ. ഈ ജയത്തോടെ ഗ്രൂപ്പ് ബി ജേതാക്കളായി ഇന്ത്യ സൂപ്പര്‍ ഫോറിലെത്തി.

ടോസിനു ശേഷം ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത സര്‍ഫ്രാസ് ഖാന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് ഇന്ത്യ തെളിയിച്ചു. മുഴുവന്‍ ഓവര്‍ ക്രീസില്‍ നില്‍ക്കാന്‍ പോലും അനുവദിക്കാതെ 43.1 ഓവറില്‍ 162 റണ്‍സിന് പാക്പടയെ ഇന്ത്യ എറിഞ്ഞൊതുക്കിയിരുന്നു. ഒരാള്‍ പോലും പാക് നിരയില്‍ അര്‍ധസെഞ്ച്വറി തികച്ചില്ല. 47 റണ്‍സെടുത്ത ബാബര്‍ അസമാണ് പാകിസ്താന്റെ ടോപ്‌സ്‌കോറര്‍. ശുഐബ് മാലിക്കാണ് (43) മറ്റൊരു പ്രധാന സ്‌കോര്‍. മറുപടിയില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 29 ഓവറില്‍ ഇന്ത്യ ലക്ഷ്യത്തിലേക്കു കുതിച്ചെത്തി. ഓപ്പണര്‍മാരായ രോഹിത്തും (52) ധവാനും (46) മിന്നിയപ്പോള്‍ തന്നെ ഇന്ത്യ വിജയമുറപ്പിച്ചിരുന്നു. അമ്പാട്ടി റായുഡുവും (31*) ദിനേഷ് കാര്‍ത്തികും (31*) ചേര്‍ന്ന് ഇന്ത്യയുടെ ജയം പൂര്‍ത്തിയാക്കി.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

നേരത്തേ വാലറ്റത്ത് ഫഹീം അഷ്‌റഫ് (21), മുഹമ്മദ് ആമിര്‍ (18*) എന്നിവരുടെ കൂടി ചെറുത്തിനില്‍പ്പ് ഇല്ലായിരുന്നെങ്കില്‍ പാക് സ്‌കോര്‍ 150 പോലും കടക്കില്ലായിരുന്നു. ഇന്ത്യക്കു വേണ്ടി ഭുവനേശ്വര്‍ കുമാറും കേദാര്‍ ജാദവും മൂന്നു വിക്കറ്റ് വീതമെടുത്തു. ജസ്പ്രീത് ബുംറയ്ക്കു രണ്ടു വിക്കറ്റ് ലഭിച്ചു. തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലും വെടിക്കെട്ട് താരം ലോകേഷ് രാഹുലിനെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
[masterslider id="10"]

Related posts