ബെംഗളൂരു: കർണാടകയിലെ സഖ്യകക്ഷി സർക്കാരിനെ വീഴ്‌ത്താൻ പതിനട്ടെടവും പുറത്തെടുക്കുകയാണ് ബിജെപി എന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. കോൺഗ്രസ് ജെഡിഎസ് സഖ്യത്തെ തകർക്കാനായി എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ ബിജെപി സൈനിക വിമാനം ഏർപ്പാടാക്കിയതായും കുമാരസ്വാമി ആരോപിക്കുന്നു. ബിജെപിയും യെദ്യൂരപ്പയും എല്ലാ പരിധിയും ലംഘിച്ചിരിക്കുകയാണ്. ഞങ്ങളുടെ ചില എംഎൽഎമാരോട് അവരെ സൈനിക വിമാനത്തിൽ മുംബൈയിലേക്കും പുണെയിലേക്കും കൊണ്ടുപോയി തിരികെ ബെംഗളൂരുവിൽ എത്തിച്ച് വിധാൻ സൗധയിൽ വിശ്വാസ വോട്ടെടുപ്പ് വേളയിൽ ഹാജരാക്കാമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു. അഞ്ച് കോടി രൂപയും മറ്റ് ചിലകാര്യങ്ങളുമാണ് എംഎൽഎമാർക്ക് വാഗ്ദാനം ചെയ്യുന്നത്. എന്ത്…
Read MoreDay: 20 September 2018
പിഎന്‍ബി ഉള്‍പ്പടെ മൂന്നു ബാങ്കുകള്‍കൂടി ലയിപ്പിക്കാന്‍ ഒരുങ്ങുന്നു
മുംബൈ: ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയുടെ ലയനത്തിനുശേഷം ഈ വര്‍ഷം അവസാനത്തോടെ ബാങ്കിങ് മേഖലയില്‍ മറ്റൊരു ലയനത്തിനുകൂടി സര്‍ക്കാര്‍ ഒരുങ്ങിയേക്കും. മൂന്നു പൊതുമേഖല ബാങ്കുകളായ പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, ആന്ധ്ര ബാങ്ക് എന്നിവയാകും ലയിച്ച് ഒന്നാകുന്നത്. സര്‍ക്കാരിന്‍റെ ലക്ഷ്യം ചെറു ബാങ്കുകള്‍ ലയിപ്പിച്ച് ബാങ്കിങ് മേഖല ശക്തിപ്പെടുത്തുക എന്നതാണ്. ഡിസംബര്‍ 31നുമുമ്പായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടത്തിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയുടെ…
Read Moreദിവസവും മൂന്ന് സ്വര്‍ണ മാലയെങ്കിലും അടിച്ചു മാറ്റിയിരിക്കണം! ഭാര്യ നല്‍കിയ “ടാര്‍ഗറ്റ്” തികക്കാന്‍ വേണ്ടി “ഓവര്‍ ടൈം” പണിയെടുത്ത് ഭര്‍ത്താവ് പെരും കള്ളനായി മാറി;മാല മോഷ്ടാവ് അച്യുത് കുമാറിന്റെ ഭാര്യയെ പോലീസ് പ്രേരണ കുറ്റത്തിന് അറസ്റ്റ് ചെയ്തു.
ബെംഗളൂരു: മാലമോഷ്ടാവായ ഭർത്താവിന് പിന്നാലെ പ്രേരണക്കുറ്റത്തിന് ഭാര്യയും പിടിയിൽ. മോഷ്ടാവായ അച്യുത് കുമാറിന്റെ ഭാര്യ മഹാദേവി (29) ആണ് കെങ്കേരി പൊലീസിന്റെ പിടിയിലായത്. ആഡംബര ജീവിതത്തിന് പ്രതിദിനം മൂന്ന് സ്വർണമാലയെങ്കിലും മോഷ്ടിച്ച് കൊണ്ടുവരാൻ മഹാദേവി പ്രേരിപ്പിച്ചതിനാലാണ് താൻ സ്ഥിരം മോഷ്ടാവായി മാറിയതെന്ന് അച്യുത്കുമാർ പൊലീസിന് മൊഴി നൽകിയിരുന്നു. മഹാദേവിയാണ് സ്വർണാഭരണങ്ങൾ വിവിധ കടകളിൽ കൊണ്ടുപോയി വിറ്റ് പണം വാങ്ങിയിരുന്നത്.മാലവിറ്റ് കിട്ടുന്ന പണം ആഡംബര ഹോട്ടലുകളിൽ താമസിച്ചും വിലകൂടിയ വസ്തുക്കൾ വാങ്ങിച്ചുമാണ് ചെലവഴിച്ചിരുന്നത്. ഗോവയിൽ ഒളിവിൽ കഴിയുകയായിരുന്ന മഹാദേവി കഴിഞ്ഞ ദിവസം ബെംഗളൂരുവിലെത്തിയപ്പോഴാണു പിടിയിലായത്. രണ്ട് മാസം മുൻപ് പൊലീസിനെ കണ്ട്…
Read Moreപശുക്കള്‍ക്ക് ‘രാഷ്ട്രമാതാവ്’ പദവി; പ്രമേയം പാസ്സാക്കി ഉത്തരാഖണ്ഡ് നിയമസഭ
ഡെറാഡൂൺ: ഏറെനാളുകളായി രാജ്യത്തെ ഒരു വിഭാഗം ആളുകള്‍ ഉന്നയിച്ചിരുന്ന ആവശ്യങ്ങളിലൊന്നായ പശുക്കളുടെ ‘രാഷ്ട്രമാതാവ്’ പദവി സഫലമാവാന്‍ പോകുന്നു. ഉത്തരാഖണ്ഡ് നിയമസഭയാണ് പശുവിന് ‘രാഷ്ട്രമാതാവ്’ പദവി നല്‍കണമെന്ന പ്രമേയം പാസ്സാക്കിയത്. ബുധനാഴ്ച ചേർന്ന നിയമസഭാ യോഗത്തില്‍ മൃഗസംരക്ഷണ വകുപ്പു മന്ത്രി രേഖ ആര്യയാണ് പ്രമേയം മുന്നോട്ടുവച്ചത്. അതേസമയം, പ്രതിപക്ഷ പാർട്ടിയായ കോണ്‍ഗ്രസടക്കമുളളവർ പ്രമേയത്തെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്. സഭയിൽ പ്രമേയം പാസ്സാക്കുന്നതിന് മുമ്പ് പശുവിനെക്കുറിച്ച് മന്ത്രി പ്രഭാഷണ൦ നടത്തിയിരുന്നു. പശുവിന്‍റെ ഗുണങ്ങള്‍ നിരത്തിയായിരുന്നു മന്ത്രിയുടെ പ്രഭാഷണ൦. ലോകത്താകമാനമുള്ള മൃഗങ്ങളിൽ പശു മാത്രമാണ് ‘ഓക്സിജൻ’ പുറത്തേക്ക് വിടുന്നതെന്നായിരുന്നു പ്രമേയം…
Read Moreജീവനക്കാരുടെ ശ്രദ്ധക്കുറവിനെ തുടർന്നു വിമാന യാത്രക്കാർക്കു ചെവിയിൽനിന്നും മൂക്കിൽനിന്നു രക്തസ്രാവം;മുംബൈയിൽനിന്നു ജയ്പൂരിലേക്കു പറന്ന ജെറ്റ് എയർവെയ്സ് വിമാനം തിരിച്ചിറക്കി.
ജയ്പുര്‍: വായു സമ്മര്‍ദ്ദം നിയന്ത്രിക്കാതെ പറന്നതിനെ തുടര്‍ന്ന് മുംബൈയില്‍ നിന്നും ജയ്പുറിലേക്ക് പോയ വിമാനത്തിലെ യാത്രാക്കാര്‍ക്ക് രക്തസ്രവവും ശാരീരികാസ്വസ്ഥ്യവും ഉണ്ടായത് ഭീതി പടര്‍ത്തി. വിമാനത്തിലുണ്ടായിരുന്ന 166 യാത്രക്കാരില്‍ മുപ്പത് പേര്‍ക്കാണ് ചെവിയിലൂടേയും മൂക്കിലൂടേയും രക്തസ്രവം ഉണ്ടായത്.ഇതേ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചറിക്കി. Panic situation due to technical fault in @jetairways 9W 0697 going from Mumbai to Jaipur. Flt return back to Mumbai after 45 mts. All passengers are safe including me. pic.twitter.com/lnOaFbcaps…
Read Moreപേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ഷൂസിനുള്ളിൽ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചു;രണ്ട് മലയാളികള്‍ പിടിയില്‍.
ബെംഗളൂരു : ഷൂസിൽ ഒളിപ്പിച്ച സ്വർണം വിമാനത്തിനുള്ളിൽ കൈമാറ്റം ചെയ്യാൻ ശ്രമിച്ച രണ്ടു മലയാളികൾ അറസ്റ്റിൽ. ദുബായിൽനിന്നു ഗോവ വഴി ബെംഗളൂരുവിലേക്കുള്ള വിമാനത്തിൽ എത്തിയ സമീർ അലി, ഗോവയിൽനിന്നു കയറിയ സൽമാൻ എന്നിവരാണ് 1.3 കിലോ സ്വർണവുമായി പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ഷൂസിനുള്ളിൽ ഒളിപ്പിച്ചാണ് സമീർ എത്തിയത്. സൽമാനും സമീറും വിമാനത്തിനുള്ളിൽ ഷൂസ് പരസ്പരം മാറി. ഗോവയിൽനിന്നു കയറിയ സൽമാനു വലിയ പരിശോധന കൂടാതെ ആഭ്യന്തര ടെർമിനലിലൂടെ പുറത്തിറങ്ങാം എന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, ബെംഗളൂരുവിൽ ഇറങ്ങിയ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.…
Read More“ആനയോളം പ്രസംഗവും പിണ്ഡത്തോളം പ്രവൃത്തിയും”നോർക്ക റൂട്സിന്റെ”നവകേരള നിർമാണത്തിനായി പ്രവാസി കൂട്ടായ്മ”യെ അവലോകനം ചെയ്ത് മുത്ത്ഇല്ലത്ത് എഴുതുന്നു.
സെപ്റ്റംബർ 16 ഞായറാഴ്ച ഉച്ച കഴിഞ്ഞു ബാംഗ്ലൂരിൽ മുഴുക്കെ നല്ല മഴയായിരുന്നു.കേരളത്തിലെ കർക്കിടക മഴയെ ഓർമിപ്പിക്കും വിധം വീശിയടിച്ച കാറ്റും തിമിർത്തുപെയ്ത മഴക്കൊപ്പമുണ്ടായിരുന്നു. ഇരുചക്ര വാഹനമുപേക്ഷിച്ചു ഞാനും വിദ്യാരണ്യപുര കൈരളി സമാജത്തിലെ ശ്രീ രാമൻ കുട്ടിയും ഒരുകുടയിൽ ഒട്ടിപിടിച്ചാണ് ബസ്സും മെട്രോ ട്രെയിനും പിന്നെ ഓട്ടോ റിക്ഷയെയും ആശ്രയിച്ചു് രൂപ 200 ഓളം ചിലവാക്കി ഒന്നര മണിക്കൂർ താണ്ടി 30 കിലോ മീറ്റർ അകലെയുള്ള ഈസ്റ്റ് കൾച്ചറൽ ഹാളിൽ നോർക്ക വിളിച്ചു ചേർത്ത ” നവകേരള സൃഷ്ടിക്കായി ബാംഗ്ലൂർ മലയാളികളുടെ കൂട്ടായ്മ “യോഗത്തിനു എത്തിച്ചേർന്നത്. അവിടെയെത്തിയ നൂറിൽ താഴെ പേരിൽ കുറെ അധികം ആളുകൾ ഇങ്ങനെയൊക്കെ…
Read Moreടീം ഇന്ത്യ തങ്ങളുടെ തനിനിറം പുറത്തെടുത്തപ്പോള്‍ ചിരവൈരികളായ പാകിസ്താന്‍ നിഷ്പ്രഭരായി.
തീപാറുമെന്നു വിലയിരുത്തപ്പെട്ട പോരാട്ടത്തില്‍ ഇന്ത്യ ഏകപക്ഷീയമായാണ് ജയിച്ചു കയറിയത്. എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. തലേദിവസം അസോസിയേറ്റ് ടീമായ ഹോങ്കോങിനോടു കഷ്ടിച്ചു ജയവുമായി തടിതപ്പിയ ഇന്ത്യയെയല്ല പാകിസ്താനെതിരേ കണ്ടത്. കളിയുടെ സമഗ്ര മേഖലയിലും പാകിസ്താനെ പിന്തള്ളിയ രോഹിത്തും സംഘവും ഒരു വെല്ലുവിളിയുമില്ലാതെ അനായാസം ജയിച്ചു കയറുകയായിരുന്നു. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും പാകിസ്താനെ നിസ്സഹായരാക്കുകയായിരുന്നു ഇന്ത്യ. ഈ ജയത്തോടെ ഗ്രൂപ്പ് ബി ജേതാക്കളായി ഇന്ത്യ സൂപ്പര്‍ ഫോറിലെത്തി. ടോസിനു ശേഷം ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത സര്‍ഫ്രാസ് ഖാന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് ഇന്ത്യ തെളിയിച്ചു. മുഴുവന്‍…
Read Moreവീണ്ടും പാക്കിസ്ഥാന്‍റെ ക്രൂരത: വെടിവച്ചു കൊന്ന ശേഷം ബിഎസ്എഫ് ജവാന്‍റെ കഴുത്തറുത്തു
ശ്രീനഗര്‍: കാണാതായ ബിഎസ്എഫ് ജവാന്‍റെ മൃതദേഹം കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ജമ്മു-കാശ്‌മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപം രാംഗാര്‍ഹ് സെക്ടറിലാണ് മൃതദേഹം കണ്ടെത്തിയത്. ഹെഡ് കോണ്‍സ്റ്റബിളായ നരേന്ദര്‍ കുമാറിന്‍റെ മൃതദേഹമാണ് ഇന്ത്യ-പാക് അന്താരാഷ്ട്ര അതിര്‍ത്തിയിലെ രാംഗഡ് സെക്ടറിലെ മുള്ളുവേലിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയത്. ഹെഡ്‌കോണ്‍സ്റ്റബിള്‍ നരേന്ദ്ര കുമാറിന്‍റെ മൃതദേഹത്തില്‍നിന്ന് മൂന്ന് വെടിയുണ്ടകളും കണ്ടെത്തി. മൃതദേഹത്തിന്‍റെ കണ്ണുകള്‍ രണ്ടും ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു. നരേന്ദ്ര കുമാര്‍ ഫോണ്‍ കോളുകളോട് പ്രതികരിക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈനികരും പാക്കിസ്ഥാന്‍ സൈനികരും സംയുക്തമായി അന്വേഷണം നടത്തിയിരുന്നു. എന്നാല്‍, സൈനികനെ കാണാതായ സ്ഥലത്തിന്…
Read Moreകേസ് ബി ജെ പിയുടെ രാഷ്ട്രീയ പകപോക്കൽ മാത്രം;ഹവാല പണം കേന്ദ്ര നേതൃത്വത്തിന് എത്തിച്ചു കൊടുത്തു എന്ന ആരോപണത്തിന് മറുപടിയുമായി ഡി.കെ.ശിവകുമാർ.
ബെംഗളൂരു: കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന് ഹവാല ഇടപാടിലൂടെ പണം എത്തിച്ചുനൽകിയെന്ന ബി.ജെ.പി. ആരോപണത്തിനെതിരേ മന്ത്രി ഡി.കെ. ശിവകുമാർ. ലോകസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പാർട്ടിയുടെയും തന്റെയും പ്രതിച്ഛായ മോശമാക്കാനാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാവുകൂടിയായ ശിവകുമാർ ആരോപിച്ചു. ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിയലായിരുന്ന ശിവകുമാർ ആസ്പത്രിവിട്ടശേഷം മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കലിനെതിരേ ഡി.കെ. ശിവകുമാറിനെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. കർണാടകത്തിൽനിന്ന് കോടിക്കണക്കിന് രൂപ ഡി.കെ. ശിവകുമാർ കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന് എത്തിച്ചുനൽകിയെന്നാണ് ബി.ജെ.പി. വാക്താവ് സാംബിത്ത് പത്ര ആരോപിച്ചത്. രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായാണ് ആദായനികുതി വകുപ്പ് റെയ്ഡ്…
Read More